Found Dead | 'തോക്കെടുത്ത് കളിക്കുന്നതിനിടെ 2 വയസുകാരന്‍ വെടിവച്ചത് 8 മാസം ഗര്‍ഭിണിയായ അമ്മയുടെ നെഞ്ചില്‍'; യുവതിക്ക് ദാരുണാന്ത്യം, ഗര്‍ഭസ്ഥ ശിശുവും മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com) രണ്ടുവയസുകാരന്‍ കളിക്കുന്നതിനിടെ തോക്കെടുത്ത് അബദ്ധത്തില്‍ വെടിവെച്ചത് ഗര്‍ഭിണിയായ സ്വന്തം അമ്മയുടെ നെഞ്ചത്തേക്ക്. എട്ടുമാസം ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ജൂണ്‍ 16ന് ഒഹിയോയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. മേശവലിപ്പില്‍ നിന്ന് അച്ഛന്റെ തോക്കെടുത്താണ് കുട്ടി കളിച്ചത്.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ലോറ ലില്‍ഗ്(31) എന്ന യുവതിയാണ് ദാരുണമായി മരിച്ചത്. വെടിയേറ്റയുടന്‍ കുട്ടിയുടെ പിതാവ് അടിയന്തവര സര്‍വീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. കിടപ്പുമുറിയുടെ പടിയില്‍ വെടിയേറ്റ് കിടക്കുന്ന ലോറയെ ആണ് അവര്‍ കണ്ടത്.

രണ്ടുവയസുള്ള കുട്ടിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അതിനടുത്ത് തന്നെ കൈത്തോക്കും കണ്ടെത്തി. അമ്മയുടെ അപേക്ഷ പ്രകാരം മകനെ അവരുടെ അരികില്‍ നിന്ന് പൊലീസ് മാറ്റിനിര്‍ത്തി. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് അവര്‍ പൊലീസിനോട് വിവരിച്ചു. ലോറയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് സിസേറിയന് വിധേയമാക്കിയെങ്കിലും ഗര്‍ഭസ്ഥ ശിശുവിന്റെയും അമ്മയുടെയും ജീവന്‍ രക്ഷിക്കാനായില്ല.

Found Dead | 'തോക്കെടുത്ത് കളിക്കുന്നതിനിടെ 2 വയസുകാരന്‍ വെടിവച്ചത് 8 മാസം ഗര്‍ഭിണിയായ അമ്മയുടെ നെഞ്ചില്‍'; യുവതിക്ക് ദാരുണാന്ത്യം, ഗര്‍ഭസ്ഥ ശിശുവും മരിച്ചു

തോക്ക് പൊലീസ് പിടിച്ചെടുത്തു. അവരുടെ വീട്ടില്‍ ബേബി
ഗേറ്റ് അടക്കമുള്ള പല സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കിടപ്പുമുറിയില്‍ കയറി കുട്ടി തോക്കെടുത്ത് കളിക്കുമ്പോള്‍ തിരക്കിട്ട വീട്ടുജോലികളിലായതിനാല്‍ അമ്മ അത് ശ്രദ്ധിച്ചില്ല.

പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച്, അന്വേഷണം ഇപ്പോഴും തുടരുകയാണ്. നിലവില്‍ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല, എന്നാല്‍ കേസ് ഹ്യൂറോണ്‍ കൗണ്ടി പ്രോസിക്യൂടറുടെ ഓഫീസിലേക്ക് കൈമാറി, ക്രിമിനല്‍ കുറ്റം ചുമത്തണോ എന്ന് പരിഗണിക്കും.

Keywords:  Woman Found Dead in House, Washington, News, Pregnant Woman Death, Gun Attack, Child, Hospital, Treatment, World. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia