WHO | കോവിഡ് ഇപ്പോഴും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന; ഇന്‍ഡ്യയില്‍ 2,141 പുതിയ കേസുകള്‍

 


ജനീവ: (www.kvartha.com) കോവിഡ് -19 ഇപ്പോഴും ആഗോള അടിയന്തരാവസ്ഥയായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നല്‍കി. ആദ്യ കേസ് സ്ഥിരീകരിച്ച് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വീണ്ടും വ്യക്തമാക്കുന്നത്. കോവിഡ്-19 സംബന്ധിച്ച ഇന്റര്‍നാഷനല്‍ ഹെല്‍ത് റെഗുലേഷന്‍സ് എമര്‍ജന്‍സി കമിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
                 
WHO | കോവിഡ് ഇപ്പോഴും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന; ഇന്‍ഡ്യയില്‍ 2,141 പുതിയ കേസുകള്‍

ഈ മഹാമാരി മുമ്പും നമ്മളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനിയും അത് തുടര്‍ന്നേക്കാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. 'ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മഹാമാരി അവസാനിച്ചുവെന്ന് പൊതുജന ധാരണയുണ്ടെങ്കിലും, ഇത് ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയി തുടരുന്നു, അത് ലോക ജനസംഖ്യയുടെ ആരോഗ്യത്തെ പ്രതികൂലമായും ശക്തമായും ബാധിക്കുന്നു', ഹെല്‍ത് റെഗുലേഷന്‍സ് എമര്‍ജന്‍സി കമിറ്റി വ്യക്തമാക്കി.

അതേസമയം, വ്യാഴാഴ്ച ഇന്‍ഡ്യയില്‍ 2,141 പുതിയ കേസുകള്‍ രേഖപ്പെടുത്തി, മൊത്തം സജീവ കേസുകളുടെ എണ്ണം 25,510 ആയി.

Keywords: #COVID-19, Latest-News, World, Top-Headlines, WHO, World Health Organization, Health, COVID-19, India, Country, Report, WHO says Covid-19 still a global health emergency, India records 2,141 new cases | Top points.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia