SWISS-TOWER 24/07/2023

Poverty | 'ഞാനെന്റെ മുഖം ദിവസവും കഴുകുന്നു, അതിലും വൃത്തിയുള്ളതാണെന്റെ പോകറ്റ്, അത് ശൂന്യമാണ്'; മോശം സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ആ പാട്ടുകളൊന്നും വേണ്ടെന്ന് ചൈന; പെന്‍ഷന്‍ തുക ഉപയോഗിച്ച് എന്തൊക്കെ പലചരക്ക് സാധനങ്ങളാണ് വാങ്ങാന്‍ സാധിക്കുന്നതെന്ന് വിവരിക്കുന്ന സ്ത്രീയുടെ വീഡിയോയും നീക്കം ചെയ്തു; ദാരിദ്ര്യത്തിന് വിലക്ക്

 


ADVERTISEMENT

ബെയ്ജിംഗ്: (www.kvartha.com) ദാരിദ്ര്യത്തെ കുറിച്ച് പറയുന്ന ഓണ്‍ലൈന്‍ വീഡിയോകള്‍ ചൈനീസ് ഭരണകൂടം സെന്‍സര്‍ ചെയ്യുന്നുവെന്ന് റിപോര്‍ട്. ചൈനയിലെ യുവാക്കള്‍ നേരിടുന്ന തൊഴില്‍ പ്രതിസന്ധികളെക്കുറിച്ചും മോശം സാമ്പത്തികസ്ഥിതിയെക്കുറിച്ച് അവര്‍ക്കുള്ള നിരാശയെക്കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ട് ഒരു ഗായകന്‍ വീഡിയോ തയ്യാറാക്കിയിരുന്നു. 
Aster mims 04/11/2022

'ഞാനെന്റെ മുഖം ദിവസവും കഴുകുന്നു, അതിലും വൃത്തിയുള്ളതാണ് എന്റെ പോക്കറ്റ്, ശൂന്യമാണത്' എന്നായിരുന്നു ആ പാട്ടിന്റെ വരികള്‍. ഈ പാട്ട് നിരോധിക്കുകയും അയാളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ റദ്ദാക്കുകയും ചെയ്തതായി ന്യൂയോര്‍ക് ടൈംസിന്റെ റിപോര്‍ട്. 

തന്റെ പെന്‍ഷന്‍ തുക ഉപയോഗിച്ച് തനിക്ക് എന്തൊക്കെ പലചരക്ക് സാധനങ്ങളാണ് വാങ്ങാന്‍ സാധിക്കുന്നതെന്ന് വിവരിച്ച് കഴിഞ്ഞയിടയ്ക്ക് ഒരു സ്ത്രീ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ അധികൃതര്‍ നീക്കം ചെയ്‌തെന്നും റിപോര്‍ടില്‍ പറയുന്നു. 

ഓണ്‍ലൈന്‍ വീഡിയോകള്‍ ഭരണകൂടം നീക്കം ചെയ്യുന്നതിനാല്‍ ചൈനയിലെ ദാരിദ്ര്യത്തിന്റെ അളവ് എത്രമാത്രമാണെന്ന് രാജ്യത്തെ ജനങ്ങള്‍ പോലും അറിയുന്നില്ലെന്ന് ന്യൂയോര്‍ക് ടൈംസിന്റെ റിപോര്‍ടില്‍ പറയുന്നു.

ചൈനയില്‍ കമ്യൂനിസ്റ്റ് പാര്‍ടി കൊട്ടിഘോഷിക്കുന്ന ഒന്നാണ് അവിടുത്തെ ദാരിദ്ര്യനിര്‍മാര്‍ജനം. എന്നാല്‍, സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുമ്പോഴും സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ദരിദ്രരായവരുടെ അവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മുഖം തിരിക്കുന്ന സമീപനമാണ് കാണാന്‍ കഴിയുന്നത്.

പൊതുജനങ്ങളുടെ പുരോഗതി ലക്ഷ്യമിടുന്ന ഒരു സോഷ്യലിസ്റ്റ് രാജ്യമാണ് തങ്ങളുടേതെന്നാണ് ചൈന അവകാശപ്പെടുന്നത്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ ചൈന സമഗ്ര വിജയം നേടിയെന്ന് 2021ല്‍ ഷി ജിന്‍പിംഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും രാജ്യത്ത് പലരും ദരിദ്രരായി തുടരുന്ന സ്ഥിതിവിശേഷമാണുള്ളത്. 

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കുള്ള സാധ്യതകള്‍ മങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഭാവിയെക്കുറിച്ചുള്ള ആശങ്ക ജനങ്ങളില്‍ വര്‍ധിച്ചിരിക്കുകയാണ്. നിരാശജനകമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും സാമ്പത്തിക ധ്രുവീകരണത്തിന് പ്രേരിപ്പിക്കുന്നതും പാര്‍ടിയുടെയും സര്‍കാരിന്റെയും പ്രതിച്ഛായയെ നശിപ്പിക്കുന്നതുമായ വീഡിയോകളോ പോസ്റ്റുകളോ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചൈനയിലെ സൈബര്‍ സ്‌പേസ് അഡ്മിനിസ്ട്രേഷന്‍ രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.  


Poverty | 'ഞാനെന്റെ മുഖം ദിവസവും കഴുകുന്നു, അതിലും വൃത്തിയുള്ളതാണെന്റെ പോകറ്റ്, അത് ശൂന്യമാണ്'; മോശം സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ആ പാട്ടുകളൊന്നും വേണ്ടെന്ന് ചൈന; പെന്‍ഷന്‍ തുക ഉപയോഗിച്ച് എന്തൊക്കെ പലചരക്ക് സാധനങ്ങളാണ് വാങ്ങാന്‍ സാധിക്കുന്നതെന്ന് വിവരിക്കുന്ന സ്ത്രീയുടെ വീഡിയോയും നീക്കം ചെയ്തു; ദാരിദ്ര്യത്തിന് വിലക്ക്


Keywords:  News, World-News, World, Poverty, China, Report, Xi Jinping, Why China’s Censors Are Deleting Videos About Poverty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia