SWISS-TOWER 24/07/2023

അമേരിക്കയ്ക്ക് ഗൂഗിളിന്റെ സമ്മാനം വിക്കിലീക്‌സ് ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ വിവരങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍:  (www.kvartha.com 29/01/2015) വിക്കിലീക്‌സ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ ഇ-മെയില്‍ വിവരങ്ങള്‍ ഗൂഗിള്‍ അമേരിക്കയ്ക്ക് ചോര്‍ത്തിക്കൊടുത്തതായി വിക്കിലീക്‌സ് പരാതിപ്പെട്ടു. സാറാ ഹാരിസണ്‍, ജോസഫ് ഫാറേല്‍, ക്രിസ്റ്റിന്‍ ഹാഫിന്‍സണ്‍ എന്നീ വിക്കിലിക്‌സിലെ മൂന്ന് മാധ്യമപ്രവര്‍ത്തകരുടെ ഇ-മെയില്‍ വിവരങ്ങള്‍ യു.എസിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നല്‍കിയ രഹസ്യ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ചോര്‍ത്തികൊടുത്തതായാണ് വിക്കിലീക്‌സ് പറയുന്നത്. 2012 മുതല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വിക്കിലീക്‌സ് അമേരിക്കയ്ക്കായി ഈ ചോര്‍ത്തല്‍ തുടരുന്നതായും വിക്കിലീക്‌സ് അറിയിച്ചു.

ഉദ്യോഗസ്ഥരുടെ സ്വകാര്യവിവരങ്ങള്‍ അടങ്ങുന്ന ഇ-മെയില്‍ അക്കൗണ്ടുകളാണ് ചോര്‍ത്തപ്പെട്ടിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകരുടെ ഇ മെയില്‍, ഐ.പി അഡ്രസ്, ഡിലീറ്റ് ചെയ്യപ്പെട്ട മെയിലുകള്‍ തുടങ്ങിയവയെല്ലാം തന്നെ ചോര്‍ത്തി നല്‍കപ്പെട്ടതായാണ് വിക്കിലീക്ക്‌സ് നല്‍കുന്ന വിശദീകരണം.

സംഭവവുമായി ബന്ധപ്പെട്ട് വിശദികരണം ആവശ്യപ്പെട്ട് വിക്കിലീക്‌സ് ഗൂഗിളിന് കത്തെഴുതിയിട്ടുണ്ട്. ഇതു കൂടാതെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ഗൂഗിളിനും അതിന്റെ ഫലം പറ്റുന്ന അമേരിക്കയിലെ ഭരണകൂടത്തിനുമെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് വിക്കിലീക്ക്‌സ്.

അമേരിക്കയ്ക്ക് ഗൂഗിളിന്റെ സമ്മാനം വിക്കിലീക്‌സ് ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ വിവരങ്ങള്‍ഉപഭോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ട ഗൂഗിള്‍ അവരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതിലൂടെ ഗൂഗിളിന്റെ ധര്‍മ്മമാണ് ഹനിക്കപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ട വിക്കിലീക്‌സ് മാധ്യമപ്രവര്‍ത്തനത്തെയും മാധ്യമപ്രവര്‍ത്തകരുടെയും അവകാശങ്ങളെ ലംഘിക്കുന്ന നിലപാടാണ് ഗൂഗിള്‍ സ്വീകരിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ചോര്‍ത്തല്‍ വിവരം കമ്പനിയെ അറിയിക്കാത്തതാണ് ഏറ്റവും വലിയ നിയമലംഘനമായി കത്തില്‍ പറയുന്നത്.

ചോര്‍ത്തല്‍ സംഭവം പുറത്ത് വന്നതോടെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നതിനായി ഗൂഗിള്‍ ഉപയോഗിക്കുന്നത് വിക്കിലീക്ക്‌സ് നിര്‍ത്തിയിട്ടുണ്ട്. നേരത്തെ സമാനമായ രീതിയില്‍ ട്വിറ്ററും വിക്കിലീക്ക്‌സ് ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വിവരം ട്വിറ്റര്‍ വിക്കിലീക്ക്‌സിനെ അറിയിച്ചിരുന്നു.

Also Read: 
നഗരത്തില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കി
Keywords: Wiki leaks, google, Government, Secret, America, London, Online, Media, Email, World
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia