Divorce Rate | 1 % മാത്രം വിവാഹമോചന നിരക്ക്; ബന്ധം നിലനിര്‍ത്തുന്നതില്‍ ഇന്ത്യ ഒന്നാമത്; 94 % ദമ്പതികളും വേര്‍പിരിയുന്ന ഒരു രാജ്യവും ലോകത്തുണ്ട്! ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് ഇവിടെയൊക്കെ; പട്ടിക കാണാം
May 3, 2023, 16:06 IST
ന്യൂഡെല്‍ഹി: (www.kvartha.com) വിവാഹ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ബന്ധങ്ങള്‍ തകരുന്നത് കുറവാണ്. അതേസമയം യൂറോപ്പിലെയും അമേരിക്കയിലെയും കുടുംബങ്ങള്‍ കൂടുതല്‍ ശിഥിലമാകുകയാണ്. ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലെ വിവാഹമോചന നിരക്ക്. ബന്ധങ്ങള്‍ സംരക്ഷിക്കുന്നതിലും കുടുംബ വ്യവസ്ഥകളും മൂല്യങ്ങളും നിലനിര്‍ത്തുന്നതിലും ഇന്ത്യ ലോകത്തിന്റെ മുന്‍പന്തിയിലാണ്.
ഏഴ് ശതമാനം വിവാഹങ്ങള്‍ വിവാഹമോചനത്തില്‍ അവസാനിക്കുന്ന വിയറ്റ്‌നാമാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇതുകൂടാതെ, താജിക്കിസ്ഥാനിലെ 10 ശതമാനവും ഇറാനില്‍ 14 ഉം മെക്‌സിക്കോയിലെ 17 ശതമാനവും വിവാഹമോചനത്തില്‍ അവസാനിക്കുന്നു. ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാനെ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, തുര്‍ക്കി, കൊളംബിയ എന്നിവയും ഏറ്റവും കുറഞ്ഞ വിവാഹമോചനങ്ങളുള്ള 10 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
വികസിത രാജ്യങ്ങളില്‍ ഉയര്‍ന്ന വിവാഹമോചന നിരക്ക്
ജപ്പാനില്‍ 35 ശതമാനം ബന്ധങ്ങളിലും വിവാഹമോചനം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, ജര്‍മ്മനിയില്‍ 38 ശതമാനം ബന്ധങ്ങളും തകരുന്നു, ബ്രിട്ടനില്‍ ഇത് 41 ശതമാനവുമാണ്. മറുവശത്ത്, ചൈനയിലെ 44 ശതമാനം വിവാഹങ്ങളും വിവാഹമോചനത്തില്‍ അവസാനിക്കുന്നു. അമേരിക്കയില്‍ ഈ കണക്ക് 45 ശതമാനമാണ്, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളില്‍ 46 ശതമാനമാണ് വിവാഹമോചനങ്ങള്‍.
ബന്ധം നിലനിര്‍ത്തുന്നതില്‍ യൂറോപ്പ് ഏറ്റവും മോശം
ബന്ധം നിലനിര്‍ത്തുന്നതില്‍ ഏറ്റവും മോശമായ രാജ്യങ്ങള്‍ യൂറോപ്പില്‍ നിന്നുള്ളതാണ്. പോര്‍ച്ചുഗലില്‍ 94 ശതമാനം വിവാഹമോചന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 85 ശതമാനം ബന്ധങ്ങളും തകരുന്ന സ്പെയിന്‍ രണ്ടാം സ്ഥാനത്താണ്. ഇതുകൂടാതെ, ലക്‌സംബര്‍ഗിലെ 79 ശതമാനം വിവാഹങ്ങളും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നില്ല. റഷ്യയില്‍ 73 ശതമാനവും ഉക്രൈനില്‍ 70 ശതമാനവും വിവാഹ മോചനങ്ങളാണ് നടക്കുന്നതെന്ന് വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

Keywords: Malayalam News, Divorce, Relationships, Marriage, World News, Marriage, Wedding, With 1% divorce rate, India tops in maintaining relationships.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.