ഗോഡ്‌സില്ലയെപ്പൊലൊരു വുള്‍ഫ് ഫിഷ്

 


(www.kvartha.com 17.09.2015) വുള്‍ഫ് ഫിഷുകള്‍ ഇപ്പാന്‍കാര്‍ക്ക് കേരളത്തിലെ പാമ്പാട എന്ന മത്സ്യത്തെപ്പോലെയാണ്. പസഫിക്ക് സമുദ്രാന്തര്‍ ഭാഗത്ത് ജീവിക്കുന്ന മത്സ്യങ്ങളാണ് ഇവ. സാധാരണയായി 112 സെ.മിയാണ് ഇവയുടെ വലിപ്പം.  ഭക്ഷ്യയോഗ്യമായ വുള്‍ഫ് ജാപ്പനീസ് മത്സ്യത്തൊഴിലാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ്.

എന്നാല്‍ ഹിരാസക ഹിരോസകി എന്ന  ജാപ്പനീസ് മത്സ്യതൊഴിലാളിക്ക് കിഴക്കന്‍ റഷ്യയ്ക്കടുത്ത് ഹോക്കെയ്‌ഡോ ദ്വീപിനടുത്തു നിന്ന് ലഭിച്ച വുള്‍ഫ് ഫിഷ് പക്ഷേ ശരിക്കും ഞെട്ടിച്ചു. ഹിരാസകയ്ക്ക് ലഭിച്ച മത്സ്യത്തിന് രണ്ടു  മീറ്റര്‍ വലിപ്പമാണുണ്ടായിരുന്നത്.

 വലിപ്പത്തിലും കനത്തിലും സാധാരണ വുള്‍ഫ് മത്സ്യത്തേക്കാള്‍ വലിപ്പമുളള മത്സ്യത്തിന്റെ തലയില്‍ പോലും സാധാരണത്തേതില്‍ നിന്നു രൂപവ്യത്യാസമുണ്ട്.  സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ ഇഷ്ടകഥാപാത്രം ഗോഡ്‌സില്ലയെ പോലെയാണ് മത്സ്യം എന്നാണ് ഹിരാസക ഈ മത്സ്യത്തെ വിശേഷിപ്പിച്ചത്.

എന്നാല്‍ മത്സ്യത്തിന്റെ രൂപമാറ്റത്തെ അത്ര വേഗം തള്ളിക്കളയാന്‍ ശാസ്ത്രകാരന്മാര്‍ തയ്യാറല്ല. ഫുക്കുഷിമയിലെ ആണവ നിലയത്തിലെ ചോര്‍ച്ച കടല്‍ ജീവികള്‍ക്ക് ജനിതക പരിണാമം സംഭവിച്ചുവെന്ന് ചില ശാസ്ത്ര റിപ്പോര്‍ട്ടുകളെ പുതിയ സംഭവുമായി കൂട്ടിവായിക്കുവാന്‍ ശ്രമിക്കുകയാണ് ശാസ്ത്രലോകം.
 
ഗോഡ്‌സില്ലയെപ്പൊലൊരു വുള്‍ഫ് ഫിഷ്


SUMMARY: The enormous wolf-fish has caught off the island of Hokkaido, near eastern Russia, by fisherman and adventurer Hiroshi Hirasaka, who is renowned in Japan for catching and eating strange things.
Wolf-fish typically only grow up to 112cm and weigh 15kg but the one caught by Mr Hirasaka was over two metres long.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia