SWISS-TOWER 24/07/2023

ഓര്‍ഡര്‍ ചെയ്തത് ആപിളിന്റെ ഏറ്റവും വിലകൂടിയ സ്മാര്‍ട് ഫോണുകളില്‍ ഒന്നിന്; കിട്ടിയതോ ഒരു ഡോളറിന്റെ അലക്ക് സോപും; പരാതിയുമായി യുവതി

 


ADVERTISEMENT

ADVERTISEMENT

ബിടന്‍: (www.kvartha.com 08.02.2022) ഓര്‍ഡര്‍ ചെയ്തത് ആപിളിന്റെ ഏറ്റവും വിലകൂടിയ സ്മാര്‍ട് ഫോണുകളില്‍ ഒന്നിന്, എന്നാല്‍ കിട്ടിയതോ ഒരു ഡോളറിന്റെ അലക്ക് സോപും. സംഭവത്തില്‍ സ്‌കൈ മൊബൈലില്‍ പരാതി നല്‍കി യുവതി. ബ്രിടനില്‍ നിന്നുള്ള യുവതിയാണ് പരാതിക്കാരി.

ഓര്‍ഡര്‍ ചെയ്തത് ആപിളിന്റെ ഏറ്റവും വിലകൂടിയ സ്മാര്‍ട് ഫോണുകളില്‍ ഒന്നിന്; കിട്ടിയതോ ഒരു ഡോളറിന്റെ അലക്ക് സോപും; പരാതിയുമായി യുവതി

ഇന്‍ഡ്യയില്‍ മുന്‍നിര ഇകൊമേഴ്‌സ് പ്ലാറ്റ്ഫോമുകളില്‍ നിന്നും സ്മാര്‍ട് ഫോണും മറ്റു വിലകൂടിയ ഉല്‍പന്നങ്ങളും ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് പലപ്പോഴും കല്ലും സോപും മണ്ണും എല്ലാം കിട്ടാറുണ്ടെങ്കിലും ബ്രിടനിലും സമാനമായ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

ഖൗല ലഫയ്ലി എന്ന യുവതിയാണ് പ്രാദേശിക കാരിയര്‍ വഴി ഐഫോണ്‍ 13 പ്രോ മാക്സിന് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, യുവതി ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 13 പ്രോ മാക്‌സിന് പകരം വീട്ടിലെത്തിയത് 1 ഡോളര്‍ വിലയുള്ള സോപ് ആണ്. ആപിള്‍ ഇന്‍സൈഡറിന്റെ റിപോര്‍ട് അനുസരിച്ച് ഡെലിവറി സമയത്ത് തട്ടിപ്പ് നടന്നിരിക്കാം എന്നാണ്.

സ്‌കൈമൊബൈല്‍ വഴിയാണ് ഹാന്‍ഡ്‌സെറ്റ് വാങ്ങിയത്. ഹാന്‍ഡ്‌സെറ്റിന്റെ മുഴുവന്‍ തുകയും അവര്‍ നല്‍കിയിട്ടില്ലെങ്കിലും വില 1,500 ബ്രിടിഷ് പൗന്‍ഡ് ആണ് (ഏകദേശം 1.5 ലക്ഷം രൂപ). 1,29,900 രൂപയ്ക്കാണ് ഈ സ്മാര്‍ട്‌ഫോണ്‍ ഇന്‍ഡ്യയില്‍ വില്‍ക്കുന്നത്.

തട്ടിപ്പിനെതിരെ യുവതി സ്‌കൈമൊബൈലില്‍ പരാതി നല്‍കി. കമ്പനി ഇക്കാര്യം അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ ഒരു അപ്ഡേറ്റും നല്‍കാത്തതിനാല്‍ യുവതി സംഭവം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

Keywords:  Woman orders iPhone 13 Pro Max for around Rs 1.5 lakh and receives hand soap, Britain, News, Cheating, Complaint, Probe, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia