Analysis | പ്രതിഭാശാലികൾ പലപ്പോഴും ജീവിതത്തിൽ പരാജയമായിരുന്നോ? ചെസ് രംഗത്തെ മികച്ച പ്രതിഭ ജീവിച്ചത് ഏറ്റവും വലിയ ‘ഭ്രാന്തനായി’!
● ബോബി ഫിഷർ ചെസ്സ് ലോകത്തെ ഏറ്റവും ചെറുപ്പത്തിൽ ഗ്രാൻഡ്മാസ്റ്ററായ വ്യക്തിയാണ്.
● മറഡോണയും ജോർജ് ബെസ്റ്റും പോലുള്ള പ്രശസ്ത കളിക്കാരുടെ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ജീവിതം തകർത്തു
● പ്രതിഭകളെന്നാൽ എപ്പോഴും സാമൂഹികമായി അംഗീകരിക്കപ്പെട്ട ജീവിതം നയിക്കുന്നവരാണെന്നത് ഒരു തെറ്റിദ്ധാരണയാണ്
മിൻ്റാ സോണി
(KVARTHA) ഇന്ന് ഈ ലോകം വിജയികൾക്ക് ഉള്ളതാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. അല്പം കഴിവ് കുറഞ്ഞവരെയും പഠനത്തിലും മറ്റും പിന്നോക്കം നിൽക്കുന്നവരെയും മണ്ടന്മാരായി കാണാനാണ് ഇവിടെയുള്ള ഭുരിഭാഗം പേരും ആഗ്രഹിക്കുന്നത്. ഈ കാലത്ത് ജീവിച്ചിരിക്കുന്ന പല മേഖലകളിൽ കഴിവ് തെളിയിച്ച് വിജയിച്ച് പ്രതിഭകൾ എന്ന് വിളിക്കുന്ന പലരെയും നമ്മൾ ആരാധനയോടെ കാണുന്നു. അവരൊക്കെ അവരുടെ ജീവിതത്തിൽ വലിയ സന്തോഷത്തോടെ ജീവിക്കുകയാണെന്നും നമ്മൾ വിശ്വസിക്കുന്നു. എന്നാൽ അതൊക്കെ ശരിയാണോ..?.
ഇതൊക്കെ നമ്മുടെ ഭാവനയിൽ ചിന്തിക്കുന്ന കാര്യങ്ങൾ മാത്രമാണ്. എന്നാൽ അതിനൊക്കെ അപ്പുറം നമ്മൾ ചിന്തിക്കുന്നതൊന്നുമല്ല ശരിക്കുമുള്ള യാഥാർത്ഥ്യം. നമ്മൾ പ്രതിഭകൾ എന്ന് വിളിക്കുന്ന പലരുടെയും ജീവിതം യഥാർത്ഥ്യത്തിൽ പരാജയമായിരുന്നു എന്നതാണ് വാസ്തവം. സ്പോർട്സ് കണ്ട എക്കാലത്തെയും ബുദ്ധിമാനാണ് എക്കാലത്തെയും വിഡ്ഢി എന്ന് പറയേണ്ടയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചില പ്രതിഭകളുടെ യഥാർത്ഥ ജീവിതം പരിചയപ്പെടുത്തുന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. അതിൽ കുറച്ചു പ്രതികളുടെ ജീവിതം തുറന്നു കാട്ടുന്നു.
കുറിപ്പിൽ പറയുന്നത്: ‘എക്കാലത്തെയും വലിയ പ്രതിഭകളെ പലരെയും നോക്കിയാൽ അവരുടെ ജീവിതം ഏറ്റവും വലിയ പരാജയമെന്നോ, വിഡ്ഢിത്തമെന്നോ ഒക്കെ വിളിക്കാവുന്ന രീതിയിലാണ്. ഇത്തരത്തിൽ നമുക്ക് മുന്നിൽ ഒരുപാടു പേരുണ്ട്. ഗുരുതകർഷണം കണ്ടു പിടിച്ച ഐസക് ന്യൂട്ടൺ, അദ്ദേഹം എക്കാലത്തെയും വലിയ മാത്തമാറ്റിക്‌ഷനും ഫിസിക്സിസ്റ്റും ഒക്കെ ആയിരുന്നു. പക്ഷെ തന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും ബൈബിളിലെ പ്രവാചകന്മാരെ പറ്റിയുള്ള പഠനത്തിലും, ദൈവം 6 ദിവസം കൊണ്ട് ലോകം സൃഷ്ടിച്ച വര്‍ഷം കണക്കാക്കിയും ചിലവഴിച്ചു.
മറ്റൊരാൾ ആർതർ കോനൻ ഡോയിൽ, അതെ ഷെർലോക് ഹോംസിന്റെ സൃഷ്ടാവ്. തന്റെ ജീവിതത്തിൽ നല്ലൊരു പങ്ക് ചിലവഴിച്ചത് 2 പെൺകുട്ടികളെടുത്ത അത്ഭുത മനുഷ്യരുടെ ഫോട്ടോകൾ സത്യമാണെന്നു തെളിയിക്കുന്നതിലായിരുന്നു. അതിനു വേണ്ടി ഒരു വലിയ പുസ്തകം പോലും രചിക്കുകയുണ്ടായി. മറഡോണയും ജോർജ് ബെസ്റ്റും എല്ലാം കഞ്ചാവടിച്ചും പെണ്ണ് പിടിച്ചുമെല്ലാം ജീവിതം തുലച്ച കളിക്കാർക്ക് ഉദാഹരണങ്ങളാണ്.
സ്പോർട്സ് കണ്ട എക്കാലത്തെയും ബുദ്ധിമാനാണ് എക്കാലത്തെയും വിഡ്ഢി എന്ന് പറയേണ്ടയിരിക്കുന്നു ബോബി ഫിഷർ. ആൽബർട്ട് ഐൻസ്റ്റീനെക്കാൾ ഐ ക്യു കൂടുതലുണ്ടെന്നു കണ്ടു പിടിച്ച ചെസ്സ് കണ്ട എക്കാലത്തെയും വലിയ പ്രതിഭ. അതായിരുന്നു ഫിഷർ. വെറും 14 വയസ്സിൽ അമേരിക്കൻ ചാമ്പ്യനായി. 15 വയസ്സിൽ ഗ്രാൻഡ്മാസ്റ്ററും. തന്റെ 20 വയസ്സിൽ അമേരിക്കൻ ചാമ്പ്യൻ ആയതു ചെസ്സ് ലോകത്തു ആർക്കും എത്തി പിടിക്കാനാകാത്ത 11 ൽ 11 പോയിന്റും നേടിയാണ്.
1972 ൽ നൂറ്റാണ്ടിലെ മത്സരം എന്നറിയപെട്ട ലോക ചാംപ്യൻസിപ്പൽ നിലവിലെ വേൾഡ് ചാമ്പ്യൻ ബോറിസ് സ്പാസ്കിയെ തോൽപ്പിച്ച അദ്ദേഹം ലോക ചാമ്പ്യനായി. പക്ഷെ അവിടെ ബോബ് ഫിഷര്‍ നിർത്തുകയാണ്. 1975 ലെ കിരീടം നില നിർത്താനുള്ള മത്സരത്തിൽ ഫിഡയുമായി തെറ്റിപ്പിരിഞ്ഞ ഫിഷർ പങ്കെടുക്കാൻ വിസമ്മതിച്ചു. പിന്നീടുള്ള 20 വർഷം അദ്ദേഹം ചെസ് ബോർഡിൽ പോയിട്ട് സമൂഹത്തിനു മുന്നിൽ പോലും ആരും കണ്ടില്ല.
‘92 ൽ ഒരിക്കൽ കൂടി യുഗോസ്ലാവിയയിൽ വച്ച് ബോറിസ് സ്‌പാസ്‌കയിയുമായി ഏറ്റുമുട്ടി. അന്നും വിജയം ഫിഷെറിനൊപ്പം നിന്നു. ഇതിനപ്പുറം ഫിഷെറിന്റെ ജീവിതം എന്നും ഒരു ഭ്രാന്തന് സമാനമായിരുന്നു. ദൈവത്തിന്റെ ശാപമെന്ന് പറഞ്ഞു അദ്ദേഹം ശനിയാഴ്ചകളിൽ കളിയ്ക്കാൻ വിസമ്മതിച്ചു. ജൂതന്മാരെ അയാൾക്ക് വെറുപ്പായിരുന്നു. താൻ താമസിക്കുന്ന സ്ഥലങ്ങളിൽ എല്ലാം ഹിറ്റ്ലറുടെ ചിത്രങ്ങൾ കൊണ്ട് നിറച്ചു. അമേരിക്ക ജൂതന്മാരുടെ പിടിയിലായി എന്ന് പറഞ്ഞു അമേരിക്കയെ എന്നും വെറുത്തു കൊണ്ടിരുന്നു.
യുഗോസ്ലോവിയയിൽ കളിക്കരുതെന്ന അമേരിക്കൻ നിരോധനത്തെ വക വെക്കാതെ 92 ൽ സ്പാസ്കിയുമായി യുഗോസ്ലോവിയയിൽ കളിച്ചു. അന്ന് മുതൽ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. 2001 സെപ്റ്റംബർ 11 ലെ അമേരിക്കയിലെ ഭീകരാക്രമണത്തെ പറ്റി ഫിഷര്‍ പ്രതികരിച്ചത് ‘wonderful news’ എന്നാണ്. അവസാനകാലത്തു ഫിഷര്‍ ഐസ്‌ലാൻഡ് പൗരത്വം സ്വീകരിച്ചു. 2008 ൽ ഐസ്‌ലന്റിൽ വച്ചാണ് കിഡ്‌നി തകരാറു മൂലം അദ്ദേഹം മരിക്കുന്നത്. മരിക്കുന്ന കാലത്തു പല്ലുകൾ ഒക്കെ പൊട്ടി പൊളിഞ്ഞ അവസ്ഥയിലായിരുന്നു. റേഡിയേഷൻ വരുമെന്ന് പറഞ്ഞു പല്ലുകളിലെ മെറ്റൽ ഫിറ്റിങ്സ് എല്ലാം എടുത്തു കളഞ്ഞു.
തന്റെ അമേരിക്കൻ റഷ്യൻ ശത്രുക്കൾ അതിലൂടെ തനിക്കു നേരെ റേഡിയേഷൻ പ്രയോഗിക്കുമെന്നായിരുന്നു ഫിഷറുടെ കണ്ടെത്തൽ. മുടി ചീകുകയോ വെട്ടുകയോ ചെയ്യാറില്ലായിരുന്നു. വസ്ത്രങ്ങൾ മാറ്റുന്നത് തന്നെ വിരളം. ലോകം കണ്ട ഏറ്റവും വലിയ ചെസ്സ് പ്രതിഭ നമുക്ക് മുന്നിൽ ജീവിച്ചത് ഏറ്റവും വലിയ പ്രാന്തനായിട്ടായിരുന്നു.
പ്രതിഭാശാലികൾ പലപ്പോഴും ജീവിതത്തിൽ പരാജയമായിരുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഫിഷർ. പക്ഷെ ചെസ്സ് ലോകം എക്കാലത്തെയും മികച്ച കളിക്കാരനായി അദ്ദേഹത്തെ വിലയിരുത്തുന്നു. ഗാരി കാസ്പറോവിന് പോലും അദ്ദേഹത്തിന് പിന്നിലാണ് സ്ഥാനം’.
ഇതാണ് കുറപ്പിലെ പ്രസക്ത ഭാഗങ്ങൾ. അതുകൊണ്ട് നാം ഒന്ന് മനസ്സിലാക്കുക. ഈ ലോകത്ത് ആരെയും ബുദ്ധിമാനെന്നോ വിഡ്ഡിയെന്നോ പരിഹസിക്കരുത്. പഠനത്തിൽ അല്പം പുറകോട്ട് പോയതുകൊണ്ട് ഒരാളും ഒരിക്കലും മണ്ടനാകുന്നില്ല. ഒപ്പം തന്നെ പ്രതിഭകൾ എന്ന് വിളിക്കുന്നവർ തികഞ്ഞ ബുദ്ധിമാരാകണമെന്നും ഇല്ല. നമ്മുടെ നിത്യ ജീവിതത്തിൽ മനുഷ്യരായ എല്ലാവർക്കും അവരുടേതായ കഴിവുകളും ബലഹീനതകളും ഉണ്ടെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയുക. എല്ലാ ആളുകളെയും സമന്മാരായി കണ്ടു കൊണ്ട് ചേർത്തു നിർത്തുക. കഴിവുകളെ പ്രോത്സാഹിപ്പിക്കുക.
#genius #failure #success #mentalhealth #psychology #biography #sports #science #chess #BobbyFischer #IsaacNewton