SWISS-TOWER 24/07/2023

വെള്ളമെന്ന് കരുതി അമ്മ കുഞ്ഞിനുകൊടുത്തത് വോഡ്ക; പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ചത് പിതാവ്; ഒന്നരമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍

 


ADVERTISEMENT

വിസ്‌കോണ്‍സിന്‍: (www.kvartha.com 10.09.2015) ഒന്നരമാസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ മദ്യം അകത്ത് കടന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ബുധനാഴ്ചയാണ് സംഭവം. പരിശോധനയില്‍ കുഞ്ഞിന് ചൂടുവെള്ളം നിറയ്ക്കുന്ന കുപ്പിയില്‍ വോഡ്ക കലര്‍ന്നിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടിയുടെ രക്തത്തില്‍ 0.294 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടായിരുന്നതായാണ് പോലീസ് ഉദ്യോഗസ്ഥന്‍
ബ്രാണ്‍ഡ്‌ലെ ഹെറ്റ്‌ലെറ്റ് വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ചന്വേഷിച്ച പോലീസ് രക്ഷിതാക്കള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് മനസിലാക്കിയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുട്ടിയുടെ മാതാവ് വെള്ളം നിറച്ചുവച്ച പാല്‍ക്കുപ്പിയില്‍ 22 കാരനായ പിതാവ്  വോഡ്ക നിറച്ചതാണ് സംഭവത്തിന് ഇടയാക്കിയത്. ബോട്ടിലില്‍ വോഡ്ക നിറച്ച് അയല്‍വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു പിതാവ്.

മാതാവ് കുപ്പിയില്‍ വെള്ളം നിറച്ച് അടുക്കളയിലേക്ക് പോയ അവസരത്തിലാണ് പിതാവ് കുപ്പിയില്‍ വോഡ്ക നിറച്ചത്. എന്നാല്‍ ഇതറിയാതെ അടുക്കളയില്‍ നിന്ന് തിരിച്ചെത്തിയ മാതാവ്  കുട്ടിക്ക് ബോട്ടിലില്‍ നിറച്ചുവെച്ചിരുന്ന വോഡ്ക കലര്‍ന്ന വെള്ളം കൊടുക്കുകയാണുണ്ടായത്. രണ്ട് കവിള്‍ വെള്ളം കുടിച്ചപ്പോള്‍ തന്നെ പെട്ടെന്ന് കുട്ടിയുടെ ഭാവം മാറുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. ഇതോടെ ഭയന്നുവിറച്ച രക്ഷിതാക്കള്‍ കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.

വെള്ളമെന്ന് കരുതി അമ്മ കുഞ്ഞിനുകൊടുത്തത് വോഡ്ക; പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ചത് പിതാവ്; ഒന്നരമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളുടെ അറസ്റ്റ് 2 ദിവസത്തിനകമെന്ന് അന്വേഷണ സംഘം

Keywords:  Wisconsin baby survives after drinking vodka in formula, America, Hospital, Treatment, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia