SWISS-TOWER 24/07/2023

ഉപയോക്താക്കൾ കാത്തിരുന്ന നിരവധി പുതിയ ഫീചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്; മാറ്റങ്ങൾ അറിയാം; പ്രതിദിനം 7 ബില്യൻ വോയ്‌സ് മെസേജുകൾ കൈമാറ്റം ചെയ്യപ്പെടുന്നതായി കണക്കുകൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 31.03.2022) ലോകത്തിലെ ഏറ്റവും ജനപ്രിയമായ വാട് സ്ആപിൽ വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കുന്നത് അത്ര കാര്യമായിരിക്കില്ല. മാത്രമല്ല പ്രതിദിനം ശരാശരി ഏഴ് ബില്യൻ വോയ്‌സ് സന്ദേശങ്ങൾ അയയ്ക്കുന്നുവെന്നാണ് അവരുടെ കണക്ക്. ഇവയെല്ലാം എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കംപനി അവകാശപ്പെടുന്നു.
                      
ഉപയോക്താക്കൾ കാത്തിരുന്ന നിരവധി പുതിയ ഫീചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്; മാറ്റങ്ങൾ അറിയാം; പ്രതിദിനം 7 ബില്യൻ വോയ്‌സ് മെസേജുകൾ കൈമാറ്റം ചെയ്യപ്പെടുന്നതായി കണക്കുകൾ

അതിനിടെ ഒരേസമയം നിരവധി പുതിയ ഫീചറുകൾ പുറത്തിറക്കിയിരിക്കുകയാണ് വാട്‌സ്ആപ്. ഇവയെല്ലാം വോയ്‌സ് മെസേജുകൾക്കുള്ളതാണ്. സിഇഒ മാർക് സകർബർഗ് ഫേസ്ബുക് പോസ്റ്റിലൂടെയാണ് പുതിയ ഫീചറുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.

മാറ്റങ്ങൾ ഇവ:

1. പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, വോയ്‌സ് സന്ദേശങ്ങളുടെ റെകോർഡിംഗ് താൽക്കാലികമായി നിർത്തി വീണ്ടും അതേ വോയ്‌സ് മെസേജ് പുനരാരംഭിക്കാൻ കഴിയും.

2. ചാറ്റിൽ നിന്ന് പുറത്തുകടന്നാലും നിങ്ങൾക്ക് വോയ്‌സ് സന്ദേശം കേൾക്കാനാകും. നേരത്തേ ചാറ്റിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ വോയ്‌സ് മെസേജ് പ്ലേ ചെയ്യുന്നത് നിർത്തിയിരുന്നു. വോയ്‌സ് മെസേജ് കേട്ടുകൊണ്ട് മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.

3. ഉപയോക്താക്കൾക്ക് വോയ്‌സ് മെസേജിൽ ശബ്‌ദത്തിന്റെ വിഷ്വൽ തരംഗരൂപവും കാണാനാകും. ഇത് റെകോർഡിങ്ങിനെയും സഹായിക്കുന്നു.

4. വോയ്‌സ് മെസേജ് കേൾക്കുമ്പോൾ താൽക്കാലികമായി നിർത്തിയാൽ പിന്നീട് നിർത്തിയിടത്ത് നിന്ന് തന്നെ എടുക്കാം.

5. ഫോർവേഡ് ചെയ്‌ത വോയ്‌സ് മെസേജുകൾ വേഗത്തിൽ കേൾക്കാം. 1.5x അല്ലെങ്കിൽ 2x വേഗതയിൽ ശബ്ദ സന്ദേശങ്ങൾ കേൾക്കാനാകും.

6. ശബ്ദ സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് മുമ്പ് റെകോർഡ് ചെയ്തത് വീണ്ടും പരിശോധിക്കാൻ അവസരം.

അതേസമയം വാട്സ് ആപ് ബീറ്റാ വേർഷനിൽ ഈ ഫീചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ മുമ്പേ ലഭ്യമാണ്.

Keywords:  News, National, Top-Headlines, Whatsapp, Technology, Social Media, Message, Application, World, Voice Messages, New Features, WhatsApp introduced many new features for Voice Messages.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia