Awareness | ലോക ഓട്ടിസം അവബോധ ദിനം: സ്നേഹകരങ്ങളാൽ താങ്ങാവാം, സാന്ത്വനങ്ങളാൽ ചേർത്ത് പിടിക്കാം 

 
World Autism Awareness Day: Let's Support with Loving Hands and Embrace with Comfort
World Autism Awareness Day: Let's Support with Loving Hands and Embrace with Comfort

Logo Credit: Facebook/ World Autism Awareness Day

● ഓട്ടിസം ഒരു നാഡീവികാസ തകരാറാണ്. 
● ആശയവിനിമയത്തെയും സാമൂഹിക കഴിവുകളെയും ബാധിക്കുന്നു. 
● ഓട്ടിസം ഒരു രോഗമല്ല, മാനസികാവസ്ഥയാണ്. 
● കുട്ടികളെ സ്നേഹത്തോടെ ചേർത്ത് പിടിക്കുക. 
● അവരുടെ കഴിവുകൾ വളർത്താൻ സഹായിക്കുക. 
● ഓട്ടിസം ബാധിച്ചവരെ ഒറ്റപ്പെടുത്തരുത്.

(KVARTHA) ഏപ്രിൽ രണ്ട്, ലോക ഓട്ടിസം അവബോധ ദിനം. ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബർ 18 ലെ തീരുമാനപ്രകാരമാണു ഏപ്രിൽ രണ്ട് ഇപ്രകാരം ആചരിക്കപ്പെടുന്നുത്. സാമൂഹികപരവും ആശയവിനിമയപരവും  ബുദ്ധിപരവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഓർഗാനിക് ന്യൂറോ ഡെവലപ്മെന്റൽ ഡിസോഡർ  ആണ് ഓട്ടിസം. ലളിതമായ ഭാഷയിൽ പറഞ്ഞാൽ ആശയവിനിമയം സ്ഥാപിക്കുന്നതിനും മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിനും സാധിക്കാതെ കുട്ടികൾ അവനവലിലേക്ക് ഉൾവലിഞ്ഞു നിൽക്കുന്ന മാനസിക അവസ്ഥയാണ് ഓട്ടിസം. 

പൊതുവേ ആൺകുട്ടികളിൽ കാണുന്ന ഈ അവസ്ഥ ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം എന്ന അവസ്ഥ സൃഷ്ടിക്കുന്നത്. ഓട്ടിസം എന്നത് ഒരു അസുഖമല്ല. അത് ഒരു മാനസിക അവസ്ഥയാണ്. നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവ് നൽകാനും ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ സമൂഹം ഒറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും അവരെ നമ്മളിൽ ഒരാളായി ചേർത്ത് പിടിക്കുകയാണ്  വേണ്ടതെന്ന സന്ദേശം ജനങ്ങളിൽ പ്രത്യേകിച്ച് കുട്ടികളുടെ കൂടെ എപ്പോഴും ഉണ്ടാവേണ്ട രക്ഷിതാക്കളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എല്ലാ വർഷവും ഈ ദിനാചരണം നടത്തുന്നത്. 

ബുദ്ധിവികാസവുമായി ബന്ധപ്പെട്ട ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. ജനനസമയത്തെ ആദ്യ നാളുകളിൽ ഓട്ടിസം കണ്ടുപിടിക്കാൻ ആവില്ല. വളരുമ്പോൾ ഉള്ള സ്വഭാവ വ്യതിയാനം വിലയിരുത്തുന്നത് വഴിയാണ് നമുക്ക് ഈ അവസ്ഥ മനസ്സിലാക്കാൻ പറ്റുക. 1943 ൽ ലിയോ കനർ എന്ന മനോരോഗ വിദഗ്ധനാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ജനിതക വ്യതിയാനങ്ങൾ ആണ് ഓട്ടിസത്തിന്റെ പിറകിലെ പ്രധാന കാരണമെങ്കിലും  യഥാർത്ഥ കാരണം വൈദ്യശാസ്ത്രത്തിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഓട്ടിസമുള്ള കുട്ടികൾ ദൈനംദിന ജീവിതത്തിൽ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നു.  അവരുടെ പ്രശ്നങ്ങൾ രക്ഷിതാക്കൾ മനസ്സിലാക്കി അവരെ ഒറ്റപ്പെടുത്താതെ അവരിലുള്ള കഴിവുകൾ വളർത്തി എടുക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. 

മൂന്ന് വയസ്സിനകമുള്ള ചെറു പ്രായത്തിൽ തന്നെ  കുട്ടികൾ അവർ കാണുന്ന കാഴ്ചകളോടും കേൾക്കുന്ന ശബ്ദങ്ങളോടും  കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും വികാരവിചാരങ്ങൾ എല്ലാം പ്രകടിപ്പിക്കുന്നുണ്ട് എന്നും രക്ഷിതാക്കൾ ഉറപ്പുവരുത്തേണ്ടത് കുട്ടികളിൽ ഈ മാനസികാവസ്ഥ ഇല്ല എന്ന് ഉറപ്പുവരുത്താൻ അനിവാര്യമാണ്. ഇത് മാത്രമാണ്  കുട്ടികളെ ഈ മാനസികാവസ്ഥയിലേക്ക് തള്ളി വിടാതിരിക്കാനുള്ള പ്രധാന പ്രതിവിധി. ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി അവർക്ക് ആവശ്യമായ സ്വാന്തനവും പരിഗണനയും നൽകി അവരുടെ കൂടെ നിന്നാൽ കുട്ടികളെ ഈ മാനസികാവസ്ഥയിൽ നിന്നും പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന കാര്യം ഉറപ്പാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

World Autism Awareness Day is observed on April 2nd to educate society about autism and to promote inclusion. Autism is a neurodevelopmental disorder that affects communication and social skills. Early detection and parental support are crucial in helping children with autism
.
#AutismAwareness, #WorldAutismAwarenessDay, #Autism, #Inclusion, #Neurodiversity, #SpecialNeeds

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia