Woman Found Dead | 'ഫോടോഗ്രാഫര്‍ സാനിയാഖാനെ കൊലപ്പെടുത്തിയശേഷം മുന്‍ഭര്‍ത്താവ് ജീവനൊടുക്കി'; കൊലനടന്നത് വിവാഹമോചനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെ

 


ADVERTISEMENT

ഷികാഗോ: (www.kvartha.com) മുന്‍ ഭര്‍ത്താവുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെ ഷികാഗോയിലുള്ള പ്രമുഖ ഫോടോഗ്രാഫര്‍ സാനിയാഖാനെ (29) വെടിയേറ്റ് മരിച്ചനിലയില്‍. 

സാനിയാഖാന്റെ മുന്‍ഭര്‍ത്താവ് റഹീല്‍ അഹ് മദ് (36) ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജോര്‍ജിയയില്‍ നിന്നും യാത്ര ചെയ്താണ് ഇയാള്‍ സാനിയാഖാന്റെ അപാര്‍ട്മെന്റില്‍ എത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

തിങ്കളാഴ്ച വൈകിട്ട് അപാര്‍ട്മെന്റില്‍ എത്തിയ അഹ് മദ് സാനിയയുമായി തര്‍ക്കിക്കുകയും ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സമീപത്തുള്ളവര്‍ ശബ്ദം കേട്ട് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അപാര്‍ട്മെന്റില്‍ നിന്നും വീണ്ടും വെടിയൊച്ച കേട്ടു. 
Aster_MIMS

Woman Found Dead | 'ഫോടോഗ്രാഫര്‍ സാനിയാഖാനെ കൊലപ്പെടുത്തിയശേഷം മുന്‍ഭര്‍ത്താവ് ജീവനൊടുക്കി'; കൊലനടന്നത് വിവാഹമോചനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെ


വാതില്‍ തുറന്നു നോക്കിയപ്പോള്‍ അഹ് മദ് വാതിലിനു സമീപവും സാനിയ തലക്കും കഴുത്തിനും വെടിയേറ്റ് കിടപ്പുമുറിയിലും വീണുകിടക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ സാനിയ മരിച്ചിരുന്നു. അഹ് മദിനെ നോര്‍ത് വെസ്റ്റേണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2021 ജൂണില്‍ ചാറ്റനൂഗയില്‍ നിന്നാണ് പ്രൊഫഷനല്‍ ഫോടോഗ്രാഫറായ സാനിയ ഷികാഗോയിലേക്ക് താമസം മാറിയത്. വിവാഹ ജീവിതത്തില്‍ തനിക്കനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ടിക് ടോകിലൂടെ സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഹ് മദിനെ പ്രകോപിപ്പിച്ചത്. സാനിയയുടെ സംസ്‌കാരചടങ്ങുകള്‍ക്കുള്ള ചിലവിലേക്ക് ഗോ ഫന്‍ഡ് മി പേജ് തുറന്നിട്ടുണ്ട്.

Keywords: Woman Found Dead in House, New York, News, Gun attack, Dead, Police, Hospital, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia