Iran President | പ്രസിഡൻ്റ് അധികാരത്തിലിരിക്കെ മരിക്കുമ്പോൾ ഇറാനിൽ അടുത്തതായി സംഭവിക്കുക ഇങ്ങനെ!

 


ടെഹ്‌റാൻ: (KVARTHA) ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതായി ഇറാൻ ഉദ്യോഗസ്ഥനും മെഹർ വാർത്താ ഏജൻസിയും സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരു പ്രസിഡൻ്റിന് ചുമതല നിർവഹിക്കാൻ കഴിവില്ലാതെ വരികയോ അധികാരത്തിലിരിക്കെ മരിക്കുകയോ ചെയ്യുമ്പോൾ എന്താണ് അടുത്തതായി ചെയ്യേണ്ടതെന്ന് ഇറാൻ്റെ ഭരണഘടനയിൽ വ്യക്തമാക്കുന്നുണ്ട്.

Iran President | പ്രസിഡൻ്റ് അധികാരത്തിലിരിക്കെ മരിക്കുമ്പോൾ ഇറാനിൽ അടുത്തതായി സംഭവിക്കുക ഇങ്ങനെ!

ഒരു പ്രസിഡൻ്റ് പദവിയിലിരിക്കെ മരണപ്പെട്ടാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 131 പറയുന്നത്, ആദ്യത്തെ വൈസ് പ്രസിഡൻ്റ് (നിലവിൽ മുഹമ്മദ് മുഖ്ബർ) ഇറാന്റെ എല്ലാ കാര്യങ്ങളിലും അന്തിമ വാക്കായ പരമോന്നത നേതാവിൻ്റെ അനുമതിയോടെ ചുമതലയേൽക്കണമെന്നാണ്. തുടർന്ന് ആദ്യത്തെ വൈസ് പ്രസിഡൻ്റ്, പാർലമെൻ്റ് സ്പീക്കർ, ജുഡീഷ്യറി മേധാവി എന്നിവരടങ്ങുന്ന കൗൺസിൽ പരമാവധി 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡൻ്റിനായി തിരഞ്ഞെടുപ്പ് ക്രമീകരിക്കണം. അതായത് മുഹമ്മദ് മുഖ്ബാറിന് പരമാവധി 50 ദിവസം മാത്രമേ രാജ്യത്തിൻ്റെ പ്രസിഡൻ്റായി തുടരാനാകൂ. 50 ദിവസത്തിനകം ഇറാനിൽ പുതിയ പ്രസിഡൻ്റിനുള്ള തിരഞ്ഞെടുപ്പ് നടത്തണം.

മിതവാദിയായ ഹസൻ റൂഹാനിയുടെ പിൻഗാമിയായി 2021-ലാണ് റെയ്‌സി പ്രസിഡൻ്റായി ചുമതലയേറ്റത്. 2025 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. ഇതുപ്രകാരം 2025ലാണ് അടുത്ത പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നു. പുതിയ സാഹചര്യത്തിൽ ഭരണഘടനാ നിയമങ്ങൾ പ്രകാരം, ഈ വർഷം ജൂലൈ ആദ്യത്തോടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

ഇറാൻ പ്രസിഡന്റിന്റെ അധികാരം:

ഇറാൻ ഭരണഘടന അനുസരിച്ച്, രാജ്യത്തിന്റെ രാഷ്ട്രത്തലവനും ഭരണാധികാരിയുമാണ് പ്രസിഡന്റ്. പ്രസിഡന്റ് മന്ത്രിസഭയെ നിയമിക്കുകയും അവരുടെ പ്രവർത്തനം മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. ഇറാൻ സായുധ സേനയുടെ അധ്യക്ഷനാണ് പ്രസിഡന്റ്. നിയമനിർദേങ്ങൾ അവതരിപ്പിക്കാനും നിയമനിർമ്മാണ സഭയിൽ നിന്ന് അംഗീകാരം നേടാനും പ്രസിഡന്റിന് അധികാരമുണ്ട്.

വിദേശ രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കാനും അന്താരാഷ്ട്ര വേദികളിൽ ഇറാന്റെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കാനും പ്രസിഡന്റിന് അധികാരമുണ്ട്. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ നടപ്പിലാക്കാൻ പ്രസിഡന്റിന് ബാധ്യതയുണ്ട്. രാജ്യത്തിന്റെ രാഷ്ട്രത്തലവനും ഭരണാധികാരിയുമാണെങ്കിലും, പരമോന്നത നേതാവിന്റെ നിയന്ത്രണത്തിലാണ് അദ്ദേഹത്തിന്റെ അധികാരം.

പരമോന്നത നേതാവ് അലി ഖമേനിയുമായി അടുത്ത ബന്ധമുള്ള പരിചയസമ്പന്നനായ രാഷ്ട്രീയ നേതാവാണ് നിലവിൽ വൈസ് പ്രസിഡന്റായ മുഹമ്മദ് മുഖ്ബർ. അദ്ദേഹത്തിന് ഭരണകൂടത്തിനുള്ളിൽ കാര്യമായ സ്വാധീനമുണ്ട്. മുമ്പ് സർക്കാർ ഉടമസ്ഥതയിലുള്ള ശക്തമായ ഫൗണ്ടേഷനായ സെറ്റാഡിൻ്റെ തലവനായിരുന്നു, കൂടാതെ അന്താരാഷ്ട്ര നിയമത്തിലും മാനേജ്‌മെൻ്റിലും ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ട്. 1955 സെപ്റ്റംബർ ഒന്നിന് ജനിച്ച മുഹമ്മദ് മുഖ്ബർ ഇറാൻ്റെ രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ ആഴത്തിൽ അവഗാഹമുള്ള വ്യക്തിയാണ്. 2021ലാണ് അദ്ദേഹം ആദ്യത്തെ വൈസ് പ്രസിഡൻ്റായി ചുമതലയേറ്റത്.

Kerywords:  News, Malayalam News, World News, Helicopter, Iran president, Ibrahim Raisi, Iran, What happens in Iran when a president dies in office?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia