Emoji Day | ജൂലൈ 17 ലോക ഇമോജി ദിനം: ചിരിയും സന്തോഷവും കണ്ണീരും വിരൽത്തുമ്പിൽ! ഇവയുടെ ചരിത്രമറിയാമോ?

 
World Emoji Day
World Emoji Day

Image Generated by Meta AI

നമ്മുടെ വികാരങ്ങളും അഭിപ്രായങ്ങളും കൂടുതൽ രസകരമായും ലളിതമായും പങ്കുവയ്ക്കാൻ സഹായിക്കുന്ന ഇമോജികൾ ഇന്ന് ഓൺലൈൻ ആശയവിനിമയത്തിന്റെ അവിഭാജ്യ ഘടകമാണ്

 

കൊച്ചി: (KVARTHA) ജൂലൈ 17, ലോക ഇമോജി ദിനമാണ് (World Emoji Day). നമ്മുടെ വികാരങ്ങളും അഭിപ്രായങ്ങളും കൂടുതൽ രസകരമായും ലളിതമായും പങ്കുവയ്ക്കാൻ സഹായിക്കുന്ന ഇമോജികൾ ഇന്ന് ഓൺലൈൻ (Online) ആശയവിനിമയത്തിന്റെ അവിഭാജ്യ ഘടകമാണ്.  ചിരിയും സന്തോഷവും ദേഷ്യവും സങ്കടവും ഒക്കെ നിമിഷങ്ങൾക്കുള്ളിൽ പങ്കുവയ്ക്കാൻ ഇമോജികൾ നമ്മെ സഹായിക്കുന്നു.

World Emoji Day

ഇമോജികളുടെ ചരിത്രം:

1982 ൽ ജാപ്പനീസ് (Japanese) കംപ്യൂട്ടർ ശാസ്ത്രജ്ഞനായ (Computer scientist) സ്കോട്ട് ഫാൽമാനാണ് ആദ്യത്തെ ഇമോട്ടിക്കോൺ (Emoticons) അവതരിപ്പിച്ചത്. ഒരു സന്ദേശത്തിൽ തമാശ പറഞ്ഞതായി കാണിക്കുന്നതിനായി ഒരു ചിരിച്ച മുഖം  :-)  എന്ന രൂപത്തിൽ  ഉപയോഗിച്ചു. തുടർന്ന് 1999 ൽ ജപ്പാനിലെ എൻ ടി ടി ഡോകോമോ (NTT DoCoMo) കമ്പനി ആദ്യത്തെ ഔദ്യോഗിക ഇമോജി സെറ്റ് പുറത്തിറക്കി. ഇന്ന് ആയിരക്കണക്കിനോളം ഇമോജികൾ നമ്മൾ ദൈനംദിന സംഭാഷണങ്ങളിൽ ഉപയോഗിക്കുന്നു.

ഇമോജി ദിനത്തിന്റെ തുടക്കം:

2014 ൽ ജെറമി ബർഗ് എന്ന വ്യക്തിയാണ് ഈ ദിനം ആദ്യമായി ആഘോഷിച്ചത്. അദ്ദേഹം ഇമോജിപീഡിയ എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകനാണ്, ഇത് ലോകത്തിലെ എല്ലാ ഇമോജികളുടെയും വിവരങ്ങൾ നൽകുന്നു. ഐഫോണുകളിൽ കലണ്ടർ ഇമോജി കാണിക്കുന്ന രീതിയാണ് ഈ ദിനം തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഇമോജികളുടെ പ്രാധാന്യം:

ആശയ വിനിമയങ്ങൾക്കായി ഇന്ന് ഏറ്റവും കൂടുതൽ ആയിട്ട് ഉപയോഗിക്കുന്ന മാർഗം സോഷ്യൽ മീഡിയ ആയി മാറിയിരിക്കുന്നു. അത്തരം ഓൺലൈൻ സംഭാഷണങ്ങൾക്കായി നാം ഇമോജികൾ ഉപയോഗിക്കുന്നു. നമ്മുടെ ഭാവങ്ങൾ മറ്റൊരാളെ അറിയിക്കാൻ, നമ്മുടെ വികാരങ്ങളെ ബോധ്യപ്പെടുത്താൻ, വിവരങ്ങൾ കൈമാറാൻ, സംഭാഷണം സർഗാത്മകമാക്കാൻ ഇതിനെല്ലാം ഇമോജികൾ ഒരു പ്രധാനിയാണ്.  വിവിധയിനം ഓൺലൈൻ പ്ലാറ്റുഫോമുകളിലും ഇമോജികൾ ഒരു തരംഗമാണ്. 

ലോക ഇമോജി ദിനത്തിൽ, ഇമോജികൾ ഡിജിറ്റൽ ആശയവിനിമയങ്ങളിൽ ഉപയോഗിച്ചും സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട ഇമോജികൾ പങ്കിട്ടും ആഘോഷിക്കാം. ഇമോജിയുടെ ആവശ്യകത ചെറുതല്ല എന്നതും ഒരു സത്യമാണ്. ഓൺലൈൻ സംഭാഷണങ്ങൾ, ആശയവിനിമയങ്ങൾ കൂടുതൽ രസകരമാക്കാൻ ഇമോജികൾ ആവശ്യമാണ്. ഓരോ ഇമോജികൾക്കും ഓരോ അർത്ഥ തലങ്ങളുണ്ട്. അവസരത്തിനൊത്തു നമ്മളത് ഉപയോഗിക്കുമ്പോൾ കൂടുതൽ ഭംഗിയാകുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia