മദ്യപിക്കാനെത്തുന്ന സ്ത്രീകള്‍ ബാര്‍ ജീവനക്കാരെ പീഡിപ്പിക്കുന്നു; ഒടുവില്‍ പീഡനം ഭയന്ന സപ്ലൈയര്‍മാര്‍ ഡ്രസ് കോഡില്‍ മാറ്റം വരുത്തി
Jul 17, 2015, 11:51 IST
ADVERTISEMENT
മുട്ടോളം ഇറക്കമുള്ള പാവാട പോലെ തോന്നിക്കുന്ന പരമ്പരാഗത വസ്ത്രമാണ് ബാര്‍ ജീവനക്കാര്‍ സ്ഥിരമായി ഇവിടെ ധരിക്കാറുള്ളത്. രസകരമായ രീതിയില്‍ ചിത്രപ്പണികള്‍ ചെയ്തിട്ടുള്ള ഈ വസ്ത്രം സ്കോട്ട്ലന്‍റ്കാരുടെ ഇഷ്ട വസ്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഈ വസ്ത്ര രീതി ബാറിലെത്തുന്ന സ്ത്രീകളെ പ്രകോപിപ്പിക്കുന്നു എന്നാണ് ജീവനക്കാര്‍ ഇപ്പോള്‍ പറയുന്നത്.
മദ്യം വിളമ്പുന്നതിനിടയിലും തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിലും യാതൊരു മുന്നറിയിപ്പും ഇല്ലാതെ സ്ത്രീകള്‍ തങ്ങളുടെ വസ്ത്രം ഉരിയാന്‍ ശ്രമിക്കുന്നതായും രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതായും ബാര്‍ ജീവനക്കാര്‍ പരാതി പറയുന്നു. സ്ത്രീകളുടെ അതിര് കടന്ന പെരുമാറ്റം പതിവായതോടെയാണ് ഡ്രസ് കോഡില്‍ മാറ്റം വരുത്താന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായത്.
സ്ത്രീകളില്‍ നിന്നും ബാര്‍ ജീവനക്കാര്‍ നേരിടേണ്ടി വന്ന പീഡന വാര്‍ത്ത ഇപ്പോള്‍ ലോകമാകെ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.
SUMMARY: Suppliers in a Beer parlour in Scotland forced change their dress code as having sexual assault from women. The women who comes to the bar tries to molest the suppliers.
Keywords: Molestation, Women, Suppliers, Scotland

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.