ജനിക്കാന്‍ അനുവദിച്ചതിന് അമ്മയുടെ ഡോക്ടറെ കോടതി കയറ്റി യുവതി സ്വന്തമാക്കിയത് കോടികളുടെ നഷ്ടപരിഹാരം; സംഭവം ഇങ്ങനെ!
Dec 2, 2021, 15:30 IST
ലന്‍ഡന്‍: (www.kvartha.com 02.12.2021) തന്നെ പ്രസവിക്കാന്‍ അമ്മയെ അനുവദിച്ചതിന് ചികിത്സിച്ച ഡോക്ടറെ കോടതി കയറ്റി യുവതി സ്വന്തമാക്കിയത് കോടികളുടെ നഷ്ടപരിഹാരം . യു കെയിലാണ് വിചിത്രമായ സംഭവം. നട്ടെല്ലിനെ ബാധിക്കുന്ന 'സ്പൈന ബിഫിഡ' എന്ന ആരോഗ്യ പ്രശ്നമുള്ള 20 വയസുകാരി എവി ടൂംബ്സാണ് തന്നെ അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും പുറത്തെടുത്തു എന്ന കുറ്റത്തിന് ഡോക്ടര്‍ ഫിലിപ് മിറ്റ് ചലിനെ കോടതി കയറ്റിയത്.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:
'ശരീരത്തില്‍ ടൂബുകള്‍ ഘടിപ്പിച്ചാണ് ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ ഡോക്ടര്‍ ശരിയായ ഉപദേശം നല്‍കിയിരുന്നെങ്കില്‍ താന്‍ ജനിക്കില്ലായിരുന്നു. ഇത്തരമൊരു ജീവിതം ജീവിക്കേണ്ടി വരില്ലായിരുന്നു' എവി ടൂംബ്സ് പറയുന്നു.
അതേസമയം തനിക്ക് ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കേണ്ട ആവശ്യമില്ലെന്നും മറ്റു പ്രശ്നങ്ങളൊന്നും ഗര്‍ഭധാരണത്തില്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ പറഞ്ഞതായി എവിയുടെ വാദത്തെ പിന്തുണച്ച് അമ്മ കോടതിയെ അറിയിച്ചു.
എവിയുടെ വാദത്തെ ലന്‍ഡന്‍ ഹൈകോടതിയിലെ ജഡ്ജി റോസലിന്‍ഡ് കോ കുസിയും പിന്തുണച്ചു. അമ്മയെ ഡോക്ടര്‍ ശരിയായി ഉപദേശിച്ചിരുന്നെങ്കില്‍ ഗര്‍ഭധാരണം വൈകുമായിരുന്നുവെന്ന് ജഡ്ജി വിധിച്ചു.
'സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വൈകിയുള്ള ഒരു ഗര്‍ഭധാരണം ഉണ്ടാകുമായിരുന്നുവെന്നാണ് മനസിലാകുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരു സാധാരണ ആരോഗ്യമുള്ള കുട്ടിക്ക് ജന്മം നല്‍കാന്‍ അമ്മയ്ക്ക് സാധിക്കുമായിരുന്നു' - ജഡ്ജി വിധിച്ചു, ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടപരിഹാരത്തിന് എവി അര്‍ഹയാക്കുന്നതാണ് ജഡ്ജിയുടെ വിധി.
എവി ഒരു അശ്വാഭ്യാസിയാണ് (ഷോജമ്പര്‍) ഭിന്നശേഷിക്കാരും മികച്ച ശാരീരികക്ഷമതയുള്ളവരുമായ റൈഡര്‍മാര്‍കെതിരെ എവി പല ഇവന്റുകളിലും മത്സരിച്ചിട്ടുണ്ട്.
Keywords: Woman wins millions after suing mom's doctor for allowing her to be born, London, News, Compensation, Court, Woman, Judge, World.Planning trips away from home can be a huge task...especially needing so much medical gear.
— Evie Toombes Para Rider BCyA (@evietoombespara) May 26, 2021
In #FindAWayNotAnExcuse spirit, I wrote a blog post about how much the @vygonuk education packs have helped me to overcome this! ⬇️https://t.co/hcee0W36wq pic.twitter.com/5N8PF1BaPx
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.