SWISS-TOWER 24/07/2023

പിറന്നപടി സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയ യുവതി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പിറന്നപടി സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയ യുവതി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: പിറന്നപടി സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ ബാര്‍ബെറാ ലെഫല്‍യര്‍(42) ആണ് പോലീസിന്റെ പിടിയിലായത്. ഉടുപ്പില്ലാതെ നടക്കാന്‍ അവകാശം ഉണ്ടെന്ന് പറഞ്ഞാണ് ബാര്‍ബെറാ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയത്.

സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗല്‍ ഏര്‍പ്പെട്ടിരുന്ന പുരുഷന്മാരെയല്ലാം ഈ രംഗം കണ്ട് കോരി തരിച്ചതായാണ് റിപ്പോര്‍ട്ട്. ഷോപ്പിംഗിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ബാര്‍ബെറാ വസ്ത്രം ധരിച്ചിരുന്നു. ആദ്യം കയറിയ ഷോപ്പുകളിലും അസൗഭാവീകമായി ഒന്നും ഇവര്‍ കാട്ടിയില്ല. എന്നാല്‍ ലംബര്‍ സുപ്പര്‍മാര്‍ക്കറ്റിലെത്തിയപ്പോഴാണ് ബാര്‍ബെറയ്ക്ക് സ്വാതന്ത്ര്യബോധമുയരുകയും വസ്ത്രങ്ങളിഴിച്ച് മാദകമേനി പ്രദര്‍ശിപ്പിച്ച് കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റിന്റെ വാതില്‍ തുറന്ന് ഷോപ്പിംഗില് മുഴുകിയത്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ പതിഞ്ഞ ഇവരുടെ ഉടുപ്പില്ലാത്ത രംഗം ഉടന്‍ തന്നെ സോഷ്യല്‍നെറ്റ്‌വര്‍ക്ക് സെറ്റുകളിലും യൂട്യൂബിലും തകര്‍ത്തോടി. സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി ബാര്‍ബെറായെ അറസ്റ്റ് ചെയ്യുകയും തുണിയുടിപ്പിച്ച് കൊണ്ടുപോകുകയുമായിരുന്നു.

പൊതുസ്ഥലത്ത് ഉടുപ്പില്ലാതെ പ്രദര്‍ശനം നടത്തിയതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്നുമാസം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്് ബാര്‍ബെറാ ചെയ്‌തെന്നും അധികൃതര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് ഉടുപ്പില്ലാതെ നടക്കാന്‍ അവകാശമുണ്ടെന്ന ബാര്‍ബെറായുടെ വാദം കോടതി തള്ളികളയുകയും ഉപാധികളോടെ ഇവരെ ജാമ്യത്തില്‍ വിട്ടയക്കുയുമായിരുന്നു. ഈ സംഭവത്തിനുശേഷം ഇവര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയത് തന്റെ പ്രകടനത്തില്‍ അഭിമാനം തോന്നുന്നുവെന്നാണ്. പാട്ടുപാടാനും മസാജ് ചെയ്യാനും തനിക്കാറിയാമെന്നും ബാര്‍ബെറാ പറയുന്നു. ഇവര്‍ക്ക് യാതൊരു തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.


Keywords:  New York, World, Woman, Arrest, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia