Punishment | യുവാക്കള്‍ക്കെതിരെ വ്യാജ ബലാത്സംഗാരോപണമുന്നയിച്ച് അവരെ ആത്മഹത്യയുടെ വക്കിലെത്തിച്ചെന്ന കേസ്; 22 കാരിക്ക് എട്ടര വര്‍ഷം തടവ് ശിക്ഷ
Mar 15, 2023, 15:37 IST
വാഷിങ്ടണ്‍: (www.kvartha.com) മൂന്ന് യുവാക്കള്‍ക്കെതിരെ വ്യാജ ബലാത്സംഗാരോപണമുന്നയിച്ച് അവരെ ആത്മഹത്യയുടെ വക്കിലെത്തിച്ചെന്ന കേസില്‍ 22 കാരിക്ക് എട്ടര വര്‍ഷം തടവ് ശിക്ഷ. എലനോര്‍ വില്യംസ് എന്ന യുവതിയാണ് ജയിലിലായത്.
പൊലീസ് പറയുന്നത്: 2020 മെയ് മാസത്തിലാണ് എലനോര്‍ ഫേസ്ബുകില്‍ ഒരു പോസ്റ്റ് ഇടുന്നത്. അതില്‍ അവളുടെ മുഖത്തും മറ്റും മര്‍ദനമേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും സെക്‌സ് ട്രാഫിക്കിം?ഗിന്റെ ഇരയായി മാറി എന്നുമായിരുന്നു എലനോറിന്റെ ആരോപണം. ഒരു ലക്ഷത്തിലധികം ആളുകള്‍ പ്രസ്തുത പോസ്റ്റ് ഷെയര്‍ ചെയ്തു.
പോസ്റ്റുകള്‍ അവളുടെ ജന്മനഗരമായ കുംബ്രിയയിലെ ബാരോ-ഇന്‍-ഫര്‍നെസില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കാരണമായി. 2016 -നും 2020 -നും ഇടയില്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നായിരുന്നു എലനോര്‍ പറഞ്ഞിരുന്നത്. നിരവധി പുരുഷന്മാരുടെ പേരുകളും അവള്‍ പറഞ്ഞു. ചുറ്റിക പോലെയുള്ള ആയുധങ്ങളുപയോഗിച്ച പാടുകളായിരുന്നു എലനോറിന്റെ ദേഹത്ത്. എന്നാല്‍, പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അവള്‍ തന്നെ ആ ആയുധങ്ങള്‍ വാങ്ങിയതായി കണ്ടെത്തി.
അതേസമയം, തങ്ങള്‍ ശരിക്കും ആത്മഹത്യയുടെ വക്കില്‍ എത്തിയിരുന്നുവെന്നും മരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ മൂന്ന് യുവാക്കള്‍ പറഞ്ഞു. ആരോപണം നേരിട്ടവരില്‍ ഒരാള്‍ മുഹമ്മദ് റംസാന്‍ എന്ന യുവാവായിരുന്നു. അയാള്‍ തന്നെ ആംസ്റ്റര്‍ഡാമിലെത്തിച്ച് ലൈംഗികത്തൊഴിലാളിയായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു എലനോറിന്റെ ആരോപണം.
എന്നാല്‍, തനിക്ക് എലനോറിനെ കാര്യമായി അറിയുക പോലുമില്ല, സെക്‌സ് ട്രാഫികിംഗ് സംഘവുമായി തനിക്കൊരു ബന്ധവുമില്ല എന്ന് റംസാന്‍ പറഞ്ഞു. അതേ സമയം എലനോര്‍ ആംസ്റ്റര്‍ഡാമില്‍ പോയിരുന്നു. എന്നാല്‍, ആ സമയമെല്ലാം താനും കൂടെ ഉണ്ടായിരുന്നു എന്ന് എലനോറിന്റെ സഹോദരിയും വ്യക്തമാക്കി.
മറ്റൊരാള്‍ ജോര്‍ദാന്‍ ട്രെന്‍ഗോവ്, 73 ദിവസം ചെയ്യാത്ത ബലാത്സംഗക്കുറ്റത്തിന് ജയിലില്‍ കിടന്നു. ബലാത്സംഗക്കുറ്റവാളികളുടെ കൂടെയായിരുന്നു സെലില്‍ ഇയാളെ പാര്‍പിച്ചിരുന്നത്. തന്നെ അത് വല്ലാതെ തകര്‍ത്തു കളഞ്ഞുവെന്ന് ജോര്‍ദാന്‍ ട്രെന്‍ഗോവ് പറഞ്ഞു. വിവിധ സിസിടിവി ദൃശ്യങ്ങള്‍, സഹോദരി അടക്കമുള്ളവരുടെ മൊഴികള്‍ തുടങ്ങി വിശദമായ അന്വേഷണത്തിലാണ് എലനോര്‍ പറഞ്ഞത് കള്ളമാണെന്ന് കണ്ടെത്തിയത്.
അതിനിടെ ജയിലില്‍ അടയ്ക്കുന്നതിന് മുമ്പ് വില്യംസ് ജഡ്ജിക്ക് ഒരു കത്ത് എഴുതിയിരുന്നു. അതില്‍ താന്‍ ചില തെറ്റുകളെല്ലാം ചെയ്തുവെന്നും അന്ന് താന്‍ ചെറുപ്പക്കാരിയും ആശയക്കുഴപ്പമുള്ളവളും ആയിരുന്നുവെന്നും എലനോര്‍ പറഞ്ഞു.
'യുവതികളെ സെക്‌സ് ട്രാഫികിംഗിന് ഇരയാക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. യഥാര്‍ത്ഥ ഇരകള്‍ പലപ്പോഴും അത് ഭയം കൊണ്ട് റിപോര്‍ട് ചെയ്യാറുമില്ല. എന്നാല്‍, അവര്‍ റിപോര്‍ട് ചെയ്താല്‍ അന്വേഷണം നടക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. എന്നാല്‍, അങ്ങനെ ഒരു കഥ കെട്ടിച്ചമച്ച എലനോറിന് യാതൊരു പശ്ചാത്തപവും ഇല്ല'- എന്ന് എലനോറിന് ശിക്ഷ വിധിക്കുന്ന വേളയില്‍ ജഡ്ജി റോബര്‍ട് അല്‍താം പറഞ്ഞു.
Keywords: News, World, international, Washington, Allegation, Suicide, Punishment, Youth, Prison, Fake, Local-News, Woman jailed for eight and a half years after molest allegation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.