India at UN | 'ജമ്മു കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകം; ലോകത്തിന് പാകിസ്ഥാനിൽ നിന്ന് ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാഠങ്ങൾ ആവശ്യമില്ല'; യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം

 


ജനീവ: (www.kvartha.com) ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ലോകത്തിന് പാകിസ്ഥാനിൽ നിന്ന് പാഠങ്ങൾ ആവശ്യമില്ലെന്ന് യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം. പാകിസ്ഥാൻ തന്നെ തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും ഉറവിടമാണ്. ഭീകരർ അവിടെ തഴച്ചുവളരുകയും തെരുവുകളിൽ ഭയമില്ലാതെ അലഞ്ഞുനടക്കുകയും ചെയ്യുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 52-ാമത് സെഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച നയതന്ത്രജ്ഞൻ ഡോ. പിആർ തുളസീദാസ് വിമർശിച്ചു.

India at UN | 'ജമ്മു കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകം; ലോകത്തിന് പാകിസ്ഥാനിൽ നിന്ന് ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാഠങ്ങൾ ആവശ്യമില്ല'; യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം

ഇന്ത്യയിലെ വർഗീയ അന്തരീക്ഷം തകർക്കുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പകരം ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാകിസ്ഥാനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരതയുടെയും അക്രമത്തിന്റെയും പ്രധാന കയറ്റുമതി രാജ്യമെന്ന നിലയിൽ പാകിസ്ഥാന്റെ സംഭാവന തുല്യത ഇല്ലാത്തതാന്നെണും ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പട്ടികയിലുള്ള 150-ലധികം ഭീകരരും ഭീകര സംഘടനകളും പാക്കിസ്ഥാനിലാണെന്ന് തുളസീദാസ് പറഞ്ഞു.

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തിട്ടില്ലെന്നും കുറ്റവാളികൾക്ക് അഭയം നൽകിയിട്ടില്ലെന്നും പാകിസ്ഥാന് നിഷേധിക്കാനാകുമോ? ഒസാമ ബിൻ ലാദൻ പാകിസ്ഥാനിലെ സൈനിക അക്കാദമിക്ക് സമീപം താമസിച്ചിരുന്നില്ലെന്ന് പാകിസ്ഥാന് നിഷേധിക്കാനാകുമോ? ജമ്മു കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെപ്പോലെ ജമ്മു കശ്മീരും സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നീങ്ങുകയാണ്. കുപ്രചാരണം നടത്തി ഭീകരവാദം പ്രോത്സാഹിപ്പിച്ച് അന്തരീക്ഷം തകർക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഞങ്ങളുടെ മുൻഗണനയാണ്. നേരെമറിച്ച്, പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ പലതരം അതിക്രമങ്ങൾ നടക്കുന്നു, കൊലപാതകങ്ങൾ സാധാരണമാണെന്നും പിആർ തുളസീദാസ് കൂട്ടിച്ചേർത്തു.

Keywords:  India, Pakistan, Jammu, Kashmir, Terror Attack, Communal Violence, Terrorists, United Nations, World, News, Top-Headlines,  World does not need lessons on democracy and human rights from Pakistan: India at UNHRC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia