Reason | അപായ സിഗ്നലുകൾക്ക് എന്തുകൊണ്ടാണ് ചുവപ്പുനിറം കൊടുത്തിരിക്കുന്നത്? രഹസ്യമിതാണ്!
* ചുവപ്പിന് മറ്റ് നിറങ്ങളെ അപേക്ഷിച്ച് കൂടുതൽ തരംഗദൈർഘ്യമുണ്ട്.
* ചുവപ്പ് നിറം അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കും.
കെ.ആർ. ജോസഫ്
(KVARTHA) ദൂരത്തിലേക്കോ ഏതോ തീരത്തിലേക്കോ പോരൂ മേളങ്ങൾ തേടി പായും താളങ്ങൾ നമ്മൾ. കണ്ണിൽ റെഡ് സിഗ്നൽ വീണാൽ ബ്രേക്കിട്ടു നിൽക്കും ട്രാഫിക്കു ജാമല്ലേ. ജന്മം പങ്കിട്ടെടുത്തൂടേ. പാടാം നമ്മളിന്നൊന്നല്ലേ’, ഈ ഗാനം ഒരു പഴയ സിനിമയിൽ ഉള്ളതാണ്. മോഹൻലാൽ നായകനായ ഏയ് ഓട്ടോ എന്ന സിനിമയിലെ ഗാനം ആണ് മുകളിൽ പ്രതിപാദിച്ചത്. ഈ ഗാനം എവിടെകേട്ടാലും റെഡ് സിഗ്നലിനെപ്പറ്റി ഓർക്കാത്തവർ കുറവായിരിക്കും.
നമ്മുടെ നിത്യജീവിതത്തിൽ വാഹനത്തിലോ മറ്റോ യാത്ര ചെയ്യുമ്പോൾ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരിക്കുന്നു റെഡ് സിഗ്നലുകൾ. റെഡ് സിഗ്നൽ കണ്ടാൽ അപ്പോൾ ഏത് വണ്ടിയും നിർത്തണമെന്നതാണ് നമ്മുടെ നിയമം. റെഡ് സിഗ്നൽ തെറ്റിച്ച് വണ്ടി പാഞ്ഞുപോകുന്നിടത്ത് വലിയ അപകടങ്ങൾ സംഭവിക്കുന്നതായും വാർത്തകളിൽ കണ്ടിട്ടുണ്ട്. പലപ്പോഴും റെഡ് സിഗ്നൽ തെറ്റിച്ച് വണ്ടിപോയി മറ്റ് വാഹനങ്ങൾക്കിട്ടോ മറ്റ് ഇടിച്ച് അപകടം ഉണ്ടാക്കി ഇതുമൂലം മരണം വരെ ഉണ്ടാകാറുണ്ട്.
റെഡ് സിഗ്നൽ തെറ്റിച്ച് വാഹനങ്ങൾ പോകുന്നൂണ്ടോ എന്നറിയാൻ പൊതുനിരത്തുകളിൽ സർക്കാർ വക ക്യാമറുകളും സെറ്റ് ചെയ്തു കഴിഞ്ഞു. ഇത് റെഡ് സിഗ്നൽ കണ്ട് വാഹനം നിർത്താതെ പോകുന്നവരെ കണ്ടുപിടിക്കാനാണ്. അങ്ങനെ പിടിക്കപ്പെടുന്നവർക്ക് ഫൈനും ഇടാറുണ്ട്. റെഡ് സിഗ്നൽ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ചുവന്ന ലൈറ്റ് എന്ന്. ചുവപ്പ് ലൈറ്റ് കണ്ടാൽ അപ്പോൾ വണ്ടി നിർത്തിക്കോണം അതാണ് നമ്മുടെ നിയമം.
ഈ അവസരത്തിൽ പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. എന്തുകൊണ്ടാണ് അപായ സിഗ്നലുകൾക്ക് ചുവപ്പുനിറം തിരഞ്ഞെടുത്തിരിക്കുന്നതെന്ന്. അതേക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കുറിപ്പിൽ പറയുന്നത്: ‘അപായ സിഗ്നലുകൾക്ക് ചുവപ്പുനിറം തിരഞ്ഞെടുത്തിരിക്കുന്നത് എന്തുകൊണ്ട്.? സാധാരണ ധവള പ്രകാശത്തിലെ മുഖ്യഘടകം പച്ചയും, നീലയുമാണല്ലോ. അവയ്ക്ക് തരംഗദൈർഘ്യം താരതമ്യേനെ കുറവാണ്. അതിനാൽ അന്തരീക്ഷത്തിൽ മൂടൽമഞ്ഞോ പൊടിപടലങ്ങളോ ഉള്ളപ്പോൾ ഈ നിറങ്ങൾ അല്പദൂരം സഞ്ചരിക്കുമ്പോഴേക്കും പ്രകീർണം (Scattering) ചെയ്തുപോകും. അതുകൊണ്ട് ധവളപ്രകാശമോ , തരംഗ ദൈർഘ്യം കുറഞ്ഞ പ്രകാശമോ അപായ സിഗ്നലുകൾക്ക് ഉപയോഗിച്ചാൽ ദൂരേയ്ക്ക് കാണാൻ കഴിയില്ല. ചുവപ്പ് പ്രകാശമാണ് അപായ സിഗ്നലുകൾക്ക് യോജിച്ചത്. ചുവപ്പിന് തരംഗദൈർഘ്യം കൂടുതലായതുകൊണ്ട് പ്രകീർണം കുറച്ചേ നടക്കൂ. അതിനാലാണ് നാൽകവലകളിലും, റെയിൽവേ ക്രോസിങ്ങുകളിലും മറ്റും അപായ സിഗ്നലുക ൾക്ക് ചുവപ്പുനിറം ഉപയോഗിക്കുന്നത്’.
ഇപ്പോൾ മനസ്സിലായില്ലേ അപായ സിഗ്നലുകൾക്ക് ചുവപ്പുനിറം തിരഞ്ഞെടുത്തിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന്. ചുവപ്പിന് തരംഗദൈർഘ്യം കൂടുതലാണെന്നുള്ളത് പലർക്കും പുതുമയുള്ള അറിവ് ആകാനാണ് സാധ്യത. കാരണം, ഇങ്ങനെ കടന്നു ചിന്തിച്ചവർ കുറവായിരിക്കാം എന്നതു കൊണ്ട് തന്നെ. ഇതുപോലെയുള്ള വിലപ്പെട്ട അറിവ് നമ്മുടെ വേണ്ടപ്പെട്ടവർക്ക് കൂടി എത്തിക്കാൻ നിങ്ങൾക്ക് കഴിയണം. കിട്ടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി നമ്മളിൽ വന്ന് ഭവിക്കും. ഈ വിവരം കൂടുതൽ പേരിലേയ്ക്ക് എത്തിയ്ക്കുക. പരമാവധി ഷെയർ ചെയ്യുക.
#redsignal #trafficsignal #science #physics #optics