Sana Javed | ആരാണ് സനാ ജാവേദ്? ശുഐബ് മാലികിന്റെ പുതിയ ഭാര്യയെ അറിയാം; സാനിയ മിർസയിൽ നിന്ന് വിവാഹമോചനം നേടിയോ?!
Jan 20, 2024, 20:51 IST
ഇസ്ലാമാബാദ്: (KVARTHA) പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും സന ജാവേദും തമ്മിലുള്ള വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരാണ് സന ജാവേദ് എന്ന അന്വേഷണത്തിലാണ് പലരും. ശുഐബിന്റെ മൂന്നാം വിവാഹമാണിത്, സനയുടേത് രണ്ടാമത്തേതും. ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സാനിയ മിർസയിൽ നിന്ന് വിവാഹമോചനം നേടിയെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇപ്പോൾ സന ജാവേദിനെ വിവാഹം കഴിച്ചിരിക്കുന്നത്.
സാനിയ മിർസയും ശുഐബ് മാലിക്കും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സാനിയ സോഷ്യൽ മീഡിയയിൽ നിഗൂഢമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതോടെ മാലിക്കിന്റെയും സാനിയയുടെയും വിവാഹമോചന വാർത്ത കൂടുതൽ തീവ്രമായി. എന്നാൽ ഇരുവരും വിവാഹമോചിതരായോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സന ജാവേദ് ആരാണ്?
1993 മാർച്ച് 25 ന് സൗദി അറേബ്യയിലെ ജിദ്ദയിൽ ജനിച്ച പ്രശസ്ത പാകിസ്താൻ നടിയാണ് സന ജാവേദ്. 2012-ൽ ഷെഹർ-ഇ-സാത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സന പിന്നീട് നിരവധി സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടു. 'ഖാനി' എന്ന റൊമാന്റിക് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് അവർ ശ്രദ്ധാകേന്ദ്രമായത്.
ഇതിലെ അഭിനയത്തിന് ലക്സ് സ്റ്റൈൽ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. സാമൂഹിക അധിഷ്‌ഠിത സീരിയലായ റസ്വായ് ഔർ ദാങ്കിന് സന ജാവേദിന് ധാരാളം പ്രശംസ ലഭിച്ചു. പിസ അവാർഡും അവർക്ക് ലഭിച്ചു. ബെയ്ഹാദ്, ഷാരിഖ്-ഇ-ഹയാത്ത്, ദിനോ കി ദുൽഹനിയ, ഐ ലവ് യു ജാദ തുടങ്ങിയ ജനപ്രിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
ആദ്യ വിവാഹം
2020-ൽ, പാകിസ്താൻ നടനും ഗായകനും ഗാനരചയിതാവുമായ ഉമൈർ ജസ്വാളിനെ സന വിവാഹം കഴിച്ചിരുന്നു. കറാച്ചിയിൽ സ്വകാര്യമായാണ് നിക്കാഹ് ചടങ്ങുകൾ നടന്നത്. എന്നിരുന്നാലും, താമസിയാതെ ഇരുവരും പരസ്പരം പിരിഞ്ഞു. സനയും ഉമൈറും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അവരുടെ ചിത്രങ്ങൾ നീക്കം ചെയ്യുകയുമുണ്ടായി.

Keywords: News, News-Malayalam-News, National, National-News, World, Who is Sana Javed? Pakistani actor and Shoaib Malik's wife.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.