Workers flee | ലോക് ഡൗണില്‍ കുടുങ്ങിയ ആപിള്‍ ഫോണ്‍ കംപനിയിലെ ജീവനക്കാര്‍ ഫാക്ടറിയില്‍ നിന്നും വേലി ചാടിക്കടന്ന് രക്ഷപ്പെട്ടു; വീഡിയോ വൈറല്‍

 


ബെയ്ജിങ്: (www.kvartha.com) കോവിഡ് പിടിമുറുക്കിയതോടെ ചൈനയിലെ ഷെങ്ഷൂ പ്രവിശ്യയില്‍ അധികൃതര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ്. ഇതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി. കടുത്ത ലോക്ഡൗണ്‍ നിയമങ്ങളെ തുടര്‍ന്ന് ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ അവിടെ നിന്നും രക്ഷപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Workers flee | ലോക് ഡൗണില്‍ കുടുങ്ങിയ ആപിള്‍ ഫോണ്‍ കംപനിയിലെ ജീവനക്കാര്‍ ഫാക്ടറിയില്‍ നിന്നും വേലി ചാടിക്കടന്ന് രക്ഷപ്പെട്ടു; വീഡിയോ വൈറല്‍

ഫോക്‌സ്‌കോണ്‍ കംപനിയില്‍ നിന്നുള്ള തൊഴിലാളികള്‍ വേലി ചാടിക്കടന്ന് രക്ഷപ്പെടുന്നതിന്റെ വീഡിയോ ആണിത്. യു എസ് ആസ്ഥാനമായ ആപിള്‍ കംപനിയുടെ ഇടനിലക്കാരായാണ് ഫോക്‌സ്‌കോണ്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിരവധി ആളുകളാണ് ഫാക്ടറിയില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്നത്.

ലോക്ഡൗണ്‍ കാരണം പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ രക്ഷപ്പെട്ട പലരും കാല്‍നടയായാണ് വീട്ടിലെത്തിയത്. ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷുവില്‍ ഏഴുദിവസത്തിനിടെ 167 കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. ഒരുകോടി ആളുകളാണ് നഗരത്തില്‍ താമസിക്കുന്നത്.

Keywords: Workers flee Covid-hit lockdown at China's iPhone factory, Beijing, China, Lockdown, COVID-19, Social Media, Video, World, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia