World Population Day | ജൂലൈ 11 ലോക ജനസംഖ്യാ ദിനം: 2030 ൽ ലോകത്താകമാനം ഇത്രയും പേർ ഉണ്ടായേക്കാം! ഈ ദിവസത്തിന്റെ പ്രത്യേകത അറിയാം
Jul 11, 2022, 10:35 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോക ജനസംഖ്യ നിലവില്‍ 7.96 ബില്യൻ ആണ്, ഇത് 2030 ല്‍ ഏകദേശം 8.5 ബില്യനായി വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിനിടെയാണ് ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്. വര്‍ധിച്ചുവരുന്ന ജനസംഖ്യയ് ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനും ലോകമെമ്പാടുമുള്ള ജനപ്പെരുപ്പം തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇത് ഓര്‍മപ്പെടുത്തുന്നു. പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ വിഭവങ്ങള്‍ ഭൂമിയില്‍ പരിമിതമായതിനാല്‍ ക്രമാതീതമായി ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യ നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു.
ലോകമെമ്പാടുമുള്ള ജനസംഖ്യാ പ്രശ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്കരണം നടത്താനുള്ള സംരംഭമാണ് ഈ ദിനം. ശൈശവവിവാഹം, ലിംഗസമത്വം, മനുഷ്യാവകാശങ്ങള്‍, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ആചരിക്കുന്നു.
2022ലെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രമേയം '8 ബില്യനുകളുടെ ലോകം: എല്ലാവര്ക്കും സുസ്ഥിരമായ ഭാവിയിലേക്ക്, അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും എല്ലാവര്ക്കും അവകാശങ്ങളും തെരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക' എന്നതാണ്. നിലവിലെ ജനസംഖ്യ കണക്കിലെടുത്താണ് ഈ തീം തിരഞ്ഞെടുത്തിരിക്കുന്നത്.
ഇതനുസരിച്ച്, ഏകദേശം എട്ട് ബില്യൻ ആളുകള്‍ ഇന്ന് ഭൂമിയില്‍ ജീവിക്കുന്നു. എന്നാല്‍ എല്ലാവര്ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഇല്ല. പരിമിതമായ വിഭവങ്ങളും അത് ഉപയോഗിക്കാന്‍ കൂടുതല്‍ ജനങ്ങളും ഉള്ളതാണ് പ്രധാന കാരണം. വിഭവങ്ങളുടെ കുറവും വരുമാനത്തിന്റെ തുല്യമല്ലാത്ത വിതരണവും കാരണം, സാമ്പത്തികമായോ സാമൂഹികമായോ പിന്നാക്കം നില്ക്കുന്ന അനേകം ആളുകള്‍ ലൈംഗിക ആഭിമുഖ്യം, ലിംഗഭേദം, വംശം, വര്‍ഗം, മതം, വൈകല്യം, ഉത്ഭവ രാജ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ പീഡനവും വിവേചനവും അക്രമവും നേരിടുന്നു.
ലോകജനസംഖ്യ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ജനസംഖ്യാ വര്‍ധനവ് എന്ന പ്രശ്നം എന്നത്തേക്കാളും ഗൗരവമേറിയതും ചര്‍ച ചെയ്യപ്പെടുന്നതുമാണ്. വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ ലിംഗ അസമത്വവും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ വര്‍ധനവിന് സാക്ഷ്യം വഹിക്കുന്നു.

Keywords: World Population Day 2022: What is this year's theme? Read here, National, Newdelhi, Population, World, News, Top-Headlines, Child marriage, Gender bias, Caste, Religion.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.