Health |  ലോകാരോഗ്യ ദിനം: ആരോഗ്യം നമ്മുടെ സമ്പത്ത് 

 
World Health Day: Health is Our Wealth
World Health Day: Health is Our Wealth

Representational Image Generated by Meta AI

● ആരോഗ്യം വലിയ അനുഗ്രഹമാണ്. 
● സന്തോഷം രോഗങ്ങളെ ചെറുക്കും. 
● ഊർജ്ജം കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കും. 
● ആരോഗ്യം രോഗത്തിൻ്റെ വിപരീതമാണ്. 

(KVARTHA) ആഗോളതലത്തിൽ ആരോഗ്യത്തിനുള്ള  പ്രാധാന്യം ഓർമ്മിപ്പിക്കാനും  ഈ വിഷയത്തിന്റെ പ്രാധാന്യം അവഗണിക്കുന്നവരെ  വിഷയത്തെപ്പറ്റി ഓർമ്മിപ്പിക്കാനും ആകർഷിക്കുവാനുമുള്ള അവസരമായിട്ടാണ്  ഏപ്രിൽ ഏഴ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക ആരോഗ്യ ദിനമായി ആചരിക്കുന്നത്. 1948 ൽ വിളിച്ചു ചേർത്ത പ്രഥമ ആരോഗ്യ സഭയുടെ തീരുമാനം അനുസരിച്ചാണ് 1950 മുതൽ എല്ലാവർഷവും ഏപ്രിൽ ഏഴിന് ലോകാരോഗ്യ ദിനം ആചരിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രറ്റസിന്റെ അഭിപ്രായത്തിൽ മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യം. 

ആ അനുഗ്രഹത്തിന് കേടുപാടുകളില്ലാതെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. ആരോഗ്യം എന്നത് പൂർണമായ ശാരീരികവും  മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമത്തിന്റെ അവസ്ഥയാണ്. ഇത് രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ദൈനംദിന ഉപദേശങ്ങളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട് ശരീരത്തെ പരമാവധി സംരക്ഷിക്കുന്നു. ശരിയായ ആരോഗ്യം ഉണ്ടാവുന്നതിന്  മാനസിക സമ്മർദ്ദം ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സന്തോഷം രോഗങ്ങളെ ചെറുക്കാൻ നമ്മെ പ്രാപ്തരാക്കുന്നു എന്ന്  ലോകാരോഗ്യ സംഘടന പറയുന്നു. 

നമുക്കെല്ലാവർക്കും ദിവസത്തിൽ 24 മണിക്കൂർ തന്നെയാണുള്ളത്. കൂടുതൽ ഊർജ്ജം ഉള്ളവർ കൂടുതൽ കാര്യങ്ങൾ ചെയ്യും അവർ നന്നായി ആസ്വദിക്കുകയും ചെയ്യുന്നത് എന്നും അവർക്ക് സന്തോഷത്തിന് കാരണമാകുന്നു. ഇത്തരക്കാരെ പൊതുവേ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മാറ്റിനിർത്താനും സാധിക്കുന്നുണ്ട്. അതായത് നമ്മുടെ ആരോഗ്യവും ജീവിതത്തിന്റെ മറ്റു പ്രവർത്തനങ്ങളും തമ്മിൽ ഒരു പരസ്പരബന്ധം ഉണ്ട് എന്ന കാര്യം എപ്പോഴും ഓർത്തിരിക്കണം. ആരോഗ്യം എന്നത് രോഗത്തിന്റെ വിപരീത അവസ്ഥയാണ്. ഒരു വ്യക്തി തന്റെ ദൈനംദിന ജീവിത ചുമതലകൾ  കൃത്യവും ശരിയായതുമായ രീതിയിൽ നിർവ്വഹിക്കാൻ കഴിയുന്ന ഘടകമാണ് ആരോഗ്യം. 

ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല ആരോഗ്യത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.  അസുഖം ബാധിച്ച്  തന്നിൽ നിക്ഷിപ്തമായ ചുമതലകൾ ചെയ്യാൻ പറ്റാതെ  ഒരാൾ നിസ്സഹായനായി ഇരിക്കുമ്പോൾ അവന്റെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോൾ  ഒരു വ്യക്തിയെ പൂർണ്ണമായും തളർത്തുന്ന അവസ്ഥ വരികയാണ്. മാനസികമായി ഉണ്ടാകേണ്ട ശക്തി തളരുമ്പോൾ അതിന്റെ  പ്രത്യാഘാതം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും ബാധിക്കുന്നു എന്നതുകൊണ്ട് ഇത്തരം അവസ്ഥ സംജാതമാവാതിരിക്കാൻ  എല്ലാവരും ശ്രദ്ധ ചെലുത്തേണ്ടതാണ്. 

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ തൃപ്തികരമായ ജീവിതശൈലി തെരഞ്ഞെടുത്ത്  ഗൃഹ സാമൂഹ്യ  അന്തരീക്ഷം സൃഷ്ടിക്കുക. ആരോഗ്യകരമായ കൃത്യ സമയത്തുള്ള ഭക്ഷണരീതി , ധാരാളമായി വെള്ളം കുടിക്കൽ, മിതമെങ്കിലും കൃത്യമായി വ്യായാമം, ധ്യാന യോഗ തുടങ്ങിയവ ചെയ്യൽ, സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ രോഗങ്ങളിൽ നിന്ന് പൊതുവേ മുക്തി നേടാനും നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാനും എല്ലാവർക്കും സാധിക്കും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

World Health Day is observed on April 7th every year to emphasize the importance of global health. Health is defined as complete physical, mental, social, and spiritual well-being, not just the absence of disease. Maintaining good health involves daily preventive measures, managing stress, and cultivating happiness. A healthy lifestyle, including timely nutritious food, hydration, regular exercise, and meditation, is crucial for preventing illnesses and sustaining overall well-being.

#WorldHealthDay #HealthIsWealth #HealthyLifestyle #Wellbeing #Prevention #GlobalHealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia