Acute Hepatitis in children | കുട്ടികളിലെ കരൾവീക്കം: 33 രാജ്യങ്ങളിലായി 920 കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന; '18 പേർ മരിച്ചു; 45 പേരുടെ കരള്‍ മാറ്റിവെച്ചു'
Jun 25, 2022, 11:58 IST
ന്യൂഡെല്‍ഹി: (www.kvartha.com) 33 രാജ്യങ്ങളില്‍ ഇതുവരെ 920 കുട്ടികളില്‍ കരള്‍ വീക്കം (Acute Hepatitis) കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ടെന്നും മെയ് മാസത്തില്‍ ഇത് 270 ആയിരുന്നെന്നും ലോകാരോഗ്യ സംഘടന (WHO) വെള്ളിയാഴ്ച അറിയിച്ചു. യുനൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള 267 കേസുകള്‍ ഉള്‍പെടെ, സാധ്യതയുള്ള കേസുകളില്‍ പകുതിയും യൂറോപ്യന്‍ മേഖലയിലും മൂന്നിലൊന്ന് അമേരികയിലും ആണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
കരള്‍ വീക്കത്തിന്റെ ഗുരുതരമായ കേസുകളിലെ നിഗൂഢമായ വര്‍ധനവ് ആഗോളതലത്തില്‍ ആരോഗ്യ വിദഗ്ധര്‍ അന്വേഷിക്കുന്നു. കേസ് ആദ്യമായി ഏപ്രിലിൽ ബ്രിടനിലാണ് സ്ഥിരീകരിച്ചത്. അതിനുശേഷം നിരവധി മറ്റ് രാജ്യങ്ങളെ ബാധിച്ചു. കുട്ടിക്കാലത്തെ സാധാരണ വൈറസായ അഡെനോവൈറസ് അണുബാധയാണ് കാരണമാകുന്നതെന്ന് യുഎസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ ഡാറ്റ ജൂണ്‍ 22 വരെ ഉള്ളതാണ്, റിപോര്‍ട് ചെയ്യപ്പെട്ട കേസുകളുള്ള നാല് രാജ്യങ്ങളെ ഇതുവരെ തരംതിരിച്ചിട്ടില്ല. ലഭ്യമായ 422 കേസുകളില്‍ പകുതിയോളം ആൺ കുട്ടികളിലാണ് സ്ഥിരീകരിച്ചത്, അതില്‍ ഭൂരിഭാഗവും ആറ് വയസിന് താഴെയുള്ളവരിലാണെന്ന് റിപോര്‍ട് പറയുന്നു. ഗുരുതരമായ കരള്‍ രോഗം ബാധിച്ച 45 കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നിട്ടുണ്ടെന്നും 18 മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും അമേരികൻ മേഖലയിലാണ് സംഭവിക്കുന്നതെന്നും ലോകാരോഗ്യ സംഘടനാ വ്യക്തമാക്കി.

Keywords: Latest-News, World, Top-Headlines, WHO, World Health Organisation, Children, Health, Surgery, Country, Acute Hepatitis in Children, Acute Hepatitis, WHO says over 900 probable cases of acute hepatitis reported in children.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.