പശ്ചിമഘട്ട മലനിരകള്‍ ലോക പൈതൃക കേന്ദ്രമായി യു.എന്‍ പ്രഖ്യാപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പശ്ചിമഘട്ട മലനിരകള്‍ ലോക പൈതൃക കേന്ദ്രമായി യു.എന്‍ പ്രഖ്യാപിച്ചു
യുനൈറ്റഡ് നേഷന്‍സ് : ഹിമാലയന്‍ മലനിരകളേക്കാളും പഴക്കമുള്ള പശ്ചിമഘട്ട മലനിരകള്‍ ലോകപൈതൃക ഭൂപടത്തില്‍ സ്ഥാനം പിടിച്ചു. 1600 കിലോ മീറ്റര്‍ നീളമുള്ളതാണ് പശ്ചിമഘട്ട മലനിരകള്‍.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സുപ്രധാന ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായാണ് പശ്ചിമഘട്ടത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ കാലവര്‍ഷമായ മണ്‍സൂണിനെ നിയന്ത്രിക്കുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളെ പരിപാലിക്കുകയും ചെയ്യുന്ന ഈ മലനിരകള്‍ ജൈവവൈവിധ്യം കൊണ്ട് ലോകത്തിന്റെയാകെയും ശാസ്ത്ര ഗവേഷകരുടെയും ശ്രദ്ധാകേന്ദ്രമാണ്.

ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും അതിരിടുന്ന കൊങ്കണ്‍ മേഖലയിലെ രത്‌നഗിരി മലനിരകളില്‍ നിന്നാരംഭിച്ച് കന്യാകുമാരി വരെ നീണ്ടുനിവര്‍ന്നുകിടക്കുകയാണ് പ്രകൃതിയുടെ വരദാനമായ പശ്ചിമഘട്ടം. മഹാരാഷ്ട്ര, ഗോവ, കേരള, കര്‍ണാടക സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയി കന്യാകുമാരിയിലാണ് ഇത് അവസാനിക്കുന്നത്.

യുനസ്‌കോയുടെ ലോകപൈതൃക കണ്‍വെന്‍ഷനും, ലോകപൈതൃക കമ്മിറ്റിയും ചേര്‍ന്നാണ് ഇത്തരം തിരഞ്ഞെടുക്കുന്നത്. വര്‍ഷത്തിലൊരിക്കലാണ് ഈ സമ്മേളനം ചേരുന്നത്.

ജര്‍മ്മനിയിലെ ചരിത്രപ്രസിദ്ധമായ ഓപ്പറഹൗസും, പോര്‍ച്ചുഗലിലെ ഒരു ടൗണ്‍ഷിപ്പും, ചാഡിലെ അന്യോന്യം ബന്ധപ്പെട്ട് കിടക്കുന്ന അഷ്ടതടാകങ്ങളും, ബഹ്‌റിനിലെ മസ്ജിദ് ജാമയും, ഇറാനിലെ 53 മീറ്റര്‍ ഉയരമുള്ള താഴികക്കുടം നിലനില്‍ക്കുന്ന പുരാതന മസ്ജിദും ഹെറിറ്റേജ് സൈറ്റുകളില്‍ സ്ഥാനം പിടിച്ചവയാണ്.

Keywords:  World,  Western Ghats, UN, Heritage Site


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia