SWISS-TOWER 24/07/2023

പിഞ്ചുകുഞ്ഞുമായി കാറില്‍ യാത്രചെയ്ത ദമ്പതികളെ പോലീസ് വെടിവെച്ചുകൊന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിര്‍ജീനിയ: (www.kvartha.com 09.09.2015) പിഞ്ചുകുഞ്ഞുമായി കാറില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതികളെ പോലീസ് വെടിവെച്ചുകൊന്നു. വിര്‍ജീനിയ ബീച്ച് പോലീസ് ആണ് ഇന്തിയ കേജെര്‍, ആഞ്ചലോ പെറി എന്നീ ദമ്പതികളെ വെടിവെച്ചുകൊന്നത്.

സംഭവസമയത്ത് ഇവരുടെ ആറ് മാസം പ്രായമുള്ള മകന്‍ കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്നു.
പിഞ്ചുകുഞ്ഞുമായി കാറില്‍ യാത്രചെയ്ത ദമ്പതികളെ പോലീസ് വെടിവെച്ചുകൊന്നു
എന്നാല്‍ വെടുവെയ്പ്പില്‍ കുഞ്ഞിന് പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് വിര്‍ജീനിയ ബീച്ച് പോലീസ് തലവന്‍ ജിം സെര്‍വാര പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 2001ല്‍ തോക്കുപയോഗിച്ച് ഒരാളെ മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ കോടതി പെറിയെ 13 വര്‍ഷം തടവ്ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

അതിനിടെ കഴിഞ്ഞദിവസം കാറില്‍ സഞ്ചരിക്കുന്നതിനിടെ പെറി പോലീസുകാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസുകാര്‍ തിരികെ നടത്തിയ വെടിവെയ്പ്പിലാണ് ദമ്പതികള്‍ മരിച്ചത്. പെറി പട്ടണത്തില്‍ എത്തിയത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്.

Also Read:
നെല്ലിക്കുന്നില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്കും ഡ്രൈവര്‍ക്കും പരിക്ക്

Keywords:  With 6-month-old baby in car, both parents killed by Virginia Beach police, Court, Injured, Couples, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia