പുരുഷന്മാർക്കും പറയാനേറെയുണ്ട്: നവംബർ 19 ലോക പുരുഷദിനം

 
World Men's Day logo and date November 19.

Representational Image generated by Gemini

ADVERTISEMENT

● ഇന്ത്യ ഉൾപ്പെടെ 60-ൽ അധികം രാജ്യങ്ങളിൽ ഈ ദിനം ആഘോഷിക്കുന്നു.
● പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രധാനമായി പ്രാധാന്യം നൽകുന്നത്.
● ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുക, മാതൃകാപുരുഷൻമാരെ ഉയർത്തിക്കാട്ടുക എന്നിവ ലക്ഷ്യങ്ങളാണ്.
● 2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത്.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) ലോക പുരുഷദിനം അഥവാ വേൾഡ് മെൻസ് ഡേ ഇന്ന് (നവംബർ 19) ആചരിക്കുന്നു. ഇന്ത്യ ഉൾപ്പെടെ അറുപതോളം രാഷ്ട്രങ്ങളിൽ ഈ ദിനം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. 1999 മുതലാണ് ലോക പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്.

നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലാണ് യുനെസ്‌കോ ആദ്യമായി ഈ ദിനം ആചരിച്ചത്. തുടർന്ന് ഈ ദിവസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി മറ്റു ലോകരാഷ്ട്രങ്ങളും ഇത് ആചരിക്കുവാൻ തുടങ്ങി.

Aster_MIMS

അമ്മമാർക്കുവേണ്ടിയും സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ ഓരോ ദിനം മാറ്റിവെക്കുമ്പോൾ, ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന സന്ദേശമാണ് ഈ ദിനം ഓർമ്മപ്പെടുത്തുന്നത്. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രധാനമായും പ്രാധാന്യം നൽകുന്നത്. 

കൂടാതെ, ആൺ-പെൺ സൗഹൃദങ്ങൾ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുക, മാതൃകാപുരുഷൻമാരെ ഉയർത്തിക്കാട്ടുക, പുരുഷൻമാരുടെയും ആൺകുട്ടികളുടെയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക തുടങ്ങിയവയും പുരുഷദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്.

2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനയായ സേവ് ഇന്ത്യൻ ഫാമിലിയാണ് ഈ ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്

ലോക പുരുഷദിനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യുക

Article Summary: November 19 is World Men's Day, celebrated in over 60 countries to focus on men's health and gender equality.

#InternationalMensDay #IMD #MensDay #Health #GenderEquality #November19

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia