WhatsApp | വാട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത! സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാവുന്ന ഫീച്ചര്‍ ഉടന്‍; സ്ഥിരീകരിച്ച് കമ്പനി
May 22, 2023, 21:10 IST
കാലിഫോര്‍ണിയ: (www.kvartha.com) ഏറെ പ്രതീക്ഷയോടെ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന എഡിറ്റ് ഫീച്ചര്‍ വാട്‌സ്ആപില്‍ ഉടന്‍ വരുന്നു. ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കമ്പനി തന്നെയാണ് വിവരം പങ്കുവെച്ചത്. ഫീച്ചര്‍ ലഭ്യമാകുന്നതോടെ വാട്‌സ്ആപില്‍ അയയ്ക്കുന്ന തെറ്റായ അല്ലെങ്കില്‍ അപൂര്‍ണമായ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാന്‍ കഴിയും. പുതിയ ഫീച്ചറിന്റെ പേര് വാട്‌സ്ആപ് വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ പങ്കുവെച്ച വീഡിയോയില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുന്നത് കാണാം.
നിലവില്‍ വാട്‌സ്ആപ് പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, വാട്‌സ്ആപിലെ ഫീച്ചറുകള്‍ നിരീക്ഷിക്കുന്ന വെബ്സൈറ്റായ Wabetainfo റിപ്പോര്‍ട്ട് അനുസരിച്ച് അയച്ച സന്ദേശങ്ങള്‍ 15 മിനിറ്റിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാന്‍ കഴിയും. ഇതിനുശേഷം മാറ്റങ്ങളൊന്നും വരുത്താനാകില്ല.
വാട്‌സ്ആപിന്റെ എഡിറ്റ് മെസേജ് ഓപ്ഷന്‍ നിലവില്‍ ഐ ഒ എസ്, ആന്‍ഡ്രോയിഡ് എന്നിവയിലെ ചില ബീറ്റാ ടെസ്റ്ററുകള്‍ക്ക് ലഭ്യമാണ്. താമസിയാതെ എല്ലാവരിലേക്കും ഇത് വ്യാപിപ്പിക്കും. അടുത്തിടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ചാറ്റ് ലോക്ക് ഫീച്ചര്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ കഴിയും.

— WhatsApp (@WhatsApp) May 21, 2023
വാട്‌സ്ആപിന്റെ എഡിറ്റ് മെസേജ് ഓപ്ഷന്‍ നിലവില്‍ ഐ ഒ എസ്, ആന്‍ഡ്രോയിഡ് എന്നിവയിലെ ചില ബീറ്റാ ടെസ്റ്ററുകള്‍ക്ക് ലഭ്യമാണ്. താമസിയാതെ എല്ലാവരിലേക്കും ഇത് വ്യാപിപ്പിക്കും. അടുത്തിടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ചാറ്റ് ലോക്ക് ഫീച്ചര്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന്റെ സഹായത്തോടെ, ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ കഴിയും.
Keywords: WhatsApp, Social Media, Edit Message, Technology News, WhatsApp confirms release of Edit Message feature.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.