Powassan | മറ്റൊരു വൈറസ് കൂടി ലോകത്തെ ആശങ്കപ്പെടുത്തുന്നു! കൊലയാളിയായി 'പൊവാസാൻ'; രോഗലക്ഷണങ്ങളും പ്രതിരോധവും അറിയാം
May 27, 2023, 13:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) മനുഷ്യർക്ക് വളരെ അപകടകരമായ പലതരം വൈറസുകൾ ലോകത്ത് പുറത്തുവരുന്നു. ചില വൈറസുകൾക്കുള്ള പ്രതിവിധി ശാസ്ത്രജ്ഞരുടെയും ഡോക്ടർമാരുടെയും പക്കലുണ്ട്, അതേസമയം മറ്റുചില വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങൾ ഇപ്പോഴും ഭേദമാക്കാനാവില്ല. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർക്ക് പൊവാസാൻ (Powassan) വൈറസ് വെല്ലുവിളിയായി തുടരുകയാണ്. സാധാരണയായി ചെള്ള് കടിയിലൂടെ പടരുന്ന ഈ രോഗത്തിനുള്ള പ്രതിവിധി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതേസമയം, ഈ വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു മരണം കഴിഞ്ഞദിവസം പുറത്തുവന്നതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്.
അപൂർവ വൈറസിൽ നിന്നുള്ള ഒരു മരണത്തിന് ശേഷം, ആരോഗ്യ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് അനുസരിച്ച്, അമേരിക്കയിൽ ഓരോ വർഷവും 25 പേർ പൊവാസാൻ വൈറസ് ബാധിതരാകുന്നു. പൊവാസാൻ കേസുകൾ അപൂർവമാണെങ്കിലും, സമീപ വർഷങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസ്, കാനഡ, റഷ്യ എന്നിവിടങ്ങളിലെ മനുഷ്യരിൽ പൊവാസാൻ വൈറസ് അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലക്ഷണം
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ, പൊവാസാൻ വൈറസ് ബാധിച്ച മിക്ക ആളുകളും വളരെ കുറച്ച് ലക്ഷണങ്ങളാണ് കാണിച്ചിട്ടുള്ളത്. രോഗം ബാധിച്ചവരിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ഒരാഴ്ച മുതൽ ഒരു മാസം വരെ എടുത്തേക്കാം. ആദ്യകാല ലക്ഷണങ്ങളിൽ പനി, തലവേദന, ഛർദി, ബലഹീനത എന്നിവ അനുഭവപ്പെടാം. ഈ വൈറസ് ബാധിച്ചാല്‍ മസ്തിഷ്ക അണുബാധ, അല്ലെങ്കില്‍ തലച്ചോറിനും സുഷുമ്നാ നാഡിക്കും ചുറ്റമുള്ള ചര്‍മ്മം ഉള്‍പ്പടെയുള്ള ഗുരുതരമായ രോഗത്തിന് കാരണമാകുന്നു.
ഏകാഗ്രതക്കുറവ്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ജ്വരം തുടങ്ങിയവയാണ് ഗുരുതരമായ രോഗത്തിന്റെ ലക്ഷണങ്ങൾ. ഗുരുതരമായ രോഗമുള്ളവരിൽ പത്തിൽ ഒരാൾ മരിക്കുന്നു. രോഗമുള്ളവരുമായി യാതൊരുവിധത്തിലുള്ള സമ്പര്‍ക്കം പുലര്ത്താതിരിക്കാന് പ്രത്യേകം ശ്രദ്ധ വേണം. കൂടാതെ രോഗബാധിത പ്രദേശത്ത് പോകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നത് ഗുണം ചെയ്യുന്നില്ല. ധാരാളം വെള്ളം കുടിച്ച് ആവശ്യമായ വിശ്രമം എടുക്കുക എന്നതാണ് പ്രധാനമായ ചികിത്സ. രോഗം ഗുരുതരമായാല്‍ ആശുപത്രിയില്‍ പ്രവേശിക്കണം.
Keywords: News, National, News Delhi, World, Health, US Government, Viras, What is Powassan virus and why the US government is warning people about it.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.