Press Freedom day | മെയ് 3 - ലോക മാധ്യമ സ്വാതന്ത്ര്യ ദിനം: ജനാധിപത്യത്തിന്റെ നാലാം തൂണിനെ ഓർക്കാം

 


ന്യൂഡെൽഹി: (KVARTHA) ഓരോ വർഷവും മെയ് മൂന്നിന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം (World Press Freedom Day) ആചരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണെന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഊന്നിപ്പറയുകയും അവയുടെ പ്രാധാന്യം ഓർമ പ്പെടുത്തുകയും ചെയ്യുന്ന ദിനമാണിത്. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം എന്നത് നല്ലൊരു സമൂഹത്തിന്റെ നാളേക്ക് ആവശ്യമാണ്. 1993 ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി മെയ് മൂന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത്.

Press Freedom day | മെയ് 3 - ലോക മാധ്യമ സ്വാതന്ത്ര്യ ദിനം: ജനാധിപത്യത്തിന്റെ നാലാം തൂണിനെ ഓർക്കാം

 മാധ്യമങ്ങള്‍ക്ക് സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം മാധ്യമ ധര്‍മങ്ങളെക്കുറിച്ചും ഈ ദിനത്തിൽ ചർച്ചയാകുന്നു. മുൻകാലങ്ങളിൽ സത്യാന്വേഷണത്തിന്റെ ഭാഗമായി ജീവന്‍ വരെ നഷ്ടപ്പെടേണ്ടി വന്ന മഹാന്മാരായ മാധ്യമ പ്രവര്‍ത്തകരെ സ്മരിക്കുന്നതിനുമാണ് ഈ ദിനം ആചാരിക്കുന്നത്. നിരവധി മാധ്യമ പ്രവര്‍ത്തകർ കൊല്ലപ്പെടുകയും മറ്റു ചിലർ ജയിലടയ്ക്കുകയും ചെയ്തിട്ടുണ്ട്. അവരോടുള്ള കടപ്പാട് കൂടിയാണ് ഈ ദിനം. സത്യസന്ധതയും മാന്യതയും കൈവിടാതെയുള്ള മാധ്യമ പ്രവർത്തനം സമൂഹത്തിന് ആവശ്യമാണ്.

ഈ വർഷത്തെ ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം 'വാർത്താ സാങ്കേതികവിദ്യയ്ക്കായി സ്വാതന്ത്ര്യം: ജനാധിപത്യത്തിന്റെ ശക്തി' എന്നാണ്. വാർത്താ സാങ്കേതികവിദ്യയിലെ പുരോഗതി എങ്ങനെയാണ് മാധ്യമ പ്രവർത്തനത്തെ സ്വാധീനിച്ചതെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ അത് എങ്ങനെ ഉപയോഗിക്കാമെന്നും ഈ പ്രമേയം ചർച്ച ചെയ്യുന്നു.

വർത്തമാന കാലഘട്ടത്തിൽ എല്ലാത്തിന്റെയും അടിസ്ഥാനമാണ് മാധ്യമങ്ങൾ. ഓരോ സംഭവങ്ങൾ വാർത്തകളായി ആളുകളിലേക്ക് എത്തിക്കുന്നതിനൊപ്പം സത്യസന്ധത കാത്തു സൂക്ഷിക്കുന്നതും മാധ്യമ ധർമതിന്റെ അടയാളമണ്. സമൂഹത്തിന്റെ ശബ്ദമാണ് മാധ്യമങ്ങൾ. അതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രവർത്തകരും ലോകത്തിന്റെ തന്നെ സന്ദേശ വാഹകരാണ്.

മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണ്. സത്യസന്ധമായ റിപ്പോർട്ടിംഗിലൂടെയും വിമർശനാത്മക ചിന്തയിലൂടെയും മാത്രമേ ഒരു ജനാധിപത്യം നിലനിൽക്കുകയുള്ളൂ. ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ, നമ്മുടെ മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവ നമ്മുടെ ജനാധിപത്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

Keywords: News, Malayalam News, National News,  World Press Freedom Day, History, Significance, Special Days, World Press Freedom Day: History and Significance

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia