പാനീയം നല്‍കി ബോധംകെടുത്തി ബലാത്സംഗത്തിനിരയാക്കി; നടന്‍ ഡാനി മാസ്റ്റേഴ്‌സനെതിരെ മൊഴി നല്‍കി യുവതി
May 19, 2021, 15:26 IST
ലോസ് ആന്‍ജെലസ്: (www.kvartha.com 19.05.2021) ദാറ്റ് സെവന്റീസ് ഷോ, നെറ്റ്ഫ്ളിക്സിന്റെ ദി റാഞ്ച് തുടങ്ങിയ ടിവി സീരിസുകളില്‍ പ്രധാന താരമായിരുന്ന നടന്‍ ഡാനി മാസ്റ്റേഴ്‌സന്‍ പീഡിപ്പിച്ചതായി മൊഴി നല്‍കി യുവതി. 18 വര്‍ഷം മുമ്പ് ഡാനി മാസ്റ്റേഴ്‌സന്‍ തന്നെ ബലാത്സംഗം ചെയ്തതായും, താന്‍ അബോധാവസ്ഥയിലായിരുന്നപ്പോഴാണ് ക്രൂരതക്കിരയാക്കിയതെന്നും യുവതി കോടതിയില്‍ മൊഴി നല്‍കി.
2001 ജനുവരി മുതല്‍ ഡിസംബര്‍ വരെ 23 വയസുള്ള യുവതിയെയും 2003 ഏപ്രിലില്‍ 28 വയസുകാരിയെയും 2003 ഒക്ടോബറില്‍ മറ്റൊരു യുവതിയെയും നടന്‍ ബലാത്സംഗം ചെയ്തെന്നാണ് കേസ്. മൂന്ന് സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മാസ്റ്റേഴ്‌സനെ കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്തിരുന്നു. കേസിലെ മൊഴിയെടുപ്പിനിടെയാണ് ഇരയായ യുവതി താന്‍ നേരിട്ട ദുരന്തം പൊട്ടിക്കരച്ചിലോടെ വിവരിച്ചത്.
2003 ഏപ്രില്‍ 25നാണ് നടന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ചര്‍ച്ച് ഓഫ് സയന്റോളജി കൂട്ടായ്മയുടെ ഭാഗമായിരുന്നു യുവതിയും മാസ്റ്റേഴ്‌സനും. ഏപ്രില്‍ 25 ന് രാത്രി താക്കോല്‍ എടുക്കാനായി യുവതി മാസ്റ്റേഴ്‌സന്റെ വീട്ടിലെത്തി.
ഇതിനിടെ വോഡ്ക കലര്‍ത്തിയ പാനീയം മാസ്റ്റേഴ്‌സന്‍ ഇവര്‍ക്ക് കുടിക്കാന്‍ നല്‍കി. അല്‍പ സമയത്തിനകം ബോധം മറയാന്‍ തുടങ്ങി. താന്‍ ഛര്‍ദിച്ചപ്പോള്‍ മാസ്റ്റേഴ്‌സണ്‍ മുകളിലെ കുളിമുറിയിലേക്ക് കൊണ്ടുപോയി. അല്‍പ സമയത്തിന് ശേഷം ബോധം നഷ്ടമായി. ബോധം വീണ്ടെടുക്കുമ്പോള്‍ അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാല്‍, ആ സമയത്ത് താന്‍ അതീവ ദുര്‍ബലയായിരുന്നു. പ്രതിരോധിച്ചപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നടി മൊഴി നല്‍കി.
അതേസമയം, നടന്‍ നിരപരാധിയാണെന്നും കുറ്റ വിമുക്തനാകുമെന്നാണ് ആത്മവിശ്വാസമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. ബലാത്സംഗ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ നെറ്റ്ഫ്ളിക്സ് പിന്നീട് ഡാനി മാസ്റ്റേഴ്സണെ സീരിസില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. മൂന്ന് കേസുകളിലും കുറ്റം തെളിഞ്ഞാല്‍ നടന് പരമാവധി 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.