സ്‌കൂളിലെ തിക്കിലും തിരക്കിലും പെട്ട് ചേതനയറ്റ് മരിച്ചു കിടക്കുന്ന മക്കളുടെ മൃതദേഹം കണ്ട് മാതാപിതാക്കള്‍ ബോധംകെട്ടു വീണു; ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍; യഥാര്‍ത്ഥത്തില്‍ സ്‌കൂളില്‍ സംഭവിച്ചതെന്ത്?

 



കെനിയ: (www.kvartha.com 05.02.2020) സ്‌കൂള്‍ കുട്ടികള്‍ ഉണ്ടാക്കിയ തിക്കിലും തിരക്കിലും പെട്ട് 14 കുട്ടികള്‍ മരിച്ചു. 39 കുട്ടികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കെനിയയിലെ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന വേദനാജനകമായ സംഭവം ഉണ്ടായിരിക്കുന്നത്. പത്തിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

സ്‌കൂള്‍ വിട്ടതോടെ മൂന്നാം നിലയില്‍ നിന്ന് സ്റ്റെയര്‍കേസ് വഴി താഴേക്ക് ഇറങ്ങിയ കുട്ടികള്‍ തിക്കി തിരക്കിയതോടെയാണ് അപകടം ഉണ്ടായത്. കുട്ടികള്‍ കൂട്ടത്തോടെ തിക്കി തിരക്കി സ്റ്റെയര്‍ കേസ് വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ കുട്ടികള്‍ സ്റ്റെയര്‍ കേസില്‍ നിന്നും താഴേക്ക് വീഴുക ആയിരുന്നു.

സ്‌കൂളിലെ തിക്കിലും തിരക്കിലും പെട്ട് ചേതനയറ്റ് മരിച്ചു കിടക്കുന്ന മക്കളുടെ മൃതദേഹം കണ്ട് മാതാപിതാക്കള്‍ ബോധംകെട്ടു വീണു; ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍; യഥാര്‍ത്ഥത്തില്‍ സ്‌കൂളില്‍ സംഭവിച്ചതെന്ത്?

തല്ലാന്‍ വന്ന ടീച്ചറില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടികള്‍ ഓടിയതാണ് അപകടത്തിന് വഴിവെച്ചതെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. അതേസമയം സ്റ്റെയര്‍ കേസ് ഇടിഞ്ഞു പൊളിഞ്ഞു വീണതാണ് അപകടമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് ഉണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. എന്നാല്‍ അപകടം ഉണ്ടാക്കിയതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.

ആശുപത്രിയില്‍ ചേതനയറ്റ് മരിച്ചു കിടക്കുന്ന മക്കളുടെ മൃതദേഹം കണ്ട് പല അച്ഛനമ്മമാരും ബോധംകെട്ടു വീണു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് അറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ അദ്ധ്യാപകരെയാണ് പഴിക്കുന്നത്. കുട്ടികള്‍ എന്തെങ്കിലും കാരണത്താല്‍ ഭയന്ന് ഓടിയതാവാം അപകടത്തിന് കാരണമെന്ന് പൊലീസുകാരും പറയുന്നു.

Keywords:  News, World, school, Accident, Students, Dies, Parents, Dead Body, Police, Enquiry, What Really Happens in School
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia