Woman rents out husband | 'ഭര്‍ത്താവുദ്യോഗം': ഒരു സ്ത്രീ വീട്ടു ജോലികള്‍ക്കായി തന്റെ കെട്ട്യോനെ മറ്റ് സ്ത്രീകള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നു; കാരണം ഉണ്ട്
Jun 29, 2022, 17:42 IST
ബ്രിടന്‍: (www.kvartha.com) പണത്തിന്റെ ബുദ്ധിമുട്ടുമൂലം സ്വന്തമായി 'ഹയര്‍ മൈ ഹബി' എന്നപേരില്‍ സേവനം ആരംഭിച്ച് ഒരു യുവതി. മൂന്ന് മക്കളുടെ അമ്മയായ ലോറ യങ്ങ് ആണ് വ്യത്യസ്തയായ ആ സ്ത്രീ. തന്റെ ഭര്‍ത്താവിനെ മറ്റ് സ്ത്രീകളുടെ വീടുകളില്‍ ജോലിക്ക് നല്‍കാനുള്ള ആശയം അവര്‍ക്ക് ലഭിച്ചത് ഒരു പുരുഷന്‍ എങ്ങനെ മറ്റ് ആളുകള്‍ക്ക് ഫ്ളാറ്റ് പാക് ഫര്‍ണിചറുകള്‍ ഒരുക്കി ഉപജീവനം നടത്തുന്നുവെന്ന് വിവരിക്കുന്ന ഒരു പോഡ് കാസ്റ്റില്‍ നിന്നാണ്.
ഒരു ഗോഡൗണിലെ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരനായിരുന്നു ജെയിംസ്. എന്നാല്‍ ലോറയെയും അവരുടെ മൂന്ന് കുട്ടികളെയും സഹായിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് അയാള്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു, മക്കളില്‍ രണ്ട് പേര്‍ ഓടിസം ബാധിച്ചവരായതു കൊണ്ടാണ് ഇത്തരമൊരു കടുത്ത തീരുമാനം അയാള്‍ എടുത്തത്.
ജെയിംസ്, ഏത് ജോലിയും സൂക്ഷ്മതയോടെ ചെയ്യുന്നു. യുകെയിലെ ബകിംഗ്ഹാംഷെയറിലെ അവരുടെ കുടുംബവീടിനെ ജെയിംസ് മനോഹരമാക്കി. പരമ്പരാഗത കിടക്കകള്‍, അടുക്കള മുതല്‍ ഡൈനിംഗ് ടേബിള്‍ വരെ ഉണ്ടാക്കി. പെയിന്റിംഗ്, അലങ്കാരപ്പണി, ടൈല്‍ പാകല്‍, പരവതാനി വിരിക്കല്‍ എന്നിവയും ജെയിംസ് നന്നായി ചെയ്യും.
'വീടിനും പൂന്തോട്ടത്തിനും ചുറ്റുമുള്ള എല്ലാ ജോലിയും അയാള്‍ ഭംഗിയായി ചെയ്യും. അതിനാല്‍ ആ കഴിവുകള്‍ ഉപയോഗിക്കാനും അവനെ ജോലിക്ക് വിടാനും എന്തുകൊണ്ട് ശ്രമിച്ചുകൂടാ എന്ന് ഞാന്‍ ചിന്തിച്ചു?' ലോറയെ ഉദ്ധരിച്ച് മിറര്‍ റിപോര്‍ട് ചെയ്തു.
തുടര്‍ന്ന് 'റെന്റ് മൈ ഹാന്‍ഡി ഹസ്ബന്‍ഡ്' എന്ന വെബ്‌സൈറ്റ് ലോറ ആരംഭിക്കുകയും ഫേസ്ബുകിലും ജനപ്രിയ നെക്സ്റ്റ്‌ഡോര്‍ ആപിലും പരസ്യം നല്‍കുകയും ചെയ്തു.
'ആളുകള്‍ക്ക് ജെയിംസിനെ ജോലിക്ക് വയ്ക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ ചിലര്‍ ഇതിനെ തെറ്റിദ്ധരിച്ചു, ഞാന്‍ ജെയിംസിനെ മറ്റെന്തെങ്കിലും ജോലിക്ക് വിടുകയാണെന്ന് അവര്‍ കരുതി! ജീവിതച്ചെലവ് പ്രതിസന്ധിയിലാണെങ്കിലും, അത് ഞാന്‍ ആലോചിക്കുന്നില്ല!' ലോറ പറഞ്ഞു,
'മിക്ക ആളുകളും ഇത് നല്ല കാര്യമാണെന്ന് കരുതുന്നു. ചെറിയ ജോലികള്‍ക്കായി തൊഴിലാളികളെ കിട്ടാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ് ' ലോറ വ്യക്തമാക്കി.
'ചിലപ്പോള്‍ പെട്ടെന്ന് ജോലി ചെയ്യാന്‍ ആരെയെങ്കിലും കിട്ടുന്നത് വലിയ കാര്യമാണ്. ജീവിതകാലം മുഴുവന്‍ ഇതുപോലെ ജോലി ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജീവിതം വഴിമുട്ടുകയും ജോലികള്‍ കുറയുകയും ചെയ്തപ്പോഴാണ് ഈ ആശയം എനിക്ക് തോന്നിയത്. ജെയിംസിന് മാനസിക വിഭ്രാന്തിയുണ്ട്. എന്നാലത് ജോലിയില്‍ അവനെ വളരെ കാര്യക്ഷമയുള്ളവനാക്കുന്നു എന്നും ലോറ പറഞ്ഞു.
ജെയിംസ് ഇപ്പോള്‍ മോടോര്‍ മെകാനിക്‌സ് പഠിക്കാന്‍ കോളജിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു, കൂടാതെ കുടുംബ വരുമാനം വര്‍ധിപ്പിക്കുന്നതിന് പഠനത്തിനിടയിലെ തന്റെ 'ഭര്‍ത്താവ് ഉദ്യോഗം' അനുയോജ്യമാകും.
'അദ്ദേഹത്തിന് എല്ലായ്പ്പോഴും എന്തെങ്കിലും ഉണ്ടാക്കുന്നതിലും സൃഷ്ടിക്കുന്നതിലും അതീവ താല്പര്യമുണ്ട്. വര്‍ഷങ്ങളായി ഞങ്ങളുടെ സ്വന്തം കുടുംബ വീട് നിര്‍മിക്കുന്നതിനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.'
'ഒരു വീടിന് ശരാശരി 35 പൗന്‍ഡാണ് വാടകയ്ക്ക് ഈടാക്കുന്നത്, ഒരു ജോലിയും തീരെ ചെറുതല്ല, ലോറ പറഞ്ഞു. ഒരു ടിവി ഭിത്തിയില്‍ ഘടിപ്പിക്കുകയോ, ജനാലയ്ക്ക് കര്‍ടന്‍ അടിക്കുന്നതോ, മതിലില്‍ പെയിന്റ് ചെയ്യുന്നതോ പോലെയുള്ളവ ആയിരിക്കും. ഞങ്ങള്‍ അത് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് കുറഞ്ഞ നിരക്ക് ഈടാക്കുകയും ആളുകളോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യും.
ബഡ്ജറ്റ് എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം, അതിനാല്‍ വികലാംഗര്‍ക്കും പരിചരിക്കുന്നവര്‍ക്കും യുകെയിലെ യൂനിവേഴ്സല്‍ ക്രെഡിറ്റിലുള്ളവര്‍ക്കും 65 വയസ്സിനു മുകളിലുള്ളവര്‍ക്കും ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നു.' ലോറ പറഞ്ഞു.
Keywords: Woman rents out her husband to other women as he's handy around the house, Britain, News, Woman, Lifestyle & Fashion, Website, Advertisement, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.