ഭര്‍ത്താവിന് ഉറക്കം; നവവധുവിന് വിവാഹമോചനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കെയ്‌റോ: (www.kvartha.com 28/01/2015) ഉറക്കത്തിനടിമയായ ഭര്‍ത്താവില്‍ നിന്നും നവവധുവിന് വിവാഹമോചനം. ഈജിപ്തിലാണ് സംഭവം. ഒരു മാസം മുമ്പ് വിവാഹിതരായ ദമ്പതികളാണ് പരസ്പരം പൊരുത്തപ്പെടാനാകാത്തതിനാല്‍ വിവാഹ മോചിതരായത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ഭര്‍ത്താവ് കൂടുതല്‍ സമയവും ഉറക്കത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ദിവസവും 15 മണിക്കൂര്‍ നേരം ഇയാള്‍ ഉറക്കത്തിലായിരിക്കുമെന്നും ഭാര്യ കോടതിയില്‍ പരാതിപ്പെട്ടു.

ഭര്‍ത്താവിന്റെ ഉറക്ക ഭ്രമം കാരണം വിവാഹം കഴിഞ്ഞ് ഒരുമാസമായിട്ടും തങ്ങള്‍ക്ക് ഇതുവരെയും പരസ്പരം സംസാരിക്കാനോ ഇടപഴകാനോ കഴിഞ്ഞിട്ടില്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു. ഉറക്കത്തിനടിമയായ ഭര്‍ത്താവിനൊപ്പമുള്ള ജീവിതം തനിക്ക് കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കുന്നതായും യുവതി പറഞ്ഞു .

ഭര്‍ത്താവിന് ഉറക്കം; നവവധുവിന് വിവാഹമോചനംമാത്രമല്ല ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തുന്നതിനിടയിലും
ഭര്‍ത്താവിന്റെ ഉറക്കത്തിന് ഒരു കുറവുമില്ല. അവരുടെ മുന്നില്‍ വെച്ച് പോലും സംസാരത്തിനിടയില്‍ ഭര്‍ത്താവ് ഉറങ്ങാറുണ്ടെന്നും ഭാര്യ വ്യക്തമാക്കി.

തുടര്‍ന്ന് ഭാര്യയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തനിക്ക് രോഗങ്ങളൊന്നും ഇല്ലെന്നും എന്നാല്‍ താന്‍ ഉറക്കത്തിന് അടിമയാണെന്നും ഭര്‍ത്താവ് കോടതിയ അറിയിച്ചു . തുടര്‍ന്നാണ് ഇരുവര്‍ക്കും കോടതി വിവാഹ മോചനം അനുവദിച്ചത് .

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബസ് കണ്ടക്ടര്‍ക്കു ജീവപര്യന്തം തടവ്
Keywords:  Woman divorces man addicted to sleeping, House, Office, Egypt, Court, Visit, Friends, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script