WhatsApp | ഇനി വാട്സ്ആപിൽ കോൾ വിളിക്കുന്നത് കൂടുതൽ സവിശേഷമാകും! ഈ മാറ്റങ്ങൾ പുതിയ അപ്‌ഡേറ്റിൽ ദൃശ്യമാകും
Aug 20, 2023, 13:18 IST
കാലിഫോർണിയ: (www.kvartha.com) ഉപയോക്താക്കളുടെ കോളിംഗ് അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പുതിയ അപ്‌ഡേറ്റുമായി വാട്സ്ആപ്. ഇതിലൂടെ ഉപയോക്താക്കൾക്ക് ഗ്രൂപ്പ് കോളുകൾ നിയന്ത്രിക്കുന്നത് എളുപ്പമാക്കുകയും മൊത്തത്തിലുള്ള ഉപയോഗക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. നിലവിലുള്ള കോളുകളിലേക്ക് കോൺടാക്‌റ്റുകൾ ചേർക്കുന്നത് ലളിതമാക്കുന്ന പുതിയ ബട്ടൺ അപ്‌ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ കോളിംഗ് ഇന്റർഫേസിൽ കോൾ തരവും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും ഹൈലൈറ്റ് ചെയ്യുന്നു. ഇതോടൊപ്പം ഷെഡ്യൂളിംഗ് ഗ്രൂപ്പ് കോൾ ഫീച്ചറും കമ്പനി പരീക്ഷിക്കുന്നുണ്ട്. പുതിയ കോളിംഗ് ഇന്റർഫേസ് നിലവിൽ കുറച്ച് ബീറ്റാ പതിപ്പുകളിൽ മാത്രമേ പുറത്തിറക്കി യിട്ടുള്ളൂ. ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.23.17.16 ഇൻസ്റ്റാൾ ചെയ്ത ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകും. കൂടുതൽ ഉപയോക്താക്കളിലേക്ക് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുകൂടാതെ, ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടാൻ പോകുന്ന മറ്റ് നിരവധി ഫീച്ചറുകളും വാട്ട്‌സ്ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. എഐ ജനറേറ്റഡ് സ്റ്റിക്കറും ഇതിൽ ഉൾപെടും. ഇത് കൂടാതെ മൾട്ടി അക്കൗണ്ട് ഓപ്‌ഷനും താമസിയാതെ എല്ലാവർക്കും ലഭ്യമാക്കും.
WhatsApp, Social Media, Update, Technology, Beta, Call, Video Call, Features, WhatsApp enhances calling interface in latest beta update.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.