ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 15/06/2020) ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഇനി ഡേറ്റ് അടിസ്ഥാനത്തില്‍ സെര്‍ച്ച് ചെയ്യാവുന്ന സംവിധാനവും എത്തിക്കുന്നു. വാട്ട്‌സ്ആപ്പിലെ പുതിയ പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‌ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഐഒഎസ് പതിപ്പിലായിരിക്കും ഈ ഫീച്ചര്‍ ആദ്യഘട്ടത്തിലെത്തുക വൈകാതെ തന്നെ ആന്‍ഡ്രോയ്ഡിലും ഈ പ്രത്യേകത എത്തിയേക്കും.
നിലവില്‍ കീ വേര്‍ഡ്, ആളുകളുടെ പേരുകള്‍ എന്നിവ വച്ച് മാത്രമേ സന്ദേശങ്ങള് സെര്‍ച്ച് ചെയ്യാനാവു. എന്നാല്‍ ഇത് വന്നാല്‍ ഉപയോക്താവിന് ദിവസങ്ങള്‍ വച്ച് വന്ന സന്ദേശം സെര്‍ച്ച് ചെയ്ത് എടുക്കാം. ഇന്റര്‌ഫേസില്‍ സെര്‍ച്ച് ബാറില്‍ ഒരു കലണ്ടര്‍ ഐക്കണും വച്ചുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമായേക്കും.
Keywords: World, Whatsapp, Technology, Mobile Phone, Application, New Delhi, WhatsApp with New Feature

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.