World Earth Day | ഏപ്രിൽ 22 ലോക ഭൗമ ദിനം: ഭൂമിയെ സ്നേഹിക്കാം, ഭൂമിയെ സംരക്ഷിക്കാം!

 


കൊച്ചി: (KVARTHA) എല്ലാ വര്‍ഷവും ഏപ്രില്‍ 22ന് ലോക ഭൗമ ദിനമായി ആചരിക്കുന്നു. ഭൂമിയുടെ സംരക്ഷണവും പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭൂമിയുടെ നിലനിൽപ്പും ഘടനയും ഏറെ പ്രാധാന്യമേറിയതാണ്. ഇത്തരം പ്രശ്നങ്ങളെ കൂടി ഈ ദിനത്തിൽ കൂടുതൽ പ്രാധാന്യത്തോടെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്.

World Earth Day | ഏപ്രിൽ 22 ലോക ഭൗമ ദിനം: ഭൂമിയെ സ്നേഹിക്കാം, ഭൂമിയെ സംരക്ഷിക്കാം!

ചരിത്രം

1970 ഏപ്രിൽ 22-നാണ് ആദ്യമായി ഭൗമദിനം ആചരിച്ചത്. അമേരിക്കയിൽ ഏകദേശം 20 ദശലക്ഷം ആളുകൾ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണത്തിനായി പ്രതിഷേധവുമായി രംഗത്തെത്തിയ ദിവസമാണ് ഇത്. സ്‌കൂളുകള്‍, കോളേജുകള്‍, വീടുകള്‍ എന്നിങ്ങനെ എല്ലായിടങ്ങളിലും നിന്ന് ജനങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭങ്ങൾ ഉയർത്തുകയായിരുന്നു. ഈ പ്രതിഷേധത്തിന്റെ പ്രാധാന്യം ലോകമെമ്പാടും എത്തിയതോടെ ലോക ഭൗമദിനം ആചരിക്കുന്നത് ഒരു ആഗോള പ്രസ്ഥാനമായി മാറി.

പ്രാധാന്യം

വനനശീകരണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മുടെയെല്ലാം നിലനിൽപ്പിന് തന്നെ വെല്ലുവിളി ഉയർത്തുന്നു. ലോക ഭൗമദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് ഭൂമിയെ സംരക്ഷിക്കാനുള്ള നമ്മുടെ കടമയെക്കുറിച്ചാണ്. വ്യത്യസ്ത പ്രമേയങ്ങളുമായിട്ടാണ് വർഷംതോറും ഈ ദിനം ആചരിക്കപ്പെടുന്നത്. മരങ്ങൾ വെട്ടിയും പ്രകൃതിയെ നശിപ്പിച്ചും നാം നമ്മെ തന്നെ ഇല്ലാതാക്കുന്നു. ജല സ്രോതസുകളായ പുഴകൾ, തോടുകൾ വന മേഖലകൾ, കാടുകൾ എല്ലാം മനുഷ്യന്റെ സ്വാർത്ഥതയിൽ നശിച്ചു കൊണ്ടിരിക്കുന്നു.

പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് നിലവില്‍ നാം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. മരങ്ങള്‍ നട്ടുപിടിപ്പിച്ചും ജല സ്രോതസുകളെ സംരക്ഷിച്ചും പരിസ്ഥിതി മലിനീകരണം കുറച്ചു കൊണ്ടും ഭൂമിയുടെ നന്മയ്ക്കായി നമ്മൾ പോരാടേണ്ടതാണ്.

വരാനിരിക്കുന്ന തലമുറകൾക്കും പാഠമാവണം നമ്മുടെ പ്രവർത്തനങ്ങൾ. പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ശുദ്ധ വായുവും ശുദ്ധ ജലവും നമ്മുടെ മാത്രമല്ല മുഴുവൻ ജീവജാലങ്ങളുടെയും ജീവൻ നിലനിർത്താൻ അത്യാവശ്യമാണ് എന്നത് നമ്മൾ മറന്ന് പോവാതിരിക്കുക. ഓരോ ചെറിയ പ്രവർത്തനവും വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. ഈ ലോക ഭൗമദിനത്തിൽ നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുത്ത് ഭൂമിയെ സംരക്ഷിക്കാം.

ഭൂമിയുമായി ബന്ധപ്പെട്ട ചില വചനങ്ങൾ മഹാന്മാരിൽ നിന്നും

* കേള്‍ക്കാന്‍ കഴിയുന്നവര്‍ക്ക് ഭൂമിക്ക് സംഗീതമുണ്ട്- വില്യം ഷേക്‌സ്പിയര്‍
* കിണറുകള്‍ വറ്റുമ്പോള്‍ നമുക്ക് ജലത്തിന്റെ വില അറിയാം- ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍
* മരം നട്ടുപിടിപ്പിക്കുന്നവന്‍ തന്നെക്കൂടാതെ മറ്റുള്ളവരെ സ്‌നേഹിക്കുന്നു - തോമസ് ഫുള്ളര്‍
* എനിക്ക് മാലിന്യം കാണുമ്പോള്‍ മാത്രമേ ദേഷ്യം തോന്നൂ. ആളുകള്‍ വലിച്ചെറിയുന്നത് കാണുമ്പോള്‍ നമുക്ക് ഉപയോഗിക്കാന്‍ കഴിയും- മദര്‍ തെരേസ
* നമുക്കെല്ലാവര്‍ക്കും പൊതുവായുള്ളത് ഭൂമിയാണ് - വെന്‍ഡല്‍ ബെറി
  
World Earth Day | ഏപ്രിൽ 22 ലോക ഭൗമ ദിനം: ഭൂമിയെ സ്നേഹിക്കാം, ഭൂമിയെ സംരക്ഷിക്കാം!

Keywords: News, World, National, World Earth Day, History, Significance, Special Days, Tree, Music, People, Waste, World Earth Day: Get to know history and significance.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia