ഓര്‍ഡര്‍ ചെയ്തത് ആപിളിന്റെ ഏറ്റവും വിലകൂടിയ സ്മാര്‍ട് ഫോണുകളില്‍ ഒന്നിന്; കിട്ടിയതോ ഒരു ഡോളറിന്റെ അലക്ക് സോപും; പരാതിയുമായി യുവതി
Feb 8, 2022, 16:43 IST
ADVERTISEMENT
ബിടന്: (www.kvartha.com 08.02.2022) ഓര്‍ഡര്‍ ചെയ്തത് ആപിളിന്റെ ഏറ്റവും വിലകൂടിയ സ്മാര്‍ട് ഫോണുകളില്‍ ഒന്നിന്, എന്നാല്‍ കിട്ടിയതോ ഒരു ഡോളറിന്റെ അലക്ക് സോപും. സംഭവത്തില്‍ സ്കൈ മൊബൈലില്‍ പരാതി നല്കി യുവതി. ബ്രിടനില്‍ നിന്നുള്ള യുവതിയാണ് പരാതിക്കാരി.
ഖൗല ലഫയ്ലി എന്ന യുവതിയാണ് പ്രാദേശിക കാരിയര്‍ വഴി ഐഫോണ്‍ 13 പ്രോ മാക്സിന് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, യുവതി ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 13 പ്രോ മാക്സിന് പകരം വീട്ടിലെത്തിയത് 1 ഡോളര്‍ വിലയുള്ള സോപ് ആണ്. ആപിള്‍ ഇന്‍സൈഡറിന്റെ റിപോര്‍ട് അനുസരിച്ച് ഡെലിവറി സമയത്ത് തട്ടിപ്പ് നടന്നിരിക്കാം എന്നാണ്.
സ്കൈമൊബൈല്‍ വഴിയാണ് ഹാന്‍ഡ്സെറ്റ് വാങ്ങിയത്. ഹാന്‍ഡ്സെറ്റിന്റെ മുഴുവന്‍ തുകയും അവര്‍ നല്‍കിയിട്ടില്ലെങ്കിലും വില 1,500 ബ്രിടിഷ് പൗന്‍ഡ് ആണ് (ഏകദേശം 1.5 ലക്ഷം രൂപ). 1,29,900 രൂപയ്ക്കാണ് ഈ സ്മാര്‍ട്ഫോണ്‍ ഇന്‍ഡ്യയില്‍ വില്‍ക്കുന്നത്.
തട്ടിപ്പിനെതിരെ യുവതി സ്കൈമൊബൈലില്‍ പരാതി നല്കി. കമ്പനി ഇക്കാര്യം അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ ഒരു അപ്ഡേറ്റും നല്കാത്തതിനാല് യുവതി സംഭവം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
Keywords: Woman orders iPhone 13 Pro Max for around Rs 1.5 lakh and receives hand soap, Britain, News, Cheating, Complaint, Probe, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

