ക്യാപിറ്റോള്‍ ബില്‍ഡിംഗിനു സമീപം വെടിവെയ്പ്: യുവതി മരിച്ചു

 


ADVERTISEMENT

വാഷിംഗ്ടണ്‍ ഡിസി: യു.എസിലെ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ ബില്‍ഡിംഗിനു സമീപം വെടിവെയ്പ്. വെടിവെയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സെനറ്റും ജനപ്രതിനിധി സഭയും ചേരുന്നതിനിടെയാണ് വെടിവെയ്പ് നടന്നത്. വൈറ്റ് ഹൗസിനും ക്യാപിറ്റോള്‍ ഹില്ലിനും ഇടയില്‍ അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ച യുവതിയാണ് ഏറെനേരം പരിഭ്രാന്തി പരത്തിയത്.

വെടിവെയ്പിനെ തുടര്‍ന്ന് അമേരിക്കന്‍ സമൂഹം ഒന്നടങ്കം  പരിഭ്രാന്തിയിലായി. എന്നാല്‍ ഇവരെ പിന്‍തുടര്‍ന്ന് കീഴടക്കാനായി  പോലീസ് നടത്തിയ വെടിവയ്പില്‍ യുവതി മരിച്ചു. യുവതിയോടൊപ്പമുണ്ടായിരുന്ന  കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. യുവതി തിരിച്ച് പോലീസുകാര്‍ക്കു മേല്‍ നടത്തിയ  വെടിവെയ്പില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു.  വൈറ്റ് ഹൗസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകര്‍ക്കാനും യുവതി ശ്രമിച്ചിരുന്നു.

മിറിയം കാരെ (34) എന്ന യുവതിയാണ് ഹൗസിനും ക്യാപിറ്റോള്‍ ഹില്ലിനും ഇടയില്‍ അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. സ്റ്റാംഫോര്‍ഡിലെ ദന്തരോഗ വിദഗ്ധയാണ്  മിറിയം കാരെ. പോലീസിന്റെ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ആദ്യം മിറിയം കാരെയെ  തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. തുടര്‍ന്ന് മിറിയം കാരെയുടെ വീട്ടില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ബോംബ്
ക്യാപിറ്റോള്‍ ബില്‍ഡിംഗിനു സമീപം വെടിവെയ്പ്: യുവതി മരിച്ചു
യൂണിറ്റുകള്‍ കണ്ടെടുത്തു.

വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ ക്യാപിറ്റോള്‍ മന്ദിരം അരമണിക്കൂറോളം അടച്ചിട്ടു. അതേസമയം ജനപ്രതിനിധികളെ  മന്ദിരത്തിനുള്ളില്‍ നിന്നും പുറത്തിറക്കാതെ പോലീസ് സുരക്ഷിതരാക്കിയിരുന്നു.

 എന്നാല്‍ മിറിയം കാരെ എന്തുകൊണ്ടാണ് ക്യാപിറ്റോള്‍ ബില്‍ഡിംഗിനു നേരെ ആക്രമണം നടത്തിയതെന്ന കാര്യം അജ്ഞാതമാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

Also Read:
ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതിയില്‍ കേസെടുത്തു

Keywords:  Washington, America, Woman, Dead, Gun attack, Police, Bomb, House, Doctor, Injured, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia