ഏപ്രിൽ 29: ലോക നൃത്ത ദിനം; മനസ്സിനും ശരീരത്തിനും ഉണർവേകുന്ന താളം; ചുവടുകളിലൂടെ ഒരുമിക്കാം


● നൃത്ത പഠനത്തിന് പ്രോത്സാഹനം നൽകുന്നു.
● 1982 ലാണ് നൃത്ത ദിനാചരണത്തിന് തുടക്കം.
● ഭാരതീയ നൃത്ത രൂപങ്ങൾക്ക് ലോകത്തിൽ വലിയ സ്ഥാനമുണ്ട്.
● ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവ പ്രധാന നൃത്തരൂപങ്ങൾ.
ഭാമനാവത്ത്
(KVARTHA) യുനെസ്കോയുടെ നടന കലാ സഹകാരിയായ അന്തർദേശീയ തീയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഏപ്രിൽ 29 അന്തർദേശീയ നൃത്ത ദിനമായി ആചരിച്ചുവരുന്നു.
മനസ്സിനും ശരീരത്തിനും ഉണർവ്വ് നേടാൻ ഏറ്റവും മികച്ച ഉപാധികളിൽ ഒന്നാണ് നൃത്തം എന്ന സന്ദേശം ലോകത്തിന് നൽകുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ലോകവ്യാപകമായി നൃത്ത പഠനത്തിനും നൃത്ത പങ്കാളിത്തത്തിനും പൊതുജനങ്ങളെ പ്രേരിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നതും ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യമാണ്.
ആധുനിക ബാലെയുടെ ഉപജ്ഞാതാവായ ജീൻ ജോർജ് നോവറുടെ ജന്മദിനത്തിന്റെ ഓർമ്മക്കാണ് ഇന്നേ ദിവസം ഈ ദിനാചരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഡാൻസിനോടുള്ള ഇഷ്ടം കൂട്ടാനും അത് പഠിക്കാനുള്ള താല്പര്യം വർദ്ധിപ്പിക്കാനും ആയി 1982 ലാണ് ലോകമെമ്പാടും നൃത്ത ദിനം എന്ന ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഓരോ വർഷവും നൃത്തര രംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയിട്ടുള്ള ഏതെങ്കിലും കലാകാരനെ/കാരിയെ കൊണ്ട് സന്ദേശം എഴുതിക്കുകയും ചെയ്യാറുണ്ട്.
നൃത്ത രംഗത്ത് ഏറെ വൈവിധ്യമായ സംഭാവനകൾ നൽകിയിട്ടുള്ളത് നമ്മുടെ ഭാരതമാണ്. നമ്മുടെ പൈതൃക നൃത്ത രൂപങ്ങൾ എപ്പോഴും മികവാർന്ന ദൃശ്യവിരുന്നാണ് ഒരുക്കിയിട്ടുള്ളത്. ലോക ചരിത്രത്തിലൂടെ ഓടിച്ചു പോയാൽ കൊട്ടാര നർത്തകിമാർക്ക് രാജ്യം ഭരിക്കുന്ന രാജാക്കന്മാരിൽ ഉണ്ടായ സ്വാധീനവും അതിന്റെ ഫലമായി ഉണ്ടായ നേട്ട കോട്ടങ്ങളും ചരിത്ര പാഠങ്ങളിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നൃത്തത്തിലും സംഗീതത്തിലും അഭിരമിച്ച് രാജ്യം ഭരിക്കാൻ മറന്നുപോയ രാജാക്കന്മാർ ഒരുഭാഗത്ത് ഉണ്ടെങ്കിൽ ഇന്നത്തെയും സംഗീതത്തെയും അടുപ്പിക്കാത്ത രാജാക്കന്മാരും ചരിത്രത്തിന്റെ ഭാഗമായിരുന്നു.
നൃത്തം നമ്മുടെ ശാരീരിക മാനസിക അവസ്ഥയ്ക്ക് എന്ത് ഗുണമാണ് നൽകുക എന്നതിനെ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം നൃത്തം പ്രാണവായുവിന്റെ മേന്മ കൂട്ടും, അംഗോപാംഗ ചലനങ്ങളും മനോധർമ്മഭിനയ മുഹൂർത്തങ്ങളും മനസ്സിന്റെ ശാന്തതയ്ക്കും താളത്തിനും അത്യുത്തമമാണ് എന്ന് പറയുന്നു. ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി കഥക് തുടങ്ങിയ ഭാരതീയ നൃത്തരൂപങ്ങളും ബാലെ ഉൾപ്പെടെയുള്ള വിദേശ രൂപങ്ങളും കലാകാരന്മാർ വേദികളിൽ അടിത്തിമർക്കുമ്പോൾ മുന്നിൽ പ്രതിസന്ധികൾ ഇല്ല പ്രതിവിധികളെ ഉള്ളൂ എന്ന ആശയം യാഥാർത്ഥ്യമാക്കാൻ നമുക്ക് ശ്രമിക്കാം.
ലോക നൃത്ത ദിനത്തെക്കുറിച്ചുള്ള ഈ ലേഖനം പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Summary: World Dance Day is observed on April 29th every year to promote dance and its benefits for mind and body. The day commemorates Jean-Georges Noverre, the creator of modern ballet, and highlights the diverse contributions of dance globally, including India's rich heritage.
#WorldDanceDay, #Dance, #IndianDance, #Ballet, #Arts, #Culture.