ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍

 


(www.kvartha.com 16/02/2015) ഓരോ ചിത്രത്തിനും ഒരായിരം കഥകള്‍ പറയാനുണ്ടാകും., സഹനത്തിന്റെ, കണ്ണീരിന്റെ, ത്യാഗത്തിന്റെ, സന്തോഷത്തിന്റെ, വേദനയുടെ.., അങ്ങനങ്ങനെ., ഇതാ ഇവിടെ പത്രങ്ങളില്‍ നിന്നും മറ്റു ആനുകാലികങ്ങളില്‍ നിന്നും ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍. ലോകമന:സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് പുരസ്‌കാരം വാങ്ങി കൂട്ടിയ ഈ ചിത്രങ്ങള്‍ക്കും പറയാനുണ്ട് ഒട്ടനവധി കഥകള്‍.., കാമത്തിന്റെ, ദാരിദ്ര്യത്തിന്റെ, സൗഹൃദത്തിന്റെ, ഭീതിയുടെ. നമുക്ക് കാതോര്‍ക്കാം.,ചിത്രങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്ന ഈ കഥകള്‍ക്കായി.

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
 1. സെന്റ് പീറ്റര്‍ബര്‍ഗിലെ യുവദമ്പതികളുടെ ദൃഢബന്ധത്തിന്റെ നേര്‍ കാഴ്ചയായ ഈ ചിത്രത്തെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലോകപ്രസ് ഫോട്ടോകളില്‍ ഒന്നാമതായി തെരഞ്ഞെടുത്തത്. എ പിക്കുവേണ്ടി മഡ്‌സ് നിസെന്‍ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്.

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
2. ഒരു ഉറുമ്പിന്റെയും കുമിളിനെയും ബന്ധിപ്പിക്കുന്ന ഈ ചിത്രം നാഷണല്‍ ജിയോഗ്രഫിക് മാഗസീനില്‍ വന്ന ഈ ചിത്രം പകര്‍ത്തിയത് എ പിക്കുവേണ്ടി ആനന്ദ് വര്‍മ്മ

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
3. പട്ടിണിയുടെ പ്രതിരൂപമായ പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയത് എ പിക്കുവേണ്ടി റഫല്ല റൊസെല്ല

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
4. പിറന്നാള്‍ ദിനാഘോഷത്തിന്റെ ഭാഗമായി അനാഥാലയത്തില്‍ നിന്ന് ലഭിച്ച ചോക്ലേറ്റുമായി നില്‍ക്കുന്ന സഹോദരങ്ങളുടെ ഫോട്ടോ പകര്‍ത്തിയത് എപിക്കുവേണ്ടി ആസാസ്‌ജോ സ്‌ട്രോം

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
5. ഉക്രൈയിനില്‍ നടന്ന ആക്രമണത്തിനുശേഷം ഒരു അടുക്കള. പകര്‍ത്തിയത് സെര്‍ജി

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
6. 19 കാരനായ ചൈനയിലെ തൊഴിലാളി ക്രിസ്മസിനെ എതിരേല്‍ക്കുന്നതിന് തയ്യാറെടുത്തുനില്‍ക്കുന്നു. ചിത്രം: റോന്‍ഗുയ് ചെന്‍

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
7. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ഡല്ലാസ് കൗബോയിക്കെതിരെ നടന്ന മല്‍സരത്തില്‍ ന്യൂയോര്‍ക്ക് ജെയിന്റിലെ ഒഥേല്‍ ബെക്കാമിന്റെ തകര്‍പ്പന്‍ ക്യാച്ച്. ചിത്രം: അല്‍ ബെല്ലോ

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
8. റോയല്‍ മിലിറ്ററി അക്കാദമിയിലെ ഒരു വിദ്യാര്‍ത്ഥിനി. ചിത്രം: അല്‍ബെല്ലോ

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
9. കാലിഫോര്‍ണിയയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍. ചിത്രം: തോമസ് വാന്‍

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
10. കാണ്ടാമൃഗത്തിനെ ആദ്യമായി കണ്ട കെനിയയിലെ ലെവാ ഡൗണ്‍സ് നിവാസികള്‍.

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
11. ദ ജൂലി പ്രോജക്ടിലെ ചിത്രം. പകര്‍ത്തിയത്: ഡാര്‍സി പഡില്ല

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
12. എബോള ബാധിതപ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ കാഴ്ച. ചിത്രം: പീറ്റര്‍ മുള്ളര്‍

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
13. ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ ഉക്രൈയിനിലെ പ്രതിക്ഷേധക്കാരെ അനുഗ്രഹിക്കുന്നു. ചിത്രം: ജെറോം

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
14. ബോക്കോഹറാം തീവ്രവാദികള്‍ നോര്‍ത്തേണ്‍ നൈജിരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മുന്നൂറോളം കുട്ടികളില്‍ 3 പേരുടെ സ്‌കൂള്‍ യൂണിഫോമുകള്‍. ചിത്രം: ഗ്ലെന്ന ഗോര്‍ഡണ്‍

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
15.തുര്‍ക്കിയില്‍ പോലീസുകാരും പ്രതിഷേധികളും തമ്മില്‍ നടന്ന ലഹളയുടെ ഇരയായ പെണ്‍കുട്ടി. ചിത്രം: ബുലന്റ് കിളിക്.

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
16. കുരങ്ങനെ സര്‍ക്കസ് പഠിപ്പിക്കാനൊരുങ്ങുന്ന പരിശീലകന്‍. ചിത്രം: യോഗ്ഷി ചൂ

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
17. ലിബിയയില്‍ കപ്പല്‍ തകര്‍ന്നപ്പോള്‍ ബോട്ടില്‍ കയറി രക്ഷപ്പെടുന്ന യാത്രികര്‍. ചിത്രം: മാസിമോ സെസ്ടിനി

ലോകം തെരഞ്ഞെടുത്ത 18 ചിത്രങ്ങള്‍
18. ലിയണല്‍ മെസി മരക്കാന സ്‌റ്റേഡിയത്തില്‍ ലോകകപ്പ് ട്രോഫിയെ നോക്കി നില്‍ക്കുന്നു. ചിത്രം: ബാവോ ടൈലിയാങ്

അസോസിയേറ്റ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞവയാണ് മുഴുവന്‍ ചിത്രവും. പല ആനുകാലികങ്ങള്‍ക്കും മറ്റും വേണ്ടി എ പി യിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ഈ ചിത്രങ്ങളെല്ലാം ഓരോ കഥകളും വിളിച്ചു പറയുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: A photograph showing an intimate moment between a young gay couple in St Petersburg has won the top prize at the World Press Photo of the Year competition.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia