SWISS-TOWER 24/07/2023

World NGO Day | ജാഗരൂകമായ ജനസേവനത്തിന്റെ പ്രകാശം; ഫെബ്രുവരി 27 ലോക എൻ ജി ഒ ദിനം; ചരിത്രവും പ്രാധാന്യവും അറിയാം

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ഫെബ്രുവരി 27 ന് ലോക എൻ ജിഒ ദിനം ആചരിക്കുന്നു. എൻ ജിഒ എന്നാൽ സർക്കാരിതര സംഘടനകൾ എന്നാണ് അർഥമാക്കുന്നത്. സർക്കാരിൻ്റെയോ വ്യവസായികളുടെയോ ലാഭത്തിനായി പ്രവർത്തിക്കാത്ത ഒരു സംഘടനയാണ് എൻജിഒ, പക്ഷേ അതിൻ്റെ ലക്ഷ്യം പൊതുസേവനമാണ്. ദരിദ്രരുടെയും നിരാലംബരുടെയും വേദനയും കഷ്ടപ്പാടുകളും മനസിലാക്കുകയും അവശരെ സഹായിക്കുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് ഒരു എൻജിഒയുടെ പ്രവർത്തനം.
  
World NGO Day | ജാഗരൂകമായ ജനസേവനത്തിന്റെ പ്രകാശം; ഫെബ്രുവരി 27 ലോക എൻ ജി ഒ ദിനം; ചരിത്രവും പ്രാധാന്യവും അറിയാം

എൻജിഒ ലാഭേച്ഛയില്ലാത്ത സ്ഥാപനം കൂടിയാണ്. ഈ ദിനം ആചരിക്കുന്നതിൻ്റെ ഉദ്ദേശം എൻജിഒകളെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും അവയുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. സമൂഹത്തിന് സംഭാവന ചെയ്യുന്ന ആളുകളെ അംഗീകരിക്കലും ആദരിക്കലും ഈ ദിനത്തിന്റെ പ്രത്യേകതയാണ്.


ചരിത്രം

2010ൽ ലിത്വാനിയയിലെ വിൽനിയസിലെ ബാൾട്ടിക് ഈസ്റ്റ് സ്റ്റേറ്റുകളിലെ ബാൾട്ടിക് സീ എൻജിഒ ഫോറത്തിൻ്റെ പ്രതിനിധിയാണ് എൻജിഒ ദിനാചരണം നിർദേശിച്ചത്. ബെലാറസ്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ജർമ്മനി, ഐസ്‌ലാൻഡ്, ലാത്വിയ, ലിത്വാനിയ, പോളണ്ട്, റഷ്യ, നോർവേ, സ്വീഡൻ എന്നിവയായിരുന്നു ബാൾട്ടിക് സീ എൻജിഒ ഫോറത്തിലെ അംഗരാജ്യങ്ങൾ. പിന്നീട് യുഎൻ ജനറൽ അസംബ്ലിയിൽ ഫെബ്രുവരി ആദ്യവാരം ലോക എൻജിഒ വാരമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ആദ്യമായി ലോക എൻജിഒ ദിനം 2014 ഫെബ്രുവരി 27 ന് ആചരിച്ചു.
.
 
എൻജിഒ ദിനത്തിൻ്റെ പ്രാധാന്യം:

പരിസ്ഥിതി, സാമൂഹിക, അഭിഭാഷക, മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ എൻജിഒകൾ സജീവമായി ഇടപെടുന്നു. സാമൂഹികമോ രാഷ്ട്രീയമോ ആയ മാറ്റങ്ങൾ വിശാല തലത്തിലോ വളരെ പ്രാദേശിക തലത്തിലോ പ്രോത്സാഹിപ്പിക്കുന്നതിനായി അവർ പ്രവർത്തിക്കുന്നു. സമൂഹത്തെ വികസിപ്പിക്കുന്നതിലും പൗരപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും എൻജിഒകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജനങ്ങളിലേക്കെത്താൻ അവർ വിവിധ സാമൂഹിക തലങ്ങളിൽ സാമൂഹിക ഇടനിലക്കാരായി പ്രവർത്തിക്കുന്നു. സർക്കാരും പൊതുസമൂഹവും തമ്മിലുള്ള കണ്ണിയാണ് എൻജിഒകൾ.

ഈ ദിനം ആചരിക്കുന്നതിലൂടെ വിവിധ എൻജിഒകൾ ചെയ്യുന്ന പ്രവർത്തനങ്ങളെയും അവരുടെ സംഭാവനകളെയും അനുസ്മരിക്കുന്നു. എൻജിഒകളിൽ കൂടുതൽ സജീവമായി ഇടപെടാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിനും സ്വകാര്യ-പൊതു മേഖലകൾ തമ്മിലുള്ള വലിയ സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള എൻജിഒകൾക്ക് അവരുടെ അറിവും അനുഭവങ്ങളും പരസ്പരം പങ്കിടാനുള്ള ഒരു ദിവസം കൂടിയായിട്ടാണ് ലോക എൻ ജി ഒ ദിനത്തിന് ആരംഭം കുറിച്ചത്.
Aster mims 04/11/2022
  
World NGO Day | ജാഗരൂകമായ ജനസേവനത്തിന്റെ പ്രകാശം; ഫെബ്രുവരി 27 ലോക എൻ ജി ഒ ദിനം; ചരിത്രവും പ്രാധാന്യവും അറിയാം

Keywords:  News, Malayalam-News, World, World-News, National, World NGO Day: Date, history and significance of the day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia