സൈഫ് അല്‍-ഇസ്ലാമിന്‌ നീതിപൂര്‍വ്വമായ വിധി നല്‍കണമെന്ന്‌ ലോകരാജ്യങ്ങള്‍

 



സൈഫ് അല്‍-ഇസ്ലാമിന്‌ നീതിപൂര്‍വ്വമായ വിധി നല്‍കണമെന്ന്‌ ലോകരാജ്യങ്ങള്‍

ട്രിപ്പോളി: ലോകരാജ്യങ്ങള്‍ സൈഫ് അല്‍ ഇസ്ലാമിന്‌ നീതിപൂര്‍ണ്ണമായ  വിചാരണ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ കീഴില്‍ അദ്ദേഹത്തിന്‌ വിധി കല്‍പ്പിക്കണമെന്നാണ്‌ ലോകരാജ്യങ്ങളുടെ ആവശ്യം. കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമര്‍ ഗദ്ദാഫിയുടെ പുത്രനായ സൈഫ് അല്‍ ഇസ്ലാം ലിബിയയിലെ ഇടക്കാല സര്‍ക്കാരിന്റെ പിടിയിലാണ്‌. മുഅമര്‍ ഗദ്ദാഫിയുടെ ഭരണകാലത്ത് പ്രക്ഷോഭകാരികളെ ക്രൂരമായി അടിച്ചമര്‍ത്തിയതിന്‌അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇദ്ദേഹത്തിനെതിരെ കേസ് നിലവിലുണ്ട്.

മുഅമര്‍ ഗദ്ദാഫിയെ ക്രൂരമായി കൊലചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതാണ്‌ അദ്ദേഹത്തിന്റെ മകന്‌ നീതിപൂര്‍വ്വമായ വിധി അനുവദിക്കണമെന്ന്‌ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. സൈഫ് അല്‍-ഇസ്ലാമിന്‌ നീതിപൂര്‍വ്വമായ വിധി ലഭിക്കുമെന്ന്‌ ലിബിയയിലെ ഇടക്കാല പ്രധാനമന്ത്രി അബ്ദുല്‍ റഹിം അല്‍-കിബ് അറിയിച്ചു.
English Summary 
Tripoli: World powers have urged Libya to work with the International Criminal Court and ensure a fair trial for Saif al-Islam.













ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia