നിങ്ങള്‍ക്ക് നല്ല മൂക്കുണ്ടോ? എന്നാല്‍ നിങ്ങളുടെ പ്രണയം സഫലമാവും. വെറുതെ പറയുന്നതല്ല, ഗവേഷകരുടെ കണ്ടെത്തലാണ്. പ്രണയിനികളുടെ ബന്ധത്തിന്റെ ദൈര്‍ഘ്യം തീരുമാനിക്കുന്നതില്‍ നിര്‍ണായക ഘടകം മൂക്കാണെന്ന് ഗവേഷകര്‍ പറയുന്നു. നല്ല ഘ്രാണശക്തി ഉണ്ടെങ്കില്‍ നിങ്ങളുടെ ബന്ധങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ഗവേഷകര്‍ വ്യക്തമക്കുന്നു.
ഒരു വ്യക്തിയുടെ ഘ്രാണശേഷിയും, അയാളുടെ വ്യക്തി ബന്ധങ്ങളും തമ്മില്‍ ഏതെങ്കിലും രീതിയില്‍ ബന്ധമുണ്ടോ എന്ന് കണ്ടെത്തുന്നതിനായി നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഗന്ധം അറിയുന്നതിനുള്ള ശേഷി നഷ്ടപ്പെട്ടവരെ താരതമ്മ്യപഠനം നടത്തിയാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. 18നും 46നും ഇടയ്ക്ക് പ്രായമുള്ള ഘ്രാണശേഷിയില്ലാത്ത സ്ത്രീകളെയും, പുരുഷന്മാരെയും പഠന വിധേയമാക്കി. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാര്‍ കൂടുതല്‍ അരക്ഷിത ബോധം അനുഭവിക്കുന്നവരാണെന്ന് പഠനത്തില്‍ വ്യക്തമായി. ഇതില്‍ തന്നെ പുരുഷന്മാര്‍ കൂടുതല്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. കൂടാതെ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് പുരുഷന്മാര്‍ക്ക് ആത്മവിശ്വാസമില്ല.
ഘ്രാണശക്തിയില്ലാത്ത പുരുഷന്മാരും, ഗന്ധം അറിയാന്‍ കഴിവുള്ള പുരുഷന്മാരും തമ്മിലുള്ള താരതമ്മ്യ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ബന്ധങ്ങള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ ഒന്നിലധികം പ്രണയങ്ങളുടെ ഭാഗമാകുന്നു. ഘ്രാണശേഷിയില്ലാത്ത പുരുഷന്മാര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഭയക്കുന്നു. കൂടാതെ പങ്കാളികളുമായി ആശയവിനിമയം നടത്തുന്നതിലും ഇക്കൂട്ടര്‍ പരാജയമാണ്. ഇതാണ്, ഇത്തരം പുരുഷന്മാരുടെ ബന്ധങ്ങള്‍ ഹ്രസ്വകാലം കൊണ്ട് തന്നെ അവസാനിക്കുന്നതിന്റെ കാരണം.
ഘ്രാണശേഷിയില്ലാത്ത സ്ത്രീകളും ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പിന്നാക്കമാണ്. ഈ വിഭാഗം സ്ത്രീകള്‍ക്ക് ഘ്രാണശേഷിയുള്ള സ്ത്രീകളെക്കാള്‍ 20 ശതമാനം അരക്ഷിതരാണ്. സ്ത്രീകളില്‍ ഘ്രാണശേഷിയുടെ കുറവ് സൗഹൃദ ബന്ധങ്ങളെ ബാധിക്കുന്നില്ല. എന്നാല്‍ പ്രണയബന്ധങ്ങളുടെ ആയുസ് നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ ഒരു ഘടകമാണ് ഇത്. ബയോളജിക്കല്‍ സൈക്കോളജി എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Key Words: Love, Nose, Relation, Smelling power, Women, Men, Friendship, Psychology, Love affairs, Study

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.