മാറിടം കൊണ്ട് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; യുവതി കുറ്റക്കാരിയെന്ന് കോടതി

 


വിക്ടോറിയ: (www.kvartha.com 21.07.2015) മാറിടം കൊണ്ട് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവതി കുറ്റക്കാരിയെന്ന് കോടതി. ഹോങ് കോങില്‍ നടന്ന പ്രക്ഷോഭത്തിനിടെയാണ് യുവതി പോലീസ് ഉദ്യോഗസ്ഥനെ തന്റെ മാറിടം കൊണ്ട് ആക്രമിച്ചത്. നഗ് ലായ് യിങ്(30) എന്ന യുവതിയെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  യുവെന്‍ ലോങ് തെരുവില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. പ്രകടനത്തിനിടെ ചീഫ് ഇന്‍സ്‌പെക്ടര്‍ ചാന്‍ തന്റെ ബാഗ് പിടിച്ച് വാങ്ങാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ബാഗിന് പകരം ഇന്‍സ്‌പെക്ടര്‍ തന്റെ ഇടത് മാറിടത്തിലാണ് സ്പര്‍ശിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. പ്രകടനം നടത്തിയതിന് യുവതിയെ അറസ്റ്റ് ചെയ്ത ശേഷം മൂക്കില്‍ നിന്നും ചോരയൊലിപ്പിച്ച് നില്‍ക്കുന്ന യുവതിയുടെ ചിത്രം പുറത്തുവന്നിരുന്നു.  പോലീസുകാര്‍ തന്നെ നിലത്തിട്ട് വലിച്ചിഴച്ചെന്നും യുവതി ആരോപിച്ചിരുന്നു.

എന്നാല്‍ യുവതിയുടെ ആരോപണം പോലീസ് ഇന്‍പെക്ടര്‍ നിഷേധിച്ചു. പ്രതിഷേധത്തിനിടെ തനിക്കെതിരെ ആരോപണം ഉന്നയിക്കാനായി ലായ് യിങ് മന:പൂര്‍വം തന്റെ കൈകളിലേക്ക് അവരുടെ മാറിടം ഇടിപ്പിക്കുകയായിരുന്നെന്നാണ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത്. ഇന്‍പെക്ടറുടെ വാദം അംഗീകരിച്ച കോടതി യുവതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

സ്ത്രീയാണെന്ന പരിഗണന വച്ച് യുവതി ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിക്കാന്‍ ശ്രമിക്കുകയാണെന്ന് കണ്ടെത്തിയ കോടതി ഇത്തരം ആരോപണത്തിലൂടെ ചാനിന്റെ പ്രതിച്ഛായ തകരുകയാണെന്നും വ്യക്തമാക്കി. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്ന പോലീസുകാര്‍ക്ക് സംരക്ഷണം വേണമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. ലായ് യിങിന്റെ ശിക്ഷ പിന്നീട് വിധിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia