ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടന്ന് നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന; വൈറസ് വ്യാപനം കുതിച്ചുയര്‍ന്നേക്കും, അതീവ ജാഗ്രത അനിവാര്യം
May 7, 2020, 13:32 IST
ജനീവ: (www.kvartha.com 07.05.2020) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പെട്ടന്ന് നീക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. 'ലോക്ക്ഡൗണ്‍ നടപടികള്‍ വളരെ വേഗത്തില്‍ എടുത്തുകളഞ്ഞാല്‍ വൈറസ് വ്യാപനം കുതിച്ചുയരും'. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കിലും രോഗികളുടെ എണ്ണം ഭയാനകമായ രീതിയിൽ കേസുകള്‍ കുതിച്ചുയരുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പിൽ പറഞ്ഞു.
ഇന്ത്യ, ജര്‍മനി, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിതുടങ്ങിയിട്ടുണ്ട്. രാജ്യം വീണ്ടും തുറക്കാനുള്ള സന്നദ്ധത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍കോവ് ടെഡ്രോസിന്റെ ആശങ്കകളെ പിന്തുണച്ചു.
Summary: WHO warns countries against hurried lifting of COVID-19 lockdown measures

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.