വാട്‌സ്ആപ് പുതിയ സ്വകാര്യതനയം അംഗീകരിക്കാത്തവര്‍ക്ക് ചാറ്റ്‌ബോക്‌സ് ആക്‌സസ് ചെയ്യാന്‍ തടസം നേരിടുമെന്ന് സൂചന
May 11, 2021, 15:51 IST
വാഷിങ്ടണ്‍: (www.kvartha.com 11.05.2021) വാട്‌സ്ആപ് പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ചാറ്റ്‌ബോക്‌സ് ആക്‌സസ് ചെയ്യാന്‍ തടസം നേരിടുമെന്നാണ് സൂചന. മെയ് 15നകം വാട്‌സ്ആപിന്റെ പുതിയ നയം അംഗീകരിക്കണം. അല്ലെങ്കില്‍ ചില സേവനങ്ങള്‍ ലഭ്യമാവില്ല. എന്നാല്‍ അകൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും വാട്‌സ്ആപ് അറിയിച്ചു.
മെയ് 15ന് ശേഷവും കുറച്ച് ദിവസത്തേക്ക് കൂടി സ്വകാര്യതനയം അംഗീകരിക്കാനുള്ള ലിങ്ക് വാട്‌സ്ആപില്‍ ലഭ്യമാവും. എന്നാല്‍ ഇത് എത്ര ദിവസത്തേക്കാണെന്ന് കമ്പനി അറിയിച്ചിട്ടില്ല. സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കില്‍ മെയ് 15ന് ശേഷം വാട്‌സ്ആപില്‍ ചാറ്റ് ബോക്‌സ് തുറക്കാന്‍ ഉപയോക്താകള്‍ക്ക് കഴിയില്ല. നോടിഫികേഷന്‍ ഓണാണെങ്കില്‍ വോയ്‌സ് വിഡിയോ കോളുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നാണ് സൂചന.
വാട്‌സ്ആപ് വിവരങ്ങള്‍ ഫേസ്ബുകുമായി പങ്കുവെക്കുന്നതാണ് കമ്പനിയുടെ പുതിയ സ്വകാര്യതനയം. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.