സമ്മാനം ഇല്ലെന്ന് ഉറപ്പാക്കി വലിച്ചെറിഞ്ഞ ലോടെറി ടികെറ്റിന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം; ഉടമയെ തേടിപ്പിടിച്ച് ടികെറ്റ് തിരികെ ഏല്‍പിച്ച് ഇന്ത്യന്‍ വംശജനായ സ്റ്റോര്‍ ഉടമ

 


സൗത് വിക് (മസാച്യുസെറ്റ്‌സ്): (www.kvartha.com 25.05.2021) സമ്മാനം ഇല്ലെന്ന് ഉറപ്പാക്കി വലിച്ചെറിഞ്ഞ ലോടെറി ടികെറ്റിന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. മസാച്യുസെറ്റ്‌സില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ ലോടെറി ടികെറ്റ് സ്‌ക്രാച്ച് ചെയ്ത ശേഷം യുവതി വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വംശജനായ സ്റ്റോര്‍ ഉടമസ്ഥന്‍ ടികെറ്റ് ഒന്നുകൂടി ശരിയായി പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും ഇതിന്റെ ഉടമയെ തേടി പിടിച്ചു തിരിച്ചേല്‍പിക്കുകയും ചെയ്തു.

സമ്മാനം ഇല്ലെന്ന് ഉറപ്പാക്കി വലിച്ചെറിഞ്ഞ ലോടെറി ടികെറ്റിന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം; ഉടമയെ തേടിപ്പിടിച്ച് ടികെറ്റ് തിരികെ ഏല്‍പിച്ച് ഇന്ത്യന്‍ വംശജനായ സ്റ്റോര്‍ ഉടമ

സംഭവം വാര്‍ത്തയായതോടെ സ്‌റ്റോര്‍ ഉടമയ്ക്ക് എല്ലാവരുടേയും പ്രശംസ ലഭിക്കുകയും ചെയ്തു. ലിയ റോസ് എന്ന യുവതിയാണ് സൗത് വികിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റോറില്‍ നിന്നു ടികെറ്റ് വാങ്ങിയത്. ജോലി സ്ഥലത്തുനിന്നും ഉച്ചഭക്ഷണത്തിന് ഇറങ്ങിയപ്പോഴായിരുന്നു ഇത്. തിരക്കുപിടിച്ചു ടികെറ്റ് സ്‌ക്രാച്ച് ചെയ്തു നോക്കി. സമ്മാനം ഇല്ലാ എന്നു തോന്നിയതിനാല്‍, തൊട്ടടുത്തുള്ള ട്രാഷ് കാനിലേക്ക് ടികെറ്റ് വലിച്ചെറിയുകയും ചെയ്തു.

വൈകിട്ട് സ്റ്റോര്‍ ഉടമസ്ഥന്‍ അബി ഷാ, ട്രാഷ് കാന്‍ വൃത്തിയാക്കുന്നതിനിടയില്‍ ലോടെറി ടികെറ്റ് ശ്രദ്ധയില്‍പെട്ടു. എല്ലാ നമ്പറും സ്‌ക്രാച്ച് ചെയ്തിട്ടില്ലെന്നു തോന്നിയതിനാല്‍ വീണ്ടും എല്ലാം സ്‌ക്രാച്ച് ചെയ്തു നോക്കിയപ്പോള്‍ ഒരുമില്യന്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തി.

ഉടന്‍ തന്നെ ഇതിന്റെ ഉടമസ്ഥയെ കണ്ടെത്തി, ഇവര്‍ സ്ഥിരമായി കടയില്‍ വന്നുകൊണ്ടിരുന്ന സ്ത്രീയായിരുന്നു. മേയ് 24 നാണ് ലോടെറി അടിച്ച വിവരം ലിയ റോസ് പുറത്തുവിട്ടത്. ഇത്രയും സന്മനസ് കാണിച്ച കടയുടമസ്ഥനോടു പ്രത്യേക നന്ദിയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒരു മില്യണ്‍ ഡോളര്‍ സമ്മാനം നേടിയ ടികെറ്റ് വിറ്റ കടയുടമസ്ഥന് 10,000 ഡോളറിന്റെ ബോണസ് ലഭിക്കും. 10000 ഡോളര്‍ ലഭിച്ച സന്തോഷത്തിലാണ് അബി ഷായും.

Keywords: W oman gets back $1M lottery ticket she had thrown away, Lottery Seller, Lottery, Winner, Woman, World, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia