Expatriate | ഫുട്ബോള്‍ മത്സരം കാണാന്‍ ടികറ്റെടുത്തത് വിനയായി; ഖത്വറില്‍ ഭാര്യയ്ക്ക് ലഭിച്ചത് 4 ദിവസത്തെ ജയില്‍വാസവും യാത്രാ വിലക്കും; എം എ യൂസഫലിയുടെ സഹായം അഭ്യർഥിച്ച് മലയാളി യുവാവ്
Mar 21, 2023, 14:59 IST
ദോഹ: (www.kvartha.com) ജീവിത പ്രാരാബ്ധം മൂലം തന്റെ പ്രിയതമയെ നാട്ടിലിട്ടേച്ച് കടല്‍ കടക്കുന്ന ഏതൊരു പ്രവാസിയുടെയും ആഗ്രഹമാണ് ഭാര്യയെയും മക്കളെയും താന്‍ ജോലിയെടുക്കുന്ന നാട്ടില്‍ എത്തിക്കുക എന്നത്. അക്കൂട്ടത്തിലെ ഒരു പ്രവാസിയായിരുന്നു എറണാകുളം കോതമംഗലം സ്വദേശിയായ അഫ്സല്. ഒരു സ്വകാര്യ കംപനിയില്‍ സെയില്‍സ് എക്സിക്യുടീവ് ആയി ജോലി ചെയ്യുകയായിരുന്നു അഫ്സല്. 2022 ജൂണിലായിരുന്നു വിവാഹം. ഭാര്യയെ കണ്ട് കൊതിതീരും മുമ്പേ അവധി കഴിഞ്ഞ് ഖത്വറിലേക്ക് മടങ്ങേണ്ടി വന്നു അഫ്സലിന്. പിന്നെ പ്രിയതമയെ ഖത്വറിലേക്ക് കൊണ്ടുവരാനുള്ള വിസ നടപടികള്‍ ആരംഭിച്ചു. കാര്യങ്ങളെല്ലാം വിചാരിച്ച പോലെ നടന്നു, പിന്നെ അവള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
എന്നാല്‍ പിന്നീടങ്ങോട്ട് ദുരിതങ്ങളായിരുന്നു അഫ്സലിനും ഭാര്യയ്ക്കും നേരിടേണ്ടി വന്നത്. നാട്ടില്‍ നിന്നും വരുന്നതിന് രണ്ട് ദിവസം മുമ്പ് തനിക്കും ഭാര്യയ്ക്കും ലോക കപ് ഫുട്ബോളിന് മുന്നോടിയായുള്ള ലുസൈല്‍ സൂപര്‍ കപിന്റെ ടികറ്റെടുത്തിരുന്നു. അതാണ് ഇവര്‍ക്ക് വിനയായത്. 2022 ജൂണിലായിരുന്നു അഫ്സലിന്റെ ഭാര്യ ഒരു വര്‍ഷത്തെ വിസയില്‍ ഖത്വറിലെത്തിയത്. ഒരു വര്‍ഷത്തെ വിസയിലാണ് വന്നതെങ്കിലും ഖത്വര്‍ ഐഡി സ്വന്തമാക്കാന്‍ മൂന്ന് മാസം വരെ സമയമുണ്ട്. അതുകൊണ്ട് തന്നെ ഒരു മാസം കഴിഞ്ഞാണ് അഫ്സല് ഭാര്യയ്ക്ക് ഖത്വര്‍ ഐഡിക്കായുള്ള ശ്രമം തുടങ്ങിയത്. അപ്പോഴാണ് തങ്ങള്‍ ഒരു ഊരാക്കുടുക്കിലാണ് പെട്ടിരിക്കുന്നത് എന്നറിയുന്നത്. ലുസൈല്‍ സൂപര്‍ കപിന്റെ ടികറ്റെടുത്തപ്പോള് നിലവില്‍ ഒരു വര്‍ഷത്തെ താമസ വിസയുള്ള അഫ്സലിന്റെ ഭാര്യയ്ക്ക് അഞ്ച് ദിവസത്തെ മറ്റൊരു വിസ കൂടി ലഭിച്ചു. കൂടാതെ ഖത്വറിലേക്ക് എത്തിയപ്പോള്‍ എമിഗ്രേഷന്‍ ഓഫീസര്‍ സ്റ്റാംപ് ചെയ്തതും ഈ അഞ്ച് ദിവസത്തെ വിസയായിരുന്നു, ഒരു വര്‍ഷത്തെ വിസ നിലനില്‍ക്കെ.
അതോടെ അഞ്ച് ദിവസത്തിന് ശേഷമുള്ള ഓരോ ദിവസും ഓവര്‍ സ്റ്റേ ആയി. എന്നാല്‍ തങ്ങളുടെ നിരപരാധിത്വം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. അവര്‍ ഭാര്യയെ നാല് ദിവസം ജയിലില്‍ അടച്ച് പിന്നീട് നാടുകടത്തി. കൂടെ അഞ്ച് വര്‍ഷത്തെ യാത്രാ വിലക്കും. ഭാര്യയ്ക്കൊപ്പമുള്ള സുന്ദര ദിനങ്ങള്‍ സ്വപ്നം കണ്ട അഫ്സലിന് അവള്‍ക്ക് ജയിലിലേക്ക് പോകുന്നത് നിസഹായനായി നോക്കിനില്ക്കാനെ പറ്റിയുള്ളൂ.
പ്രവാസം വെറുത്ത അഫ്സല് അഞ്ചാം ദിവസം അവള്‍ക്കൊപ്പം നാട്ടിലേക്ക് പറന്നു. പക്ഷേ പ്രവാസം അവനെ വീണ്ടും തിരികെ വിളിച്ചു. ഇപ്പോള്‍ ഖത്വറില്‍ തിരിച്ചെത്തിയ അഫ്സല് നീതിക്കായി പോരാടുകയാണ്. അതിനായി മുട്ടാത്ത വാതിലുകളില്ല. ജയിലില്‍ കിടന്ന ദിനങ്ങള്‍ മറക്കാമെങ്കിലും അവളെ വീണ്ടും തിരിച്ചുകൊണ്ടുവരണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമേയുള്ളൂവെന്ന് അഫ്സല് കെവാര്‍ത്തയോട് പറഞ്ഞു. തനിക്ക് ആകെ പ്രതീക്ഷയുള്ളത് വ്യവസായി എംഎ യൂസഫലിയിലാണെന്ന് പറയുന്ന അഫ്സൽ, അദ്ദേഹത്തിലേക്ക് തന്റെ ദുരിത കഥ എത്തിക്കാനാണ് സോഷ്യല്‍ മീഡിയയിലൂടെ അഭ്യർഥിക്കുന്നത്.
Keywords: Doha, World, News, Woman, Jail, Travel, Ban, Qatar, Youth, Ticket, Social Media, Top-Headlines, Woman face four days in jail and travel ban. < !- START disable copy paste -->
എന്നാല്‍ പിന്നീടങ്ങോട്ട് ദുരിതങ്ങളായിരുന്നു അഫ്സലിനും ഭാര്യയ്ക്കും നേരിടേണ്ടി വന്നത്. നാട്ടില്‍ നിന്നും വരുന്നതിന് രണ്ട് ദിവസം മുമ്പ് തനിക്കും ഭാര്യയ്ക്കും ലോക കപ് ഫുട്ബോളിന് മുന്നോടിയായുള്ള ലുസൈല്‍ സൂപര്‍ കപിന്റെ ടികറ്റെടുത്തിരുന്നു. അതാണ് ഇവര്‍ക്ക് വിനയായത്. 2022 ജൂണിലായിരുന്നു അഫ്സലിന്റെ ഭാര്യ ഒരു വര്‍ഷത്തെ വിസയില്‍ ഖത്വറിലെത്തിയത്. ഒരു വര്‍ഷത്തെ വിസയിലാണ് വന്നതെങ്കിലും ഖത്വര്‍ ഐഡി സ്വന്തമാക്കാന്‍ മൂന്ന് മാസം വരെ സമയമുണ്ട്. അതുകൊണ്ട് തന്നെ ഒരു മാസം കഴിഞ്ഞാണ് അഫ്സല് ഭാര്യയ്ക്ക് ഖത്വര്‍ ഐഡിക്കായുള്ള ശ്രമം തുടങ്ങിയത്. അപ്പോഴാണ് തങ്ങള്‍ ഒരു ഊരാക്കുടുക്കിലാണ് പെട്ടിരിക്കുന്നത് എന്നറിയുന്നത്. ലുസൈല്‍ സൂപര്‍ കപിന്റെ ടികറ്റെടുത്തപ്പോള് നിലവില്‍ ഒരു വര്‍ഷത്തെ താമസ വിസയുള്ള അഫ്സലിന്റെ ഭാര്യയ്ക്ക് അഞ്ച് ദിവസത്തെ മറ്റൊരു വിസ കൂടി ലഭിച്ചു. കൂടാതെ ഖത്വറിലേക്ക് എത്തിയപ്പോള്‍ എമിഗ്രേഷന്‍ ഓഫീസര്‍ സ്റ്റാംപ് ചെയ്തതും ഈ അഞ്ച് ദിവസത്തെ വിസയായിരുന്നു, ഒരു വര്‍ഷത്തെ വിസ നിലനില്‍ക്കെ.
അതോടെ അഞ്ച് ദിവസത്തിന് ശേഷമുള്ള ഓരോ ദിവസും ഓവര്‍ സ്റ്റേ ആയി. എന്നാല്‍ തങ്ങളുടെ നിരപരാധിത്വം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. അവര്‍ ഭാര്യയെ നാല് ദിവസം ജയിലില്‍ അടച്ച് പിന്നീട് നാടുകടത്തി. കൂടെ അഞ്ച് വര്‍ഷത്തെ യാത്രാ വിലക്കും. ഭാര്യയ്ക്കൊപ്പമുള്ള സുന്ദര ദിനങ്ങള്‍ സ്വപ്നം കണ്ട അഫ്സലിന് അവള്‍ക്ക് ജയിലിലേക്ക് പോകുന്നത് നിസഹായനായി നോക്കിനില്ക്കാനെ പറ്റിയുള്ളൂ.
പ്രവാസം വെറുത്ത അഫ്സല് അഞ്ചാം ദിവസം അവള്‍ക്കൊപ്പം നാട്ടിലേക്ക് പറന്നു. പക്ഷേ പ്രവാസം അവനെ വീണ്ടും തിരികെ വിളിച്ചു. ഇപ്പോള്‍ ഖത്വറില്‍ തിരിച്ചെത്തിയ അഫ്സല് നീതിക്കായി പോരാടുകയാണ്. അതിനായി മുട്ടാത്ത വാതിലുകളില്ല. ജയിലില്‍ കിടന്ന ദിനങ്ങള്‍ മറക്കാമെങ്കിലും അവളെ വീണ്ടും തിരിച്ചുകൊണ്ടുവരണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമേയുള്ളൂവെന്ന് അഫ്സല് കെവാര്‍ത്തയോട് പറഞ്ഞു. തനിക്ക് ആകെ പ്രതീക്ഷയുള്ളത് വ്യവസായി എംഎ യൂസഫലിയിലാണെന്ന് പറയുന്ന അഫ്സൽ, അദ്ദേഹത്തിലേക്ക് തന്റെ ദുരിത കഥ എത്തിക്കാനാണ് സോഷ്യല്‍ മീഡിയയിലൂടെ അഭ്യർഥിക്കുന്നത്.
Keywords: Doha, World, News, Woman, Jail, Travel, Ban, Qatar, Youth, Ticket, Social Media, Top-Headlines, Woman face four days in jail and travel ban.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.